Wellness

      ന്യൂഡല്‍ഹി: രാജ്യത്ത് 1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കി. രാജ്യത്ത് കള്ളപ്പണത്തിന്റെയും അഴിമതിയുടെയും സാഹചര്യത്തെ വിശദീകരിച്ചുകൊണ്ടാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം. ഇന്നലെ അര്‍ധരാത്രി മുതല്‍ നോട്ടുകള്‍ അസാധുവാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു. സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്ന അസാധാരണ തീരുമാനമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 15 വരെ നാലായിരം രൂപ മാത്രമേ ഇത്തരത്തില്‍ മാറ്റാന്‍ സാധിക്കുകയുള്ളു. നോട്ടുകള്‍ തിരിച്ചുനല്‍കുമ്പോള്‍ തിരിച്ചറിയല്‍ രേഖ നല്‍കണം. പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവ വഴിയാണ് നോട്ടുകള്‍ മാറ്റിവാങ്ങേണ്ടത്. ബുധനാഴ്ചവരെ രാജ്യത്തെ ബാങ്കുകളും എടിഎമ്മുകളും അടച്ചിടും. ഇന്ന് എടിഎമ്മുകളില്‍ന്നും 2000 രൂപ വരെ മാത്രമേ പരമാവധി പിന്‍വലിക്കാന്‍ സാധിക്കൂ. കള്ളപ്പണം തടയുന്നതിനുവേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ ശക്തമായ നടപടി ഉണ്ടായേ മതിയാകൂ. സര്‍ക്കാര്‍ ദാരിദ്രത്തിനെതിരെയാണ് പോരാട്ടം നടത്തുന്നത്. പാവങ്ങളുടെ ഉന്നമനമാണ് ലക്ഷ്യം. ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര മന്ത്രിസഭാ യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. നേരത്തെ പ്രധാനമന്ത്രി കര, വ്യോമ, നാവിക സേന മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒഴിവാക്കിയ നോട്ടുകള്‍ക്ക് പകരം പുതിയ 500 രൂപയുടെയും രണ്ടായിരം രൂപയുടെയും നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും. പതിനൊന്നാം തിയതി വരെ പുതിയ നീക്കത്തില്‍ ചിലയിളവുകള്‍ നല്‍കിയിട്ടുണ്ട്. മരുന്ന് വാങ്ങുന്ന ആവശ്യത്തിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. പെട്രോള്‍ പമ്പുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ഈ നോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ബസുകളും എയര്‍ലൈനുകളും കണ്‍സ്യൂമര്‍ കോഓപ്പറേറ്റിവ് സ്‌റ്റോറുകളിലും 500, 1000 നോട്ടുകള്‍ സ്വീകരിക്കും. മില്‍ക്ക് ബൂത്തുകളിലും ശ്മശാനങ്ങളിലും പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു

ഇന്ത്യന്‍ പ്രോപര്‍ട്ടി ഷോ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടങ്ങി

        ദുബായ്: ഇന്ത്യന്‍ പ്രോപര്‍ട്ടി ഷോ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടങ്ങി. ബ്രാന്‍ഡ് അംബാസഡറും ബോളിവുഡ് നടനുമായ അര്‍ബാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മാതാക്കള്‍, നിര്‍മാണ കമ്പനികള്‍, ബാങ്കുകള്‍ എന്നിവ ഉള്‍പെടെ 170 പ്രദര്‍ശകര്‍ ഷോയില്‍ പങ്കെടുക്കുന്നു. എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം. സന്ദര്‍ശകര്‍ക്ക് വേണ്ടി സെമിനാറുകളും നറുക്കെടുപ്പും ഏര്‍പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ പ്രത്യേക കലാമത്സരത്തിലെ വിജയികള്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി ലഭിക്കും. സന്ദര്‍ശകര്‍ക്ക് നറുക്കെടുപ്പിലൂടെ വിമാനടിക്കറ്റും ഉപയോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ 25 ലക്ഷം വില മതിക്കുന്ന അപ്പാര്‍ട്‌മെന്റും സമ്മാനമായി നല്‍കും. ഇന്ത്യയില്‍ 100 സ്മാര്‍ട് സിറ്റികള്‍ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നതിനാല്‍ ധാരാളം സാധ്യതകള്‍ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. കൊച്ചി, കോയമ്പത്തൂര്‍, ചണ്ഡീഗഢ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് നിര്‍മാതാക്കള്‍ എത്തിയിട്ടുണ്ട്

മൊത്തം നിക്ഷേപം 4 ലക്ഷം കോടിയിലേറെ, രാജ്യത്ത് വാങ്ങാന്‍ ആളില്ലാതെ 7,50,000 ഫ്‌ളാറ്റുകള്‍
ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം
ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം
സ്വര്‍ണവില ഉയര്‍ന്നു

      കൊച്ചി: സ്വര്‍ണവിലയില്‍ പവന് 200 രൂപ വര്‍ധിച്ചു. ഇതോടെ പവന്‍വില 22,520 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,815 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവന്‍വില 22,320 രൂപയായി കുറഞ്ഞ് രണ്ടാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയില്‍ വില ഉയരാന്‍ കാരണം

ഓഹരി വിപണിയില്‍ മുന്നേറ്റം
സ്വര്‍ണ വില കൂടി
സ്വര്‍ണവില വീണ്ടും കുറഞ്ഞു
സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: തുടര്‍ച്ചയായി നാലു ദിവസത്തെ വില വര്‍ധനവിന് ശേഷം സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 21,920 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2740 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വിലകുറയാന്‍ കാരണമായത്

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ കൂടി 21,600 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടു ദിവസത്തെ വിലയിടിവിന് ശേഷമാണ് ഇന്ന് വര്‍ധനവ് രേഖപ്പെടുത്തിയത്. ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു

സര്‍വകാല ഇടിവ് ; ഡോളറിനെതിരെ രൂപയുടെ മൂല്യം 62

മുംബൈ : രൂപയുടെ മൂല്യം സര്‍വകാല ഇടിവിലേക്ക് ഡോളറിനെതിരെ 62 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. ആഗോളതലത്തില്‍ സ്വര്‍ണം ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് രൂപയുടെ മൂല്യം ഇടിച്ചത്. രാവിലെ വ്യാപാരം തുടങ്ങിയ ഉടന്‍ 61.82 എന്ന നിലയില്‍ വിനിമയം തുടങ്ങിയ രൂപ ഒരു ഘട്ടത്തില്‍ ഉയര്‍ന്ന് 61.20 വരെ എത്തിയെങ്കിലും പിന്നീട് അപ്രതീക്ഷിതമായി ഇടിഞ്ഞ് 62ല്‍ എത്തുകയായിരുന്നു. രൂപക്ക് പിന്നാലെ ഓഹരി വിപണിയും കുത്തനെ ഇടിഞ്ഞു. സെന്‍സെക്‌സ് 450 പോയിന്റും 144 പോയിന്റുമാണ് ഇടിഞ്ഞത്

രൂപ 11 മാസത്തെ താഴ്ചയില്‍

ന്യൂഡല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം പതിനൊന്ന് മാസത്തെ താഴ്ചയില്‍. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ 56.23 എന്ന നിലയിലേക്ക് രൂപ ഇടിഞ്ഞു. ഒരു ഡോളര്‍ വാങ്ങാന്‍ 56.23 രൂപ വേണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. 2012 ജൂണിന് സേഷം രൂപ ഇത്രയം ഇടിയുന്നത് ഇതാദ്യമായാണ്. മറ്റ ഏഷ്യന്‍ കറന്‍സികളും ഡോളറിനെതിരെ ദുര്‍ബലമായിരിക്കയാണ്. മാസാവസാനത്തില്‍ ഡോളറിന് ഡിമാന്റ് വര്‍ധിച്ചതാണ് വിലയിടിയാന്‍ കാരണമായത്

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.