Monday, June 17th, 2019

മാനന്തവാടി: പ്രവാസി ക്ഷേമ പെന്‍ഷന്‍ പ്രായം അറുപത് വയസ്സുവരെയാക്കി നിജപ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും എല്ലാ പ്രായത്തിലുള്ളവര്‍ക്കും അനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേരള പ്രവാസി ഫെഡറേഷന്‍ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മാനന്തവാടിയില്‍ നടന്ന ജില്ലാ സമ്മേളത്തില്‍ ജില്ലാ പ്രസിഡന്റായി പി.വി.വേണുഗോപാലന്‍, സെക്രട്ടറിയായി സി.ടി.സോമശേഖരന്‍, ട്രഷററായി ബക്കര്‍ പള്ളിയാല്‍ എന്നിവരെ തിരഞ്ഞെടുത്തു.  

READ MORE
വയനാട് ജില്ലയില്‍ നിരവധി തവണ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു.
ബത്തേരി: ബത്തേരി ടൗണിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പാന്‍മസാല ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് ബത്തേരി മൂപ്പന്റെ പറമ്പത്ത് വീട്ടില്‍ ഇസ്ഹാക്ക്(32),കുപ്പാടി ആലുങ്കല്‍ വീട്ടില്‍ എ.എ മുജീബ്(34) എന്നിവരെ ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തു. ഇസ്ഹാക്കിനെ ബത്തേരി പഴയ ബസ്സ്റ്റാന്‍ഡിലെ കടയില്‍ വെച്ചും, മുജീബിനെ മൂലങ്കാവിലെ കടയില്‍ വച്ചുമാണ് പിടികൂടിയത്. ഇരുവരുടെയും കടകളില്‍ നിന്ന് നിരവധി പാന്‍ മസാല ഉത്പ്പന്നങ്ങള്‍ പിടികൂടി. പ്രതികള്‍ക്കെതിരെ കോട്പ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. … Continue reading "പാന്‍മസാല വില്‍പ്പന; രണ്ടുപേര്‍ പിടിയില്‍"
മതില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത.
കല്‍പറ്റ: റിസോര്‍ട്ട് ഉടമ വയനാട് ബത്തേരി മലവയല്‍ സ്വദേശി കൊച്ചുവീട്ടില്‍ വിന്‍സെന്റ് സാമുവല്‍ എന്ന നെബു(52) കുത്തേറ്റു മരിച്ചു. കൊലപാതകത്തിനു ശേഷം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ പ്രതി മീനങ്ങാടി ചെറുകാവില്‍ രാജു(60) വിനെ അറസ്റ്റ് ചെയ്തു. പ്രതിയെ സഹായിച്ച സുഹൃത്ത് അനില്‍, കത്തിക്കുത്തിനിടെ കൈക്ക് ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കെഎസ്‌ഐഡിസി മുന്‍ ജനറല്‍ മാനേജരാണ് രാജു. നെബു പാട്ടത്തിനെടുത്ത വിസ്പറിങ് വുഡ്‌സ് എന്ന റിസോര്‍ട്ടിലാണ് സംഭവം. രാജുവിന്റെ ഭാര്യയെ നെബു നഗ്‌നചിത്രങ്ങള്‍ … Continue reading "റിസോര്‍ട്ട് ഉടമയുടെ കൊല്ല: പ്രതി കീഴടങ്ങി"
ബത്തേരി: ബത്തേരിയില്‍ തിങ്കളാഴ്ച വൈകീട്ട് ചുമട്ടുതൊഴിലാളികളും ഇരിട്ടി സ്വദേശികളായ ലോറി ഡ്രൈവര്‍മാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 50 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലെയും ആറ് പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ചുമട്ടുതൊഴിലാളികളായ ഷാജഹാന്‍(42), യൂനുസ്(34), ഗിരിഷ്(38), പുഷ്പരാജന്‍(38), ഡ്രൈവര്‍മാരായ ബൈജു(59), മനോജ് എന്നിവരാണ് ബത്തേരിയിലെയും മാനന്തവാടിയിലെയും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കയറ്റിറക്ക് കൂലിസംബന്ധിച്ച് ഇരുപക്ഷവും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലെത്തിയത്.
മാനന്തവാടി: ചെറുപ്പക്കാര്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പരിയാരം എറസന്‍ വീട്ടില്‍ അനിഷാദ്(23)നെയാണ് കാട്ടിക്കുളത്ത് വെച്ച് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിആര്‍ ജനാര്‍ദ്ദനനും സംഘവും പിടികൂടിയത്. 100 ഗ്രാം കഞ്ചാവും പിടികൂടി. ഇയാളെ മാനന്തവാടി കോടതിയില്‍ ഹാജരാക്കി.

LIVE NEWS - ONLINE

 • 1
  1 hour ago

  പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

 • 2
  3 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 3
  3 hours ago

  സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

 • 4
  4 hours ago

  ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

 • 5
  4 hours ago

  അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

 • 6
  4 hours ago

  അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

 • 7
  5 hours ago

  യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

 • 8
  5 hours ago

  വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

 • 9
  5 hours ago

  മാഞ്ചസ്റ്ററില്‍ പാക് പട കറങ്ങി വീണു