Monday, November 19th, 2018

മാനന്തവാടി: കരിങ്ങാരി കാപ്പുംകുന്നില്‍ പൊതുകിണര്‍ ഇടിഞ്ഞു താണു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് കിണറിന്റെ ആള്‍ മറയുള്‍പ്പെടെ താഴ്ന്നുപോയത്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ കിണറാണിത്. ചെത്ത് കല്ലുപയോഗിച്ച് കെട്ടിയുയര്‍ത്തിയ കിണറിനെയാണ് കാപ്പും കുന്നു പണിയ കോളനിയിലേതുള്‍പ്പെടെയുള്ള പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കിണറിനുള്ളില്‍ ചെറിയ റിംഗുകളിറക്കി പഞ്ചായത്ത് ജല ലഭ്യത ഉറപ്പാക്കിയിരുന്നു. ഇരുപത് മീറ്ററോളം ആഴമുള്ള കിണറപൊടുന്നനെ ഭൂമിക്കടിയിലേക്ക് താഴ്ന്നമരുകയായിരുന്നു. ഈ സമയത്ത് വെള്ളമെടുക്കാനായി കിണറിന്റെ കരയില്‍ ആളില്ലാത്തതിനെ തുടര്‍ന്ന് … Continue reading "കിണര്‍ ഇടിഞ്ഞു താണു"

READ MORE
വയനാട്: മേപ്പാടി എസ്റ്റേറ്റില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയെന്ന പ്രചരണം തെറ്റെന്ന് മാവോയിസ്റ്റുകള്‍. തങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയിട്ടില്ലെന്നും അവരോട് ജോലിയെക്കുറിച്ചും ജീവിത സാഹചര്യങ്ങളെക്കുറിച്ചും ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. മറിച്ചുള്ള ആരോപണങ്ങള്‍ പോലീസ് ഉന്നയിക്കുന്നതാണെന്നും മാവോയിസ്റ്റുകള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. മേപ്പാടിയിലെ എമറാള്‍ഡ് എസ്‌റ്റേറ്റില്‍ എത്തിയ മാവോയിസ്റ്റുകള്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ തേയില തോട്ടത്തില്‍ ബന്ദിയാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ പോലീസും തണ്ടര്‍ബോള്‍ട്ട് സംഘവും വയനാട്ടിലെ വിവിധ വനപ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ തെരച്ചിലില്‍ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ കഴിയാതെ … Continue reading "തൊഴിലാളികളെ ബന്ദികളാക്കിയെന്ന പ്രചരണം തെറ്റ്: മാവോയിസ്റ്റുകള്‍"
കല്‍പ്പറ്റ: മയക്കുമരുന്നുമായി യുവാവിനെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റു ചെയ്തു. കല്‍പ്പറ്റ അമ്പിലേരിയില്‍ താമസിക്കുന്ന ചീനിക്കാതൊടി വീട്ടില്‍ സി അബ്ദുള്‍ റഹീം(38) നെയാണ് വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ് ഷാജിയും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 125 ഓളം മയക്ക് ഗുളികകളും പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തികൊണ്ട് വന്ന സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. വയനാട് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ വടുവന്‍ചാല്‍ ചോലാടി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപം വെച്ചാണ് ഇയാളെ … Continue reading "മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍"
മാനന്തവാടി: ഹോട്ടലില്‍ മോഷണത്തിനെത്തിയ കള്ളന് കക്കാന്‍ ഒന്നും കിട്ടാതയപ്പോള്‍ ഭക്ഷണം പൊതിഞ്ഞെടുത്ത് കള്ളസ്ഥലം വിട്ടു. മാനന്തവാടി നഗരസഭാ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മാതാ ഹോട്ടലിലാണ് കയറിയ കള്ളനാണ് ഭക്ഷണം പാര്‍സലാക്കി രക്ഷപ്പെട്ടത്. മോഷ്ടാവിന്റെ മുഴുവന്‍ ചലനങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഹോട്ടലിന്റെ വശങ്ങളിലുള്ള ചില്ല് ജനലിന്റെ പാളി മാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നത്. ക്യാഷ് കൗണ്ടറില്‍ പരിശോധന നടത്തിയെങ്കിലും കാര്യമായൊന്നും കിട്ടിയില്ല. പിന്നീട് നേരെ അടുക്കളയില്‍ കയറി ചപ്പാത്തിയും അയിലക്കറിയും പൊതിഞ്ഞെടുത്തു. കൂടെ രണ്ട് മുട്ടയും. നിര്‍ധനര്‍ക്ക് … Continue reading "ഹോട്ടലില്‍ കള്ളന്‍; ഭക്ഷണം പാര്‍സ്സലാക്കി"
കോഴിക്കോട്ട് അടുത്തിടെ 15 തവണയാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടത്.
ഇവിടെ ഒരു വീടിന്റെ ഷെഡില്‍ വച്ച് ഭക്ഷണം പാകം ചെയ്ത് കഴിച്ചു
കല്‍പ്പറ്റ: വയനാട്ടില്‍ നിന്നും മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ട്‌പോയ മൂന്നാമത്തെ അന്യസംസ്ഥാന തൊഴിലാളികൂടി രക്ഷപെട്ടു. ബംഗാള്‍ സ്വദേശി അലാവുദീനാണ് ഭീകരരുടെ കൈയ്യില്‍ നിന്നും രക്ഷപെട്ടത്. വയനാട്ടില്‍ മേപ്പാടിയില്‍ എമറാള്‍ഡ് എസ്‌റ്റേറ്റിലെ ഏലത്തോട്ടത്തിലാണ് ആയുധധാരികളായ മാവോയിസ്റ്റുകള്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ തട്ടിക്കൊണ്ട്‌പോയത്. പോലീസ് ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടണ്ട്. നേരത്തെ ഒരു തൊഴിലാളി ഓടി രക്ഷപ്പെട്ട് എസ്റ്റേറ്റ് അധികൃതരെ ഫോണില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പോലീസിനൊപ്പം തണ്ടര്‍ബോള്‍ട്ടും തിരച്ചില്‍ നടത്തിവരികയാണ്. ഇവര്‍ ഉള്‍കാട്ടിലേക്ക് കടന്നിരിക്കാമെന്നും പോലീസ് സംശയിക്കുന്നുണ്ട്.
നാലംഗസംഘമാണ് തൊഴിലാളികളെ തടഞ്ഞുവച്ചിരിക്കുന്നതെന്നാണ് വിവരം

LIVE NEWS - ONLINE

 • 1
  12 hours ago

  അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

 • 2
  16 hours ago

  കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

 • 3
  20 hours ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 4
  22 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 5
  22 hours ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 6
  22 hours ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 7
  1 day ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 8
  2 days ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 9
  2 days ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി