Thursday, November 15th, 2018

വയനാട്: വൈത്തിരി ബസ്‌സ്റ്റാന്റിനകത്തുള്ള പഞ്ചായത്തിന്റെ ഷോപ്പിങ്ങ് കെട്ടിടം തകര്‍ന്നു വണു. ഇന്ന് പുലര്‍ച്ചെ 12.30 ടെ കെട്ടിടത്തിന് മുകളില്‍ മണ്ണിടിഞ്ഞ് വിണ് തകരുകയായിരുന്നു. ആളപായമില്ല. എന്നാല്‍ കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. തകര്‍ന്ന കെട്ടിടത്തിന് സമീപമുള്ള മദ്‌റസ കെട്ടിടവും നാല് വീടുകളും അംഗന്‍വാടിയും ഭീഷണിയിലാണ്.

READ MORE
ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാകലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വയനാട്: പനമരത്ത് ബസ്സില്‍വെച്ച് സഹയാത്രികയുടെ പേഴ്‌സ് മോഷ്ടിച്ച യുവതി അറസ്റ്റിലായി. തമിഴ്‌നാട് മധുര കോവില്‍തെരുവ് ദേവി(32) യെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ നടവയില്‍ നിന്നും പനമരം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന നടവയല്‍ സ്വദേശിനിയുടെ ബാഗ് തുറന്നാണ് ദേവി പേഴ്‌സ് മോഷ്ടിച്ചത്. ഉടന്‍തന്നെ കാര്യം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരി മോഷ്ടാവിനെ കയ്യോടെ പിടികൂടി പനമരം പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐ മത്തായിയുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇവരെ … Continue reading "ബസ്സില്‍ പേഴ്‌സ് മോഷണം; യുവതി അറസ്റ്റില്‍"
വയനാട് വെണ്ണിയോട് പുഴയില്‍ കാണാതായ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി
കല്‍പ്പറ്റ: മൂന്ന് കേസുകളുകളിലായി 610 ഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി. അഞ്ച്‌പേര്‍ അറസ്റ്റിലായി. ബത്തേരി മണിച്ചിറ കരിമ്പന വീട്ടില്‍ ജാബിര്‍(20) ജാസിര്‍(20) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ അരക്കിലോ കഞ്ചാവുമായി പുല്‍പ്പള്ളി മരക്കടവ് ഡിപ്പോ പരിസരത്ത് പിടിയിലായത്. എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ കെ അബ്ദുള്‍ അസീസിന്റെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്. ബൈക്കിലാണ് കഞ്ചാവുമായി യുവാക്കള്‍ സഞ്ചരിച്ചത്. കര്‍ണാടകയില്‍ നിന്നും വയനാട്ടിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇവര്‍എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ബത്തേരി, പൂമല പ്രദേശങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നവരാണിവര്‍. കല്‍പ്പറ്റ … Continue reading "കഞ്ചാവ് കേസ്; ഇരട്ടസഹോദരങ്ങളടക്കം 5 പേര്‍ അറസ്റ്റില്‍"
ബത്തേരി: അതീവ മാരകമായ മയക്കുമരുന്നുമായി മുംബൈ സ്വദേശി എക്‌സൈസിന്റെ പിടിയിലായി. എം ഡി എം എ മയക്കുമരുന്നുമായാണ് മുംബെ സ്വദേശി സിദ്ദീഖ് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയിലായത്. മുംബെയില്‍ നിന്ന് ബാംഗ്ലൂര്‍ വഴി ലക്ഷ്വറി ബസ്സില്‍ കോഴിക്കോട് സ്വദേശിക്ക് കൈമാറാനുള്ള യാത്രക്കിടെയാണ് ഇയാള്‍ പിടിയിലായത്. 19 ഗ്രാം മയക്കുമരുന്നാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയത്. ഇത് 20 വര്‍ഷം തടവ് ലഭിക്കുന്ന കുറ്റമാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മാനന്തവാടി: കരിങ്ങാരി കാപ്പുംകുന്നില്‍ പൊതുകിണര്‍ ഇടിഞ്ഞു താണു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് കിണറിന്റെ ആള്‍ മറയുള്‍പ്പെടെ താഴ്ന്നുപോയത്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ കിണറാണിത്. ചെത്ത് കല്ലുപയോഗിച്ച് കെട്ടിയുയര്‍ത്തിയ കിണറിനെയാണ് കാപ്പും കുന്നു പണിയ കോളനിയിലേതുള്‍പ്പെടെയുള്ള പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കിണറിനുള്ളില്‍ ചെറിയ റിംഗുകളിറക്കി പഞ്ചായത്ത് ജല ലഭ്യത ഉറപ്പാക്കിയിരുന്നു. ഇരുപത് മീറ്ററോളം ആഴമുള്ള കിണറപൊടുന്നനെ ഭൂമിക്കടിയിലേക്ക് താഴ്ന്നമരുകയായിരുന്നു. ഈ സമയത്ത് വെള്ളമെടുക്കാനായി കിണറിന്റെ കരയില്‍ ആളില്ലാത്തതിനെ തുടര്‍ന്ന് … Continue reading "കിണര്‍ ഇടിഞ്ഞു താണു"
വയനാട്: ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിച്ച രണ്ടു കര്‍ണാടക സ്വദേശികളെ വനംവകുപ്പ് പിടികൂടി. ഗുണ്ടല്‍പേട്ട് സ്വദേശികളായ ഗോവിന്ദ(55), ബസവ(57) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പിടികൂടിയത്. കല്‍പറ്റ ഫോറസ്റ്റ് റേഞ്ച് ഓഫിസ് പരിധിയിലെ അമ്മാറയില്‍ ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയ ഭൂമിയില്‍ നിന്നാണു പ്രതികള്‍ രണ്ടു ചന്ദന മരങ്ങള്‍ മുറിച്ചത്. കല്‍പറ്റ റേഞ്ച് ഓഫിസര്‍ കെജെ ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല പട്രോളിങ്ങിനിടെയാണ് പ്രതികള്‍ പിടിയിലായത്. 15 കഷണങ്ങളാക്കി ചാക്കുകളില്‍ തലച്ചുമടായി ബസില്‍ കയറ്റാന്‍ കൊണ്ടുപോകവേ വനം വകുപ്പിന്റെ വാഹനം … Continue reading "ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  10 hours ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 2
  11 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 3
  13 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 4
  16 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 5
  17 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 6
  17 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 7
  17 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 8
  18 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 9
  19 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി