Friday, September 21st, 2018

കല്‍പ്പറ്റ: കല്‍പ്പറ്റ-ബത്തേരി റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചു. വരുമാനം മെച്ചപ്പെടുത്തി കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള നടപടികളുടെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ നടപടി. 15 മിനിറ്റ് ഇടവേളകളില്‍ ബസ്സുണ്ടാവും. ദിവസം നൂറ് ട്രിപ്പുകള്‍ നടത്തും. കല്‍പ്പറ്റ-ബത്തേരി ഡിപ്പോകളില്‍നിന്ന് അഞ്ചുവീതം ബസുകളാണ് സര്‍വീസ് നടത്താന്‍ തുടങ്ങിയത്്. ദേശസാല്‍കൃത റൂട്ടായതിനാല്‍ സ്വകാര്യ ബസ്സുകള്‍ എടപ്പെട്ടിയില്‍നിന്ന് തിരിഞ്ഞ് വിവേകാനന്ദ റോഡുകള്‍ വഴി മുട്ടിലില്‍ പ്രവേശിക്കണമെന്നാണ് നിയമം. ഇത്രയും നാള്‍ റോഡ് ഗതാതഗത യോഗ്യമല്ലെന്ന കാരണത്താലാണ് ഇതുവഴി പോയിരുന്നത്. ഗതാഗത യോഗ്യമായതിന് ശേഷം ഇതുവഴി പോകാത്തതിനെ … Continue reading "കല്‍പ്പറ്റ-ബത്തേരി കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ആരംഭിച്ചു"

READ MORE
വയനാട്: കാട്ടിക്കുളത്ത് പോത്തുകുട്ടിയെ കടുവ അക്രമിച്ച് കൊന്നു. കാട്ടിക്കുളം പനവല്ലി ചെറിയമ്മിടി സികെ സുരേഷിന്റെ പോത്തുകുട്ടിയെയാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിയോടെ വീടിനടുത്തുള്ള തോട്ടത്തില്‍ വെച്ചായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. പോത്തുകുട്ടികള്‍ തോട്ടത്തില്‍ മേഞ്ഞു കൊണ്ടിരിക്കുമ്പോള്‍ കടുവ അക്രമിക്കുകയായിരുന്നു. സുരേഷിന്റെ മാതാവ് തായമ്മ നോക്കി നില്‍ക്കെയാണ് കടുവ പോത്തുകുട്ടിയെ അക്രമിച്ച് കടിച്ച് കൊന്നത്. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോദന നടത്തി. രണ്ട് വയസ് പ്രായമുള്ള പോത്തുകുട്ടിയാണ് കടുവ കൊന്നത്. പനവല്ലി … Continue reading "പോത്തുകുട്ടിയെ കടുവ അക്രമിച്ച് കൊന്നു"
വയനാട്: ബത്തേരി വയനാട് വന്യജീവി സങ്കേതത്തില്‍ കുറിച്യാട് വനമേഖലയില്‍ പെട്ട പുതുവീട് കോളനിക്കു സമീപം കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ഒരാഴ്ച മുന്‍പ് പ്രദേശത്ത് അവശ നിലയില്‍ കടുവയെ ചിലര്‍ കണ്ടിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
വയനാട്: മീനങ്ങാടിയില്‍ ഒന്നരക്കിലോയോളം കഞ്ചാവുമായി ഒരാള്‍ പോലീസിന്റെ പിടിയില്‍. മീനങ്ങാടി മൈലമ്പാടി അപ്പാട് പാറക്കല്‍ വീട്ടില്‍ മനോജ് (48) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസും, മീനങ്ങാടി എസ്‌ഐ ജയപ്രകാശും സംഘവും ചേര്‍ന്ന് ഹൈവേ പോലീസിന്റെ സഹായത്തോടെ അറസ്റ്റ്‌ചെയ്തത്. കഞ്ചാവ് കടത്തിയ കെ.എല്‍ 18 ആര്‍. 1890 പള്‍സര്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ബൈരക്കുപ്പയില്‍ നിന്നും കൊണ്ടുവരികയായിരുന്ന 1.350 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. മീനങ്ങാടി, കൊളഗപ്പാറ, കാക്കവയല്‍ എന്നീ പ്രദേശങ്ങളില്‍ യുവാക്കളെയും വിദ്യാര്‍ത്ഥികളേയും മറ്റും കേന്ദ്രീകരിച്ച് … Continue reading "ഒന്നരക്കിലോയോളം കഞ്ചാവുമായി ഒരാള്‍ പിടിയില്‍"
കല്‍പറ്റ: മുതുമല കടുവ സങ്കേതത്തിന്റെ പരിധിയിലെ നമ്പിക്കുന്നില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് പശുക്കള്‍ ചത്തു. നമ്പിക്കുന്നിലെ കര്‍ഷകന്‍ കാളന്റെതാണ് നാലും അഞ്ചും വയസ്സ് പ്രായമുള്ള പശുക്കള്‍. ബുധനാഴ്ച ഉച്ചകഴിഞ്ഞ് വയലില്‍ മേഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് കടുവ പശുക്കളെ പിടിച്ചത്.
മാനന്തവാടി: കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കര്‍ണ്ണാടക കുശാല്‍നഗര്‍ സ്വദേശിയായ മുഹമ്മദ് നിയാസാ(23)ണ് പിടിയിലായത്. മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എംകെ സുനില്‍, എക്‌സൈസ് ചെക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസര്‍ കെഎന്‍ ഷാജിമോന്‍, സിഇഒമാരായ സനൂപ്, പ്രിന്‍സ്, സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘം നടത്തിയ വാഹനപരിശോധനയിലാണ് 200 ഗ്രാം കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ കാറും പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂര്‍ ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണിതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
വയനാട്: നിലമ്പൂരില്‍ വീട്ടുകാര്‍ ഉറങ്ങിക്കിടക്കവേ അലമാരയില്‍സൂക്ഷിച്ച 15 പവന്‍ സ്വര്‍ണാഭരണങ്ങളും അയ്യായിരത്തോളം രൂപയും കവര്‍ന്നു. നിലമ്പൂര്‍ മുതുകാട് തിങ്കളാഴ്ചരാത്രിയാണ് സംഭവം. നിലമ്പൂര്‍ മുതുകാട് ആലക്കല്‍കുന്നേല്‍ ജോണ്‍സന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടാക്കള്‍ കയറിയത്. ഹാളില്‍നിന്ന് പ്രവേശിക്കാവുന്ന മൂന്ന് കിടപ്പുമുറികളില്‍ രണ്ടെണ്ണത്തില്‍ കള്ളന്‍ കയറി. രണ്ടില്‍നിന്നും പണവും സ്വര്‍ണവും മോഷ്ടിച്ചു. മുറികളൊന്നും അകത്തുനിന്ന് കുറ്റിയിട്ടിരുന്നില്ല. ജോണ്‍സണും ഭാര്യ പുഷ്പമ്മയും കിടന്നിരുന്ന മുറിയിലെ അലമാരയില്‍നിന്ന് മൂന്ന് ചെറിയ പെട്ടികളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണം എടുത്തു. വിലകൂടിയ വാച്ച് ഉണ്ടായിരുന്നെങ്കിലും അതെടുത്തില്ല. … Continue reading "15 പവന്‍ സ്വര്‍ണാഭരണങ്ങളും അയ്യായിരത്തോളം രൂപയും കവര്‍ന്നു"
മാനന്തവാടി: പന്തല്ലൂരിലെ മേക്കോറഞ്ച് ചെമ്മന്‍വയലിലെ ആളൊഴിഞ്ഞ വീട്ടില്‍ രണ്ട് പുലക്കുട്ടികളെ കണ്ടെത്തി. പരിസരത്തുള്ള തേയിലതോട്ടത്തില്‍ പോയ തൊഴിലാളികളാണ് കഴിഞ്ഞ ദിവസം രാവിലെ പുലികുട്ടികള്‍ കാടുപിടിച്ച വീട്ടിനകത്ത് കിടക്കുന്നത് കണ്ടത്. ഈ ഭാഗത്ത് 25ലധികം വീടുകളുണ്ട്. ദേവാല റെയ്ഞ്ചറുടെ നേതൃത്വത്തില്‍ വനപാലകര്‍ സംഭവസ്ഥലത്തെത്തി. സ്ഥലത്തെ ഭാര്‍ഗവി എന്ന സ്ത്രീയുടെ വീടാണിത്. ഇപ്പോള്‍ ഇവിടെ ആരും താമസമില്ല.

LIVE NEWS - ONLINE

  • 1
    8 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    9 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    11 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    11 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    13 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    14 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    18 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    18 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    19 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി