Saturday, November 17th, 2018
കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ സിസ്റ്റര്‍ പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടിയെന്ന് സിസ്റ്റര്‍ ആരോപിച്ചു
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ ചരസുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ്‌ചെയ്തു. കോഴിക്കോട് രാമനാട്ടുകര നെല്ലിക്കോട് തറമ്മല്‍പൊറ്റ അനഘോഷ് ആനന്ദന്‍(20) ആണ് അറസ്റ്റിലായത്. എക്‌സൈസ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് മൈസൂരുവില്‍നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് ഇയാളെ പിടികൂടിയത്. ഇയാളില്‍നിന്ന് 30 ഗ്രാം ചരസ് പിടികൂടി. ബംഗലൂരുവില്‍ നിന്നാണ് ചരസ് വാങ്ങിയതെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലേക്ക് കൈമാറി.
വയനാട്: പനമരം പുഴയോട് ചേര്‍ന്നുള്ള ഭൂമിയില്‍ വിള്ളല്‍ വ്യാപകമാകുന്നതിനെക്കുറിച്ച് പരിശോധിക്കുമെന്ന് ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍ പിയു ദാസ്. പ്രളയശേഷം ക്രമാതീതമായി വെള്ളം താഴ്ന്ന പനമരം പഞ്ചായത്തിലെ അഞ്ചുകുന്ന് വില്ലേജിലെ ബസ്തി പൊയില്‍ പുഴയോരത്ത് വിള്ളല്‍ വീണ് ഇടിഞ്ഞ് ഭൂമി താഴുന്നു എന്ന മനോരമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനം. ഇവിടെ പുഴയോട് ചേര്‍ന്നുള്ള ഭൂമിയില്‍ പലയിടങ്ങളിലായി വിള്ളലുണ്ടായി. ഒരു മീറ്റര്‍ താഴ്ചയില്‍ മീറ്ററുകളോളം നീളത്തില്‍ ഇടിഞ്ഞു താഴ്ന്നിട്ടുമുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് കുന്നിന്‍ മുകളില്‍ കെട്ടി നിന്ന വെള്ളം … Continue reading "പനമരത്തെ വിള്ളല്‍ പരിശോധിക്കും: ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍"
മാനന്തവാടി: മക്കിയാട് ഇരട്ടക്കൊലക്കേസിലെ പ്രതി കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി വിശ്വനാഥനെ(42) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്നലെയാണ് മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മോഷണത്തിനിടെയാണു പ്രതി കൊലപാതകം നടത്തിയതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈ 6ന് ആണ് പന്ത്രണ്ടാംമൈല്‍ പൂരിഞ്ഞി വാഴയില്‍ ഉമ്മര്‍(27), ഭാര്യ ഫാത്തിമ(19) എന്നിവരെ കിടപ്പറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
മോഷണത്തിനുവേണ്ടിയാണ് ഇയാള്‍ കൊലപാതകം നടത്തിയത്.
മാനന്തവാടി: മഴയിലും മണ്ണിടിച്ചിലിലും തകര്‍ന്ന പാല്‍ച്ചുരം റോഡ് താത്കാലികമായി ഗതാഗത യോഗ്യമാക്കി ഇന്ന് തുറക്കും. എന്നാല്‍ 15 ടണ്‍ ഭാരത്തില്‍ കുറവായ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് മാത്രമെ ഇൗവഴി കടന്ന് പോകാന്‍ അനുമതിയുള്ളൂ. റോഡിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ണ്ണമായും പൂര്‍ത്തിയായാല്‍ മാത്രമെ 15 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങളെ ഇതു വഴി പോകാന്‍ അനുവദിക്കുകയുളളു. അമ്പായത്തോട് മുതല്‍ ബോയ്‌സ് ടൗണ്‍ വരെയുള്ള 6.27 കിലോമീറ്റര്‍ വരുന്ന ചുരം റോഡില്‍ വനമേഖലയിലുള്ള മൂന്നര കിലോമീറ്ററിലേറെ മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു. ചില ഭാഗങ്ങള്‍ … Continue reading "പാല്‍ച്ചുരം റോഡ് ഇന്ന് തുറക്കും"
കല്‍പ്പറ്റ: കഴിഞ്ഞ രണ്ടുദിവസങ്ങളിലായി എക്‌സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ടുപേരെയും വ്യാജമദ്യവുമായി ഒരാളെയും അറസ്റ്റുചെയ്തു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പനമരം കരിമ്പുമ്മലില്‍ നടത്തിയ പരിശോധനയില്‍ 400 ഗ്രാം കഞ്ചാവുമായി കോഴിക്കോട് ടൗണിലെ പഴം വില്‍പനക്കാരനായ ഹനീഫ(37), ഡല്‍ഹി സ്വദേശിയും 15 വര്‍ഷത്തോളമായി പനമരത്ത് താമസിച്ച് വരുന്നതുമായ മുഹമ്മദ് ഖുര്‍ഷിദിനെയുമാണ് അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി കോഴിക്കോട് ഭാഗത്തേക്ക് കഞ്ചാവ് കൊണ്ടുപോകാന്‍ ശ്രമിക്കവെയാണ് മുന്‍ എന്‍ഡിപിഎസ് കേസിലെ പ്രതികൂടിയായ ഹനീഫ പിടിയിലായത്. കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് … Continue reading "കഞ്ചാവുമായി രണ്ടുപേരും വ്യാജമദ്യമായി ഒരാളും അറസ്റ്റിലായി"

LIVE NEWS - ONLINE

 • 1
  3 hours ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 2
  4 hours ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 3
  11 hours ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 4
  13 hours ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 5
  17 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 6
  18 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 7
  19 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 8
  21 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 9
  1 day ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി