Thursday, January 24th, 2019

ബത്തേരി: ബത്തേരിയില്‍ തിങ്കളാഴ്ച വൈകീട്ട് ചുമട്ടുതൊഴിലാളികളും ഇരിട്ടി സ്വദേശികളായ ലോറി ഡ്രൈവര്‍മാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 50 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലെയും ആറ് പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ചുമട്ടുതൊഴിലാളികളായ ഷാജഹാന്‍(42), യൂനുസ്(34), ഗിരിഷ്(38), പുഷ്പരാജന്‍(38), ഡ്രൈവര്‍മാരായ ബൈജു(59), മനോജ് എന്നിവരാണ് ബത്തേരിയിലെയും മാനന്തവാടിയിലെയും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കയറ്റിറക്ക് കൂലിസംബന്ധിച്ച് ഇരുപക്ഷവും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലെത്തിയത്.

READ MORE
കല്‍പ്പറ്റ: ബത്തേരിയില്‍ ബിജെപി പ്രവര്‍ത്തകയെ പീഡിപ്പിച്ച യുവമോര്‍ച്ച നേതാവിനെ നാട്ടുകാരും അവരുടെ ബന്ധുക്കളും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ടു. നൂല്‍പ്പുഴ പഞ്ചായത്തിലെ സജീവ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകനും യുവമോര്‍ച്ച ബത്തേരി നിയോജക മണ്ഡലം ഭാരവാഹിയുമായ കല്ലൂര്‍ സ്വദേശിയായ യുവാവിനെയാണ് ഇന്നലെ വൈകുന്നേരം മൂന്നോടെ നാട്ടുകാര്‍ കല്ലൂര്‍ ടൗണിനടുത്ത് പിടികൂടി പൊതുസ്ഥലത്ത് മരത്തില്‍ കെട്ടിയിട്ടത്. വീട്ടില്‍ അതിക്രമിച്ചു കയറി യുവാവ് തന്നെ പീഡിപ്പിച്ചെന്ന ബിജെപി പ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നാണ് അവരുടെ ബന്ധുക്കളും ബിജെപി നട്ടുകാരും നേതാവിനെ മരത്തില്‍ കെട്ടിയിട്ടത്. മുമ്പും … Continue reading "ബിജെപി പ്രവര്‍ത്തകയെ പീഡിപ്പിച്ച യുവമോര്‍ച്ച നേതാവിനെ പിടികൂടി കെട്ടിയിട്ടു"
മാനന്തവാടി: മാനന്തവാടിയില്‍ ലഘുലേഖയുമായി മാവോയിസ്റ്റ് സംഘം തെരുവിലിറങ്ങിയത്. തവിഞ്ഞാല്‍ സഹകരണ ബാങ്ക് ജീവനക്കാരനും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ അനില്‍കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തിലെ വിവാദം കത്തിനില്‍ക്കുന്നതിനിടയിലാണ് മരണം കൊലപാതകമെന്ന് ആരോപിക്കുന്ന ലഘുലേഖയുമായി മാവോയിസ്റ്റ് സംഘം എത്തിയത്. ശനിയാഴ്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനില്‍ കുമാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി മണിക്കൂറുകള്‍ക്കകമാണ് സായുധധാരികളായ മാവോയിസ്റ്റ് സംഘം തെരുവിലിറങ്ങിയത്.
വയനാട്: സംസ്ഥാനത്ത് അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹര്‍ത്താല്‍ നടത്തി ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്. അത് മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിച്ചു കൊണ്ടാകരുതെന്നും ഉമ്മന്‍ചാണ്ടി വയനാട് പറഞ്ഞു.
മാനന്തവാടി: ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കാവുമന്ദം എച്ച്എസിന് സമീപം സ്മൃതി മന്ദിരത്തില്‍ നിതിന്‍ പരമേശ്വരനെ(26)യാണ് മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എജെ ഷാജിയും സംഘവും ചേര്‍ന്ന് പിടികൂടിയത്. മാനന്തവാടി-തലശ്ശേരി റോഡില്‍ വെച്ചാണ് 1.150 കിഗ്രാം കഞ്ചാവുമായി നിതിനെ പിടികൂടിയത്. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാണ്ട് ചെയ്തു.
വയനാട്: പനമരത്ത് പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികളെ കാറില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വീണ്ടും പിടിയില്‍. കിഞ്ഞുകടവ് പെരിങ്ങാത്തൊടി മുഹമ്മദ് മുബഷിര്‍ (21), കീഞ്ഞുകടവ് തോട്ടുമുഖം വീട്ടില്‍ മുനവീര്‍(21) എന്നിവരാണു പിടിയിലായത്. പോലീസ് സ്‌റ്റേഷനില്‍ പ്രശ്‌നം സൃഷ്ടിച്ച് ഡ്യൂട്ടി തടഞ്ഞ് എസ്‌ഐയെ കയറി പിടിച്ചതിനാലാണ് ഇവര്‍ വീണ്ടും പിടിയിലായത്. 2 പെണ്‍കുട്ടികളെ കാറില്‍ കയറ്റി ഗുണ്ടല്‍പേട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ചൈല്‍ഡ് ലൈന്‍ പരാതിയെ തുടര്‍ന്ന് പോക്‌സോ പ്രകാരം … Continue reading "പോക്‌സോ പ്രകാരം രണ്ട്‌പേര്‍ പിടിയില്‍"
മാനന്തവാടി: രണ്ട് വര്‍ഷം മുമ്പ് വാഹനപരിശോധനക്കിടെ നിരവില്‍പ്പുഴയില്‍ വച്ച് മദ്യലഹരിയില്‍ പോലീസിനെ ആക്രമിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കക്കട്ടില്‍ മീത്തലെകയ്യില്‍ സിദ്ദീഖാ(28)ണ് പോലീസ് പിടിയിലായത്. പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വ്യാഴാഴ്ച വിദേശത്ത് നിന്നും തിരിച്ചു വരുന്നതിനിടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും വെള്ളമുണ്ട എസ്‌ഐ ജിതേഷും സംഘവും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിലെ മറ്റ് മൂന്നു പ്രതികളെ സംഭവസമയം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കല്‍പ്പറ്റ: ബ്രഹ്മഗിരി പൗള്‍ട്ടറി ഫാര്‍മേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന വ്യാവസായിക കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി വാന്‍കോബിന്റെയടക്കമുള്ള വിവിധ കോഴിക്കുഞ്ഞുങ്ങളെ ന്യായമായ വിലക്ക് കര്‍ഷകരിലെത്തിക്കും. ബ്രഹ്മഗിരിയുടെ ബ്രീഡര്‍ ഫാമില്‍ നിന്നുമുള്ള റോസ് അജ 95 കോഴിക്കുഞ്ഞുങ്ങളെയും, വാന്‍കോബിന്റെ കുഞ്ഞുങ്ങളെയും കുഞ്ഞുങ്ങളുടെ വളര്‍ച്ചക്കാവശ്യമായ തീറ്റ, മരുന്ന് തുടങ്ങിയ കേഴിവളര്‍ത്തലിനാവശ്യമായ സാധനങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കും. കര്‍ഷകരില്‍ നിന്നും ഉയര്‍ന്ന വളര്‍ത്തുകൂലി നല്‍കി കോഴികളെ തിരിച്ചെടുക്കുന്ന നിലവിലുള്ള പദ്ധതിക്ക് പുറമെയാണിത്. ഈ പദ്ധതിയില്‍ വളര്‍ച്ചയെത്തിയ കോഴിക്കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് മാര്‍ക്കറ്റില്‍ വില്‍പന നടത്താവുന്നതാണ്. … Continue reading "‘കേരള ചിക്കന്‍ പദ്ധതി’യില്‍ കോഴിക്കുഞ്ഞുങ്ങളെ ന്യായമായ വിലക്ക് കര്‍ഷകരിലെത്തിക്കും"

LIVE NEWS - ONLINE

  • 1
    1 min ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 2
    7 mins ago

    ബാഴ്‌സക്ക് തോല്‍വി

  • 3
    12 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 4
    14 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 5
    17 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 6
    18 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 7
    18 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 8
    20 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 9
    21 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല