Saturday, November 17th, 2018

മാനന്തവാടി: 12 കോടി രൂപ ലോട്ടറിയടിച്ചെന്ന സാമൂഹിക മാധ്യമത്തിലെ വ്യാജ പ്രചാരണം കുടുംബത്തിന് വിനയായി. ദുബായ് ഡ്യൂട്ടി ഫ്രീ ബിഗ് റാഫിള്‍ ഡ്രോയില്‍ 12 കോടി രൂപയ്ക്ക് തുല്യമായ തുക ലഭിച്ചെന്ന കുപ്രചരണമാണ് അമ്പലവയല്‍ സ്വദേശി റഫീഖിന്റെ കുടുംബത്തിനെ വിഷമത്തിലാക്കിയത്. വ്യാജവാര്‍ത്തയെ തുടര്‍ന്ന് നിരവധിയാളുകളാണ് സഹായത്തിനും വായ്പക്കുമായി ദിവസവും റഫീഖിന്റെ വീട്ടിലെത്തുന്നത്. ഗള്‍ഫിലുള്ള റഫീഖിന്റെ ഭാര്യയും കുഞ്ഞും പ്രായമായ മാതാവുമാണ് വീട്ടില്‍ താമസം. ഒരു ന്യൂസ് പോര്‍ട്ടലിന്റെ വ്യാജ ലിങ്കോടുകൂടി പ്രചരിച്ച വാര്‍ത്തയ്‌ക്കെതിരെ റഫീഖിന്റെ ഭാര്യ പോലീസ് … Continue reading "ദുബായിലുള്ള ഭര്‍ത്താവിന് 12 കോടി ഭാര്യ പോലീസ് സ്റ്റേഷനില്‍"

READ MORE
ബസിന്റെ പിന്‍ചക്രത്തില്‍ കുടുങ്ങിയാണ് മരിച്ചത്.
തന്ത്രി വെറും ജീവനക്കാരന്‍: ദേവസ്വം മുന്‍ പ്രസിഡന്റ്
വയനാട്: പുല്‍പള്ളി ഒരു വര്‍ഷംമുന്‍പ് കേഴമാനിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ പിടിയിലായി. ആലൂര്‍കുന്ന് കോളനിയിലെ മുരളി എന്ന രമേശനെ(38) യാണ് കേഴമാനിനെ വേട്ടയാടിയ കേസില്‍ വനപാലകര്‍ പിടികൂടിയത്. ഒരാള്‍ നേരത്തേ പിടിയിലായിരുന്നു. രണ്ട് പേര്‍ ഒളിവിലാണ്. റേഞ്ച് ഓഫീസര്‍ വി രതീശന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ടി ശശികുമാര്‍ ഫോറസ്റ്റര്‍ പി സുബൈര്‍ എന്നിവരാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മാനന്തവാടി: എല്‍എഫ് സ്‌കൂള്‍ ജംഗ്ഷന്‍ ഇന്റര്‍ലോക്ക് പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഇന്ന് മുതല്‍ ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തി. നഗരസഭാ ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നാലാംമൈലില്‍ നിന്നും മാനന്തവാടിയിലേക്കുള്ള ബസ്സുകള്‍ പഞ്ചായത്ത് ബസ്സ്റ്റാന്റില്‍ സര്‍വീസ് നിര്‍ത്തി കെഎസ്ഈബി ഓഫീസിന് സമീപം പാര്‍ക്ക് ചെയ്ത്, സ്റ്റാന്റില്‍ നിന്നും ടൗണിലേക്ക് വരാതെ സര്‍വ്വീസ് ആരംഭിക്കണം. തലപ്പുഴ ഭാഗത്തുനിന്നുള്ള ബസ്സുകള്‍ കോഫി ഹൗസിന് സമീപം ആളെയിറക്കി ചെറ്റപ്പാലം ഭാഗത്ത് പാര്‍ക്ക് ചെയ്ത് തിരികെ സ്റ്റാന്റില്‍ കയറാതെ ഗാന്ധി പാര്‍ക്ക് വഴി തിരികെ സര്‍വ്വീസ് … Continue reading "മാനന്തവാടിയില്‍ ഇന്നു മുതല്‍ ട്രാഫിക്ക് ക്രമീകരണം"
മാനന്തവാടി: വയോധികയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവക എള്ളുമന്ദം കാക്കഞ്ചേരി കുട്ടിത്തോട്ടത്തില്‍ പരേതനായ പൈലിയുടെ ഭാര്യ മറിയാമ്മ(89) ആണ് മരിച്ചത്. മക്കള്‍: ജോയി, പൗലോസ്, ബാബു, ആനി, കുഞ്ഞുമോള്‍, പരേതനായ തോമസ്. മരുമക്കള്‍: അമ്മിണി, ഷേര്‍ളി, കുഞ്ഞുമോള്‍, സാലി, ബോസ് മീനങ്ങാടി, പരേതനായ തങ്കച്ചന്‍.
മാനന്തവാടി: 500 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ബത്തേരി കുപ്പാടി സ്വദേശി ശ്രീജേഷിനെ(32) ആണ് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുളള ആന്റി നാര്‍ക്കോട്ടിക് സപെഷല്‍ ആക്ഷന്‍ ഫോഴ്‌സും തിരുനെല്ലി എസ്‌ഐ ബിജു ആന്റണിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 1ന് ബാവലി ചേകാടി റൂട്ടില്‍ സ്‌കൂട്ടറില്‍ കഞ്ചാവ് എത്തിച്ച് വില്‍പന നടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കഞ്ചാവ് കടത്താനുപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് മാനന്തവാടി കോടതിയില്‍ ഹാജരാക്കും.
വയനാട്: കുപ്പാടി വനംവകുപ്പിന്റെ മരം ഡിപ്പോയില്‍ തേക്ക് മരങ്ങളുടെ ചില്ലറ വില്‍പന 15ന് ആരംഭിക്കും. ചെതലയം വനത്തിലെ 1978 തേക്ക് തോട്ടത്തില്‍ നിന്ന് ശേഖരിച്ച 70 മരങ്ങളാണ് ചെറുകിടക്കാരുടെയും വീട് നിര്‍മിക്കുന്നവരുടെയും ആവശ്യത്തിനായി വില്‍ക്കുന്നത്. തടികള്‍ വേണ്ടവര്‍ പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ, വീടിന്റെ പ്ലാന്‍, പെര്‍മിറ്റ് എന്നിവ സഹിതമെത്തണം. ഒരാള്‍ക്ക് അഞ്ച് ക്യുബിക് മീറ്റര്‍ മരംവരെ ചില്ലറയായി വാങ്ങാനാവും. തടിയുടെ വില ട്രഷറിയിലടച്ച് അന്ന് തന്നെ കൊണ്ടുപോകാം. വില്‍ക്കുന്ന മരങ്ങളുടെ വില രേഖപ്പെടുത്തി ഡിപ്പോയില്‍ പ്രദര്‍ശനത്തിന് … Continue reading "തേക്ക് മരങ്ങളുടെ ചില്ലറ വില്‍പന 15ന്"

LIVE NEWS - ONLINE

 • 1
  10 mins ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 2
  1 hour ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 3
  8 hours ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 4
  10 hours ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 5
  14 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 6
  15 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 7
  16 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 8
  18 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 9
  22 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി