Tuesday, September 18th, 2018

മാനന്തവാടി: ക്ഷയരോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പോഷകാഹാര പദ്ധതി നടപ്പാക്കുന്നു. മൂന്നു ലക്ഷം രൂപയുടെ പ്രോജക്ട് ജില്ലാ ടി.ബി സെന്റര്‍ അധികൃതര്‍ തയാറാക്കി കഴിഞ്ഞു.അടുത്ത ഏപ്രില്‍ മുതല്‍ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അരിയും പയര്‍ വര്‍ഗങ്ങളുമാണ് നല്‍കുക. പ്രതിമാസം ഒരു രോഗിക്ക് 800 രൂപയുടെ പോഷകാഹാരങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. സെപ്റ്റംബറില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലാ ടി.ബി സെന്റര്‍, ബത്തേരി, വൈത്തിരി യൂനിറ്റുകളിലായി 450ഓളം രോഗികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ജില്ലാ ടി.ബി സെന്ററിലെ രേഖകള്‍ … Continue reading "ക്ഷയരോഗികള്‍ക്ക് പോഷകാഹാര പദ്ധതി"

READ MORE
മാനന്തവാടി : ചെമ്പ്രമലയില്‍ പട്ടാളവേഷം ധരിച്ച അഞ്ചംഗ സംഘം ഇരുളിന്റെ മറവില്‍ നീങ്ങുന്നതായി കണ്ടെന്ന വിവരത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘം തെരച്ചില്‍ ശക്തമാക്കി. ഇന്നലെ രാത്രി തന്നെ പോലീസ് ചെമ്പ്രമലയില്‍ പരിശോധന നടത്തിയിരുന്നു. രാത്രി പത്തു മണിയോടെയാണ് പട്ടാള വേഷം ധരിച്ച അഞ്ചംഗ സംഘം ടോര്‍ച്ച് തെളിച്ച് നീങ്ങുന്നത് വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കല്‍ഡപ്പറ്റ ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം രാത്രി വൈകും വരെ തെരച്ചില്‍ … Continue reading "ചെമ്പ്ര മലയില്‍ മാവോയിസ്റ്റുകളെന്ന് സൂചന ; തെരച്ചില്‍ ശക്തമാക്കി"
വയനാട്‌: മുട്ടില്‍ പഞ്ചായത്ത്‌ രണ്ടാം വാര്‍ഡില്‍ കേടായി കിടക്കുന്ന തെരുവ്‌ വിളക്കുകള്‍ നന്നാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ സി.പി.ഐ കുമ്പളാട്‌ ബ്രാഞ്ച്‌ സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്തിലെ തെരുവ്‌ വിളക്കുകള്‍ നന്നാക്കുന്നതിനായി 15 ലക്ഷം രൂപ സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചതായും ജൂണ്‍ 15ന്‌ മുന്‍പ നന്നാക്കിയിരിക്കുമെന്നും പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചതല്ലാതെ നടപടി ഉണ്ടായില്ല. കുമ്പളാട്‌ ഞാണന്‍കൊല്ലി കോളനിയിലെ വീടുകളും വൈദ്യുതീകരിക്കണമെന്നതാണ്‌ മറ്റൊരാവശ്യം. 
വയനാട്‌: പുല്‍പ്പള്ളി കന്നാരംപുഴയില്‍ വൈദ്യുതിവേലി തകര്‍ത്ത്‌ കാട്ടാന കൃഷിനശിപ്പിച്ചു. ഇഞ്ചി, ചേന തുടങ്ങിയ വിളകളാണ്‌ കൂടുതലായും നശിപ്പിച്ചത്‌. കിഷോര്‍, ബാബു മഞ്ഞപ്പറമ്പില്‍, മണി ചാമക്കാട്ടുകുന്നേല്‍, ചാര്‍ലി എന്നിവരുടെ കൃഷിയിടങ്ങളിലാണ്‌ കഴിഞ്ഞ ദിവസം ആനയിറങ്ങി കൃഷിനശിപ്പിച്ചത്‌.  40 ലക്ഷത്തോളം രൂപ ചെലവഴിച്ച വൈദ്യുതിവേലി സഥാപിച്ചിരുന്നിടത്താണ്‌ കാട്ടാന കൃഷിനശിപ്പിച്ചത്‌.
കല്‍പ്പറ്റ : ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ 5000 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ഗോഡൗണിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന് എം ഐ ഷാനവാസ് എം പി പത്രസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ജില്ലയിലെ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കാന്‍ നിലവില്‍ മീനങ്ങാടിയിലുള്ള 5000 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ഡിപ്പോയാണ് ഉപയോഗിക്കുന്നത്. ഇതു കൂടാതെ 5000 മെട്രിക് ടണ്ണിന്റെ പുതിയ ഗോഡൗണ്‍ കൂടി വരുന്നതോടെ പൊതുവിതരണം … Continue reading "മീനങ്ങാടിയില്‍ എഫ് സി ഐയുടെ ഒരു ഗോഡൗണ്‍ കൂടി"
കല്‍പ്പറ്റ : വയനാട്ടിലെ കര്‍ഷകരുടെ അഞ്ചു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പയുടെ പലിശ എഴുതിത്തള്ളണമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അഞ്ച് ഏക്കറില്‍ താഴെ ഭൂമിയുളളവരുടെ പലിശയാണ് എഴുതിത്തള്ളേണ്ടതെന്നും കേരള യാത്രയുടെ ഭാഗമായി വയനാട്ടിലെത്തിയ അദ്ദേഹം പറഞ്ഞു.
വയനാട് : സൂര്യാഘാതമേറ്റ മരതൂര്‍ സ്വദേശി അശോകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കല്‍പ്പറ്റ : ആദിവാസികളുടെ പുനരധിവാസത്തിന് ഫഌറ്റു പണിയുന്നു. ഒണിവയല്‍ കോളനിയിലാണ് ആദിവാസികള്‍ക്കായി ഫഌറ്റുയരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം ഫഌറ്റിന് തറക്കല്ലിട്ടു. ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഫഌറ്റ് ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാനാണ് ലക്ഷ്യമിടുന്നത്.

LIVE NEWS - ONLINE

 • 1
  5 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  6 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  7 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  10 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  11 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  12 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  12 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  14 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  14 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍