Sunday, September 23rd, 2018

കല്‍പറ്റ: കരാറടിസ്ഥാനത്തില്‍ നിയമനം നടത്താവുന്ന 111 സ്‌പെഷല്‍ അധ്യാപക തസ്തികകള്‍ ഉടന്‍ നികത്തുമെന്ന് മന്ത്രി പി.കെ.ജയലക്ഷ്മി. എസ്എസ്എയുടെ പ്രവര്‍ത്തനം സംബന്ധിച്ച ജില്ലാതല മോണിറ്ററിംഗ്് കമ്മിറ്റിയില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കായികം, ചിത്രകല, തൊഴില്‍ പരിശീലനം എന്നീ അധ്യാപകരുടെ 37 വീതം ഒഴിവുകളാണ് നിലവിലുള്ളത്. അധ്യയന വര്‍ഷത്തില്‍ നിയമനം നടത്താന്‍ കഴിയാതെ വന്നാല്‍ വര്‍ഷാവസാനം തുക ലാപ്‌സാവുമെന്നതിനാല്‍ നിയമനം നടത്തുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കും. ജില്ലയില്‍ എസ്എസ്എയുടെ കീഴില്‍ നടക്കുന്ന യൂണിഫോം വിതരണത്തിലും പാഠപുസ്തക വിതരണത്തിലും അപാകതയുണ്ടെങ്കില്‍ പരിശോധിച്ച് നടപടി … Continue reading "സ്‌പെഷല്‍ അധ്യാപക നിയമനത്തിന് നടപടി സ്വീകരിക്കും: പി.കെ. ജയലക്ഷ്മി"

READ MORE
മാനന്തവാടി : ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് യുവാക്കള്‍ മരണപ്പെട്ടു.  മേപ്പാടിയില്‍ കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുകയായിരുന്ന  കടച്ചിക്കുന്ന് ഇഞ്ചാനിക്കാട്ടില്‍ മനു, വിത്തുകാട് സ്വദേശി കടവത്ത് സുരേഷ് എന്നിവരാണ് ഇന്ന് പുലര്‍ച്ചെയോടെ മരണപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഇവിടെ തന്നെ നടന്ന മറ്റൊരു ബൈക്കപകടത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍ ആശുപത്രിയിലാണ്.
ബത്തേരി: മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തു. മൈസൂര്‍ റൂട്ടില്‍ പെട്രോള്‍ പമ്പിന് സമീപമുള്ള ഉണ്ണി മെസാണ് സംഘം അടിച്ചു തകര്‍ത്തത്. സ്ഥാപനത്തിന്റെ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തു. കസേര, മേശ എന്നിവക്ക് കേടുവരുത്തി. പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളും മറിച്ചിട്ടു. തുടര്‍ന്ന് അക്രമിസംഘം ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. മദ്യപിച്ചെത്തിയ സംഘം ഹോട്ടലുടമയോട് അനാവശ്യമായി തട്ടിക്കയറിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. അതില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ ഇടപെട്ട് മദ്യപിച്ചെത്തിയ സംഘത്തെപുറത്താക്കി. ഇതേത്തുടര്‍ന്ന് പുറത്തു കിടന്ന ഇഷ്ടികയും കല്ലുമെടുത്ത് അക്രമികള്‍ ഹോട്ടലിനെതിരെ എറിയുകയായിരുന്നു.
കല്‍പ്പറ്റ: ജില്ലയിലെ ഭൂവിഭവ വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുന്നതിന് തയ്യാറാക്കുന്ന വിഭവ വിവര സംവിധാനത്തിന്റെ (ലാന്റ് റിസോഴ്‌സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) ഉദ്ഘാടനം ഈമാസം 31ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ്‌സില്‍ മന്ത്രി പി.കെ.ജയലക്ഷ്മി നിര്‍വ്വഹിക്കും. ഈ സംവിധാനം ഉപയോഗിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും വികസന വകുപ്പുകള്‍ക്കും ആസൂത്രകര്‍ക്കും ഗവേഷകര്‍ക്കും പ്രകൃതി വിഭവങ്ങളെക്കുറിച്ച് അറിയുന്നതിനും വിശകലനം നടത്തുന്നതിനും സ്ഥിതി വിവരക്കണക്ക് തയ്യാറാക്കുന്നതിനും ഭൂപടങ്ങള്‍ നിര്‍മ്മിക്കുന്നതിനും കഴിയും. പ്രകൃതിവിഭവ പരിപാലനം, പാരിസ്ഥിതിക പ്രശ്‌നങ്ങലുടെ അവലോകനം, എന്നിവക്കും ദുരന്തസാഹചര്യങ്ങള്‍ നേരിടുന്നതിനും ഇത് സഹായകമാകും. … Continue reading "ഭൂവിഭവ വിവരങ്ങള്‍ നെറ്റിലൂടെ ; ഉദ്ഘാടനം 31ന്"
  കല്‍പറ്റ: നാടന്‍ രുചിക്കൂട്ടുമായി കുടുംബശ്രീ അംഗങ്ങള്‍ ഭക്ഷ്യമേള ഒരുക്കുന്നു. 26നു രാവിലെ 11 മുതല്‍ വൈകിട്ടു മൂന്നര വരെ കലക്ടറേറ്റ് പരിസരത്തു പ്രത്യേകം തയാറാക്കുന്ന വേദിയിലാണ് ഭക്ഷ്യമേള. കുടുംബശ്രീ ജില്ലാ മിഷന്‍, കുടുംബശ്രീയുടെ അംഗീകൃത കേറ്ററിംഗ് പരിശീലന സ്ഥാപനമായ അഭേദാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (ഐഫ്രം) എന്നിവയുടെ നേതൃത്വത്തിലാണ് ഭക്ഷ്യമേള. ആറു കൗണ്ടറുകളിലായി 30 വ്യത്യസ്ത വിഭവങ്ങള്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യും. വിവിധയിനം ദോശകള്‍, തിരു-കൊച്ചി ഭക്ഷണവിഭവങ്ങള്‍, മലബാര്‍ സ്‌പെഷല്‍ … Continue reading "നാടന്‍ രുചിക്കൂട്ടുമായി ഭക്ഷ്യമേള"
മീനങ്ങാടി: ‘എന്റെ ഗ്രാമം ശുചിത്വ ഗ്രാമം എന്ന മുദ്രാവാക്യവുമായി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഹൈജിയ-2013 പദ്ധതിക്കു തുടക്കമായി. ഭരണസമിതിയുടെ മേല്‍നോട്ടത്തില്‍ ആരോഗ്യ വകുപ്പ്, ശുചിത്വമിഷന്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യമേഖലയില്‍ സമഗ്രവികസനവും ശുചിത്വ പരിപാലനവും ഉറപ്പ് വരുത്തുക, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, വായു, മണ്ണ്, ജലം എന്നിവ സംരക്ഷിച്ച് പ്രകൃതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, രാസവള-കീടനാശിനികളുടെ അമിത ഉപയോഗം നിയന്ത്രിക്കുക, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക തുടങ്ങിയവയാണ് … Continue reading "ഹൈജിയ പദ്ധതിക്ക് തുടക്കമായി"
  കല്‍പറ്റ: ഓണക്കാലത്ത് ജില്ലയില്‍ വ്യാജമദ്യ വില്‍പനയും വിതരണവും തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 19 വരെ സ്‌പെഷല്‍ െ്രെഡവ് കാലയളവായി പ്രഖ്യാപിച്ചു. എക്‌സൈസ് ഡിവിഷന്‍ ഓഫിസിലും താലൂക്ക്തല ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും ബോര്‍ഡര്‍ പട്രോളിംഗ്് യൂനിറ്റും സ്‌െ്രെടക്കിങ് ഫോഴ്‌സും ആരംഭിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സ്‌ക്വാഡ് കടകളിലും മറ്റും പരിശോധന നടത്തും. മദ്യദുരന്തം പോലുള്ളവ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം … Continue reading "വ്യാജമദ്യം; സെപ്റ്റംബര്‍ 19 വരെ സ്‌പെഷല്‍ ഡ്രൈവ്"
വെള്ളമുണ്ട: ഏഴുലക്ഷം രൂപ ചെലവഴിച്ച് ഒമ്പതാം മൈലില്‍ ഇടോയ്‌ലറ്റ് നിര്‍മിച്ചിട്ട് മൂന്നുമാസം കഴിഞ്ഞെങ്കിലും ഉദ്ഘാടനം നിര്‍വഹിച്ചിട്ടില്ല. ഇതിനിടെ സാധാരണ ടോയ്‌ലറ്റ് നിര്‍മിക്കാന്‍ സ്ഥലസൗകര്യങ്ങളുണ്ടായിട്ടും ജില്ലാ ആസ്ഥാനങ്ങളില്‍ പോലും പരാജയപ്പെട്ട ഇടോയ്‌ലറ്റ് വെള്ളമുണ്ടയില്‍ സ്ഥാപിച്ചതിനെതിരെ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

 • 1
  1 hour ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 2
  3 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 3
  5 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 4
  5 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 5
  17 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 6
  18 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 7
  21 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 8
  23 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 9
  23 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്