Monday, September 24th, 2018

      കല്‍പ്പറ്റ: കാന്തന്‍പാറ വെള്ളച്ചാട്ടത്തോടു ചേര്‍ന്നുള്ള പുഴ പുറമ്പോക്കില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാല്‍ ടൂറിസ്റ്റുകള്‍ അപകടത്തില്‍പെടുന്നത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഡി.ടി.പി.സി. എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗമാണ് നടപടി എടുക്കാന്‍ തീരുമാനിച്ചത്. വെള്ളച്ചാട്ടത്തിന് മുന്‍വശത്തും വ്യൂ പോയിന്റിലും ജി.ഐ.പൈപ്പ് ഉപയോഗിച്ച് കൈവരികള്‍ സ്ഥാപിക്കും. നടപ്പാത നിര്‍മ്മാണം, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, തദ്ദേശവാസികളെ തന്നെ ഗൈഡുകളായി നിയമിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വയനാട് ജില്ലയില്‍ … Continue reading "അന്താരാഷ്ട്ര സൈക്ലിംഗ്; കാന്തന്‍പാറയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍"

READ MORE
കല്‍പ്പറ്റ : മീന്‍പിടിക്കുന്നതിനിടെ കാരാപ്പുഴ അണക്കെട്ടില്‍ തോണി മറിഞ്ഞ് കാണാതായ അമ്പലവയല്‍ ഓടവയല്‍ മൂപ്പന്‍ കോളനിയിലെ ചന്ദ്രന്റെ (26) മൃതദേഹം കണ്ടെത്തി. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയോടെ അപകട സ്ഥലത്തിന് സമീപം തന്നെ മൃതദേഹം പൊന്തുകയായിരുന്നു. ചന്ദ്രനൊപ്പം കാണാതായ മൂപ്പന്‍കോളനിയിലെ ചന്തു (52)വിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മീന്‍ പിടിക്കുന്നതിനിടെ ഇവരുടെ കൊട്ടത്തോണി മറിഞ്ഞത്.
മാനന്തവാടി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഹരിതസേന മാനന്തവാടി ദ്വാരക സബ് ട്രഷറിക്കു മുമ്പില്‍ ധര്‍ണ നടത്തും. അതിവര്‍ഷത്തില്‍ നെല്‍കൃഷി നശിച്ച കര്‍ഷകര്‍ ഓണമടുക്കാറായിട്ടും നെല്‍വയലുകളില്‍ നിന്നും കരകയറിയിട്ടില്ല. ജീവിതാന്ത്യംവരെ മണ്ണിനോടു മല്ലടിച്ച് അവശതയിലായ കര്‍ഷക കുടുംബങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഹരിതസേനാ ജില്ലാ പ്രസിഡന്റ് എം. സുരേന്ദ്രന്‍ പറഞ്ഞു. യോഗത്തില്‍ പി.എന്‍. സുധാകരസ്വാമി, ജോസ് പുന്നക്കല്‍, എന്‍.ഐ. വര്‍ഗ്ഗീസ്, ജോസ് പാലിയാണ, എം.കെ. ഹരീന്ദ്രന്‍, എ. അരവിന്ദാക്ഷന്‍, ജോയി കോട്ടത്തറ, വി.എം. ജോസ്, … Continue reading "ഹരിതസേന ധര്‍ണ നടത്തും"
മുള്ളന്‍കൊല്ലി: മല്‍സ്യക്കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്ന് അക്വാ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍. ഒരു ലക്ഷത്തില്‍പരം മല്‍സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താനുളള ജലംസംഭരണികളുള്ള മുള്ളന്‍കൊല്ലിയില്‍ മല്‍സ്യക്കര്‍ഷകര്‍ക്ക് ആവശ്യമായ ധനസഹായം നല്‍കാന്‍ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തില്‍നിന്ന് ആവശ്യമായ ഫണ്ട് നല്‍കണമെന്നും കാലാവസ്ഥക്ക് അനുയോജ്യമായ ഗ്രാസ്‌കാര്‍പ്പ് ഇനത്തിലുളള മല്‍സ്യക്കുഞ്ഞുങ്ങളെ കൂടുതലായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു.
ബത്തേരി: വര്‍ണ്ണോത്സവം ഓണം ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തുകളുടേയും ടൂറിസം വകുപ്പിന്റേയും കുടുംബശ്രീയുടേയും സഹകരണത്തോടെയാണ് ഫെസ്റ്റ് ഒരുക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി ഭീമന്‍ പൂക്കളമൊരുക്കി. 14 വരെ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളില്‍ പുരുഷ വനിതാ വടം വലി മത്സരം, പുരുഷന്‍മാര്‍ക്ക് 460 കിലോഗ്രാം വിഭാഗത്തിലും സ്ത്രീകള്‍ക്ക് തൂക്കമില്ലാതെയുമാണ് മത്സരം. നാളെരാവിലെ 10ന് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ പൂക്കള മത്സരം നടക്കും. 11ന് വൈകിട്ട് അഞ്ചിന് നൂല്‍പുഴ ഗ്രാമ പഞ്ചായത്തിലെ കല്ലൂരില്‍ ഗോത്ര … Continue reading "ഓണം ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം"
കല്‍പ്പറ്റ: കണിയാമ്പറ്റ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ മണല്‍ക്കൊളള. കഴിഞ്ഞ ദിവസം കൊല്ലിവയല്‍ വാര്‍ഡില്‍ നിന്നും മൃഗാശുപത്രികവലക്കു സമീപമുള്ള വരദൂര്‍ ചെറിയപുഴയില്‍ നിന്നും ലോഡുകണക്കിന് മണലാണ് പഞ്ചായത്തഝികൃതര്‍ പിടികൂടിയത്. ഇത് വാഹനത്തില്‍ കയറ്റി പഞ്ചായത്ത് ഓഫീസില്‍ എത്തിച്ചു. കാവടം, നെല്ലിയമ്പം, വരദൂര്‍, ചീക്കല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മണല്‍വാരല്‍ വ്യാപകമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത തുലാമഴയില്‍ പുഴകളില്‍ ധാരാളം മണല്‍ അടിഞ്ഞിട്ടുണ്ട്. ഇത് വാരി ഉയര്‍ന്ന വിലക്ക് വില്‍ക്കാന്‍ പ്രദേശവാസികളും അല്ലാത്തവരുമായ നിരവധി ആളുകളുണ്ടെന്നാണ് വ്യാപക പരാതി.
കല്‍പറ്റ: ജില്ലയില്‍ സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന കോളജുകളില്‍ എസ്എഫ്‌ഐക്കു മുന്നേറ്റം. കെഎസ്‌യു നില മെച്ചപ്പെടുത്തി. എസ്എഫ്‌ഐയുടെ കൈവശമുണ്ടായിരുന്ന പുല്‍പള്ളി പഴശ്ശിരാജാ കോളജ് കെഎസ്‌യു തിരിച്ചുപിടിച്ചു. മുട്ടില്‍ ഡബ്‌ള്യുഎംഒ കോളജില്‍ നാലു സീറ്റുകള്‍ എംഎസ്എഫ് നേടിയപ്പോള്‍ മൂന്നൂ സീറ്റുകള്‍ എസ്എഫ്‌ഐയും ഒരു സീറ്റ് എസ്‌ഐഒയും നേടി. പനമരം സിഎം കോളജില്‍ എംഎസ്എഫ് വിജയിച്ചു. കല്‍പറ്റ എന്‍എംഎസ്എം ഗവ. കോളജില്‍ എസ്എഫ്‌ഐ ആറു സീറ്റുകളും കെഎസ്‌യു-എംഎസ്എഫ്-എസ്എസ്ഒ സഖ്യം രണ്ടു സീറ്റുകളും നേടി. ബത്തേരി സെന്റ് മേരീസ് കോളജില്‍ ഏഴു … Continue reading "വയനാട് ജില്ലയില്‍ എസ്എഫ്‌ഐക്കു മുന്നേറ്റം"
സുല്‍ത്താന്‍ ബത്തേരി: വിദേശത്തേക്കുള്ള ചായപ്പൊടി കയറ്റുമതി വര്‍ധിപ്പിക്കുമെന്ന് ടീബോര്‍ഡ് ചെയര്‍മാന്‍ ഭാനു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം 20 കോടി കിലോ ചായപൊടിയാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്. നടപ്പു വര്‍ഷം അത് 23 കോടി രൂപയാക്കി ഉയര്‍ത്തും. തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ടീബോര്‍ഡ് ഓഫീസുകളും ഒന്നരവര്‍ഷത്തിനകം കമ്പ്യൂട്ടര്‍ വത്കരിക്കും. അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

 • 1
  6 mins ago

  ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അടുത്തമാസം ആറുവരെ റിമാന്റുചെയ്തു

 • 2
  7 mins ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 3
  13 mins ago

  അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

 • 4
  18 mins ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 5
  1 hour ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 6
  2 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 7
  2 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  2 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

 • 9
  3 hours ago

  ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍