Friday, September 21st, 2018

കാവുംമന്ദം: തരിയോട് പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട പണിയ കാട്ടുനായ്ക്ക കോളനികള്‍ക്കുള്ള റേഡിയോ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എംഎ ജോസഫ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നമ്മ മാത്യു അധ്യക്ഷത വഹിച്ചു. എംജി ബേബി, ഇജി ജോസഫ്, വിജി ഷിബു, സിടി ചാക്കോ, മൈമൂന, ജോണ്‍ തോമസ്, എം രാമന്‍, ഗിരിജാ സത്യന്‍, ലക്ഷ്മി രാധാക്യഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

READ MORE
മീനങ്ങാടി : ബിന്ദുജയെന്ന പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് വാകേരി സഞ്ജയിനെ (22) അറസ്റ്റ് ചെയ്തു. രണ്ടര വര്‍ഷമായി ഇയാള്‍ ബിന്ദുജയുമായി അടുപ്പത്തിലായിരുന്നെന്നും വിവാഹത്തിന് വിസമ്മതിച്ചപ്പോള്‍ സഞ്ജയ് ബിന്ദുജയെ പലതരത്തില്‍ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
വെണ്ണിയോട് : കനത്ത മഴയില്‍ പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുറുമണിയിലെ 52 ഏക്കര്‍ പ്രദേശത്തെ വയലുകള്‍ വെള്ളത്തിലായി. വെണ്ണിയോട് പാടശേഖരം വെള്ളം കയറി നശിച്ചു. വണ്ണിയോട് വലിയ പുഴ നിറഞ്ഞുകവിഞ്ഞതോടെയാണ് ദുരിതമുണ്ടായത്. കോട്ടത്തറ പഞ്ചായത്തില്‍ ഒതയോത്തുംപടി പാടശേഖരത്തിലും വെള്ളം കയറി. വാളല്‍ പാടശേഖരും വെണ്ണിയോട് പാടശേഖരത്തിലും വെള്ളം കയറി നെല്‍ക്കൃഷി നശിച്ചു.
മാനന്തവാടി: രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരില്ലാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഡി വൈ എഫ് ഐക്കാര്‍ തടഞ്ഞുവച്ചു. ഇന്നലെ രാവിലെ 11 മണിയോടുകൂടിയാണ് സൂപ്രണ്ട് എ സാബുവിനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. സമരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ തഹസില്‍ദാര്‍ ടി സോമനാഥന്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. തിങ്കളാഴ്ചയോടെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാമെന്നും ആശുപത്രിയുടെ ശോചനീയാവസ്ഥ സംബന്ധിച്ച് അടിയന്തിരമായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാമെന്നുമുള്ള ഉറപ്പിന്‍ മേല്‍ സമരം അവസാനിച്ചു.
കല്‍പറ്റ: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പ്രകാരം അനുവദിച്ച തുകയില്‍ എം.ഐ. ഷാനവാസ് 94 ശതമാനത്തിലധികം തുക വിനിയോഗിച്ച് സംസ്ഥാനത്തു മുന്‍നിരയിലെത്തി. ആകെ അനുവദിച്ച 14 കോടി രൂപയില്‍ 13.68 കോടി രൂപയും ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതിനോടകം വിനിയോഗിച്ചു. ബാക്കി തുക ഒരു മാസത്തിനകം ചെലവഴിക്കും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച തുകയില്‍ 68 % ചെലവഴിച്ചതായി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ യോഗത്തില്‍ അറിയിച്ചു. 19 കോടി രൂപയോളം ചെലവഴിച്ച പൂതാടി ഗ്രാമപഞ്ചായത്തിനാണ് ഒന്നാംസ്ഥാനം. … Continue reading "എംപി ഫണ്ട് ;വയനാട് മണ്ഡലത്തില്‍ മുന്നില്‍"
      കല്‍പ്പറ്റ: കാന്തന്‍പാറ വെള്ളച്ചാട്ടത്തോടു ചേര്‍ന്നുള്ള പുഴ പുറമ്പോക്കില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാല്‍ ടൂറിസ്റ്റുകള്‍ അപകടത്തില്‍പെടുന്നത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഡി.ടി.പി.സി. എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗമാണ് നടപടി എടുക്കാന്‍ തീരുമാനിച്ചത്. വെള്ളച്ചാട്ടത്തിന് മുന്‍വശത്തും വ്യൂ പോയിന്റിലും ജി.ഐ.പൈപ്പ് ഉപയോഗിച്ച് കൈവരികള്‍ സ്ഥാപിക്കും. നടപ്പാത നിര്‍മ്മാണം, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, തദ്ദേശവാസികളെ തന്നെ ഗൈഡുകളായി നിയമിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വയനാട് ജില്ലയില്‍ … Continue reading "അന്താരാഷ്ട്ര സൈക്ലിംഗ്; കാന്തന്‍പാറയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍"
കല്‍പറ്റ: പുകയില പരസ്യം ഇനി വയനാട്ടില്‍ കാണില്ല. വയനാടിനെ പുകയില പരസ്യവിരുദ്ധ ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ-പൊലീസ് വകുപ്പുകളും സന്നദ്ധ സംഘടനകളും കൂട്ടായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയിലെ 90% പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളും നീക്കം ചെയ്തു. വയനാടിനെ പുകയില നിയന്ത്രണത്തില്‍ മാതൃകാ ജില്ലയാക്കാന്‍ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പുകയിലരഹിത വയനാട് പദ്ധതിയുടെ ഭാഗമായി പ്രധാനാധ്യാപകര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പു മേധാവികള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്കു പുകയില നിയന്ത്രണ നിയമത്തില്‍ പരിശീലനം … Continue reading "പുകയില പരസ്യം ഇനി വയനാട്ടില്‍ കാണില്ല"
കല്‍പറ്റ : ജില്ലയില്‍ പട്ടികവര്‍ഗ മേഖലയില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് കെപിസിസി അംഗവും പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെകെ വിശ്വനാഥന്‍ ആവശ്യപ്പെട്ടു. ആദിവാസി മേഖലയില്‍ ജില്ലയ്ക്ക് അനുവദിക്കുന്ന റോഡുകളുടെയും രാജീവ് ഗാന്ധി കുടിവെള്ള പദ്ധതികളുടെയും ലിസ്റ്റ് തയാറാക്കുന്നത് കരാറുകാരും കലക്ടറേറ്റിലെ ഏതാനും ഉദ്യോഗസ്ഥരുമാണെന്നത് അംഗീകരിക്കാനാവില്ല. ത്രിതല പഞ്ചായത്ത് സംവിധാനം നിലനില്‍ക്കുമ്പോള്‍ പഞ്ചായത്ത് അംഗങ്ങളുടെയും ഭരണസമിതിയുടെയും അറിവില്ലാതെ റോഡുകളും കുടിവെള്ള പദ്ധതികളും അംഗീകരിച്ചു പണി തുടങ്ങുമ്പോഴാണു ജനപ്രതിനിധികള്‍ വിവരം അറിയുന്നത്.

LIVE NEWS - ONLINE

 • 1
  11 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  12 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  15 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  15 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 5
  17 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 6
  17 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 7
  18 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 8
  19 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 9
  19 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല