Sunday, September 23rd, 2018

കല്‍പ്പറ്റ: വെറ്ററിനറി സര്‍വകലാശാല വയനാട്ടില്‍ നിന്നു മാറ്റരുതെന്ന് എന്‍.സി.പി ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലയിലെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതില്‍ പ്രതിഷേധിച്ച് 21ന് വെറ്ററിനറി സര്‍വകലാശാലക്കു മുന്നില്‍ എന്‍.സി.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തും. 2004ല്‍ പൂക്കോട് വെറ്ററിനറി കോളജ് ആരംഭിച്ചപ്പോഴും ഇതിനു മുമ്പ് ജവഹര്‍ നവോദയ വിദ്യാലയ, റസിഡന്‍ഷല്‍ സ്‌കൂള്‍ തുടങ്ങിയവ ആരംഭിച്ചപ്പോഴും തടസവാദമുന്നയിക്കാത്തവര്‍ ഇപ്പോള്‍ രംഗത്തെത്തിയത് സര്‍വകലാശാല വയനാട്ടില്‍ നിന്ന് മാറ്റുക എന്ന ഉദ്ദേശത്തോടെയാണെന്ന് നേതാക്കള്‍ ആരോപിച്ചു. പരിസ്ഥിതിയുടെ പേരില്‍ സര്‍വകലാശാല പ്രവര്‍ത്തനം … Continue reading "വെറ്ററിനറി സര്‍വകലാശാല നിനിര്‍ത്തണം: എന്‍.സി.പി"

READ MORE
മാനന്തവാടി: ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ച പോലീസുകാരന്റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളെ പോലീസുകാര്‍ മര്‍ദിച്ചെന്നു പരാതി. പരിക്കേറ്റ തലപ്പുഴ തെക്കേക്കര ടി.വി. ജ്യോതിഷ് (25) ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. പിതാവിന്റെ സഹോദരപുത്രന്‍ ടിപിനോടൊപ്പം ബൈക്കില്‍ വരുമ്പോള്‍ ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ച് വരുന്ന പൊലീസുകാരനെ ശ്രദ്ധിച്ചിരുന്നെന്നും മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്തെന്നു കുറ്റപ്പെടുത്തി റോഡില്‍വച്ച് തന്നെ മര്‍ദിച്ചെന്നുമാണ് പരാതി. പിന്നീട് ഇതുവഴി വന്ന പൊലീസ് ജീപ്പില്‍ കയറ്റി സ്‌റ്റേഷനിലെത്തിച്ചും ഇരുവരെയും മര്‍ദിച്ചു. … Continue reading "യുവാക്കളെ പോലീസുകാര്‍ മര്‍ദിച്ചെന്ന് പരാതി"
പനമരം: കൃഷിഭൂമികള്‍ നശിപ്പിച്ചുകൊണ്ട് വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വിമാനത്താവളത്തിനായുളള ചീക്കല്ലുരിലെ നിര്‍ദിഷ്ഠ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവള നിര്‍മാണത്തെ എന്തു വില കെടുത്തും തടയുമെന്നും ജനങ്ങള്‍ക്കൊപ്പം നിന്ന് വിമാനത്താവളത്തിനെതിരെ പോരാടുമെന്നും അദ്ദേഹം കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കി. ജില്ലയിലെ ആദിവാസികളും മറ്റുള്ളവരും കൃഷികൊണ്ടാണ് ഉപജീവനം നടത്തുന്നത്. ഇത്തരത്തിലുളളവരുടെ ജീവിതം ദുരിത പൂര്‍ണമാക്കാനാണ് വിമാനത്താവള നിര്‍മാണം ലക്ഷ്യമിടുന്നത്. പുതിയതായി കൃഷി ഭൂമി നികത്തിയുള്ള വിമാനത്താവളത്തിന്റെ ആവശ്യമില്ല. മൈസൂരില്‍ ആരംഭിച്ച വിമാനത്താവളം നിലവില്‍ അടച്ചുപൂട്ടേണ്ട … Continue reading "കൃഷിഭൂമി നശിപ്പിച്ച് വിമാനത്താവളം നിര്‍മിക്കേണ്ട: വി.എസ്."
ബത്തേരി: മൈസൂരില്‍ നിന്ന് കേരളത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന 350 കിലോ പാന്‍മസാല മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഹനീഫയെ (30) അറസ്റ്റു ചെയ്തു. മലബാറിലെ വിവിധ ജില്ലകളിലേക്ക് രഹസ്യ വില്‍പന്ക്ക് എത്തിച്ചതാണെന്നാണ് സൂചന. 36,000 പാന്‍മസാല (ഹാന്‍സ്) പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്. കാറില്‍ ചാക്കുകള്‍ കുത്തിനിറച്ച നിലയിലായിരുന്നു. പാന്‍മസാല കൊണ്ടുവരാനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
കല്‍പറ്റ: പത്മപ്രഭാസാഹിത്യപുരസ്‌കാരം പ്രശസ്ത കവയിത്രി വിജയലക്ഷ്മിക്ക് സമ്മാനിച്ചു. കല്‍പറ്റയില്‍ നടന്ന ചടങ്ങില്‍ ഭാരതീയ ജ്ഞാനപീഠം ഡയറക്ടറും സാഹിത്യകാരനുമായ രവീന്ദ്ര കാലിയയാണ് പുരസ്‌കാരം സമ്മാനിച്ചത്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ആധുനിക വയനാടിന്റെ ശില്പികളില്‍ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡരുടെ പേരില്‍ ഏര്‍പ്പെടുത്തിയതാണ്പുരസ്‌കാരം. പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പത്മപ്രഭാ അനുസ്മരണ പ്രഭാഷണം നടത്തി. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ … Continue reading "പത്മപ്രഭാ പുരസ്‌കാരം വിജയലക്ഷ്മിക്ക് സമ്മാനിച്ചു"
പുല്‍പള്ളി: ഇരുളം അങ്ങാടിശ്ശേരിയിലെ ഏല കര്‍ഷകര്‍ നടത്തുന്ന അപകടകരമായ മരുന്നുതളി പ്രദേശത്തെ കര്‍ഷകര്‍ക്ക് ഉപദ്രവമാകുന്നു. സര്‍ക്കാര്‍ നിരോധിച്ചതും ഇവിടെ വില്‍ക്കാത്തതുമായ കീടനാശിനികളാണ് ഉപയോഗിക്കുന്നത്. രാത്രി സമയത്താണ് ഇവയെത്തിക്കുന്നത്. നിരന്തരമായ മരുന്നുതളി മൂലം പലര്‍ക്കും മാരക രോഗങ്ങള്‍ പിടിപെട്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ഒന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്യാന്‍സര്‍ രോഗമുണ്ടായി. കുട്ടി ഇപ്പോള്‍ തിരുവനന്തപുരം ആശുപത്രിയിലാണ്. പ്രദേശത്തെ മിക്ക വിദ്യാര്‍ഥികള്‍ക്കും ശക്തമായ തലവേദനയും മറ്റുമുണ്ടാകുന്നു. വളര്‍ത്തു മൃഗങ്ങള്‍ ചത്തു. മാരകമായ മരുന്നു തളി മൂലമാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാത്രിയിലും മരുന്നുതളി … Continue reading "ഏലത്തോട്ടത്തില മരുന്നു തളി ദുരിതമാവുന്നു"
കല്‍പറ്റ: അയല്‍സംസ്ഥാനങ്ങളില്‍ നിന്നു നികുതിവെട്ടിച്ച് കൊണ്ടുവരുന്നകോഴികളെ തടയാന്‍ അധികൃതര്‍ തയാറാകണമെന്നാവശ്യപ്പെട്ട് ചെക്‌പോസ്റ്റിലേക്ക് മാര്‍ച്ച് നടത്താന്‍ പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് ജനകീയ നിരീക്ഷണ സ്‌ക്വാഡുകള്‍ രൂപീകരിക്കുമെന്നും അറിയിച്ചു. ഒരു കിലോ ഉള്ള കോഴിയെ കേരളത്തില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുമ്പോള്‍ ചെലവ് വരുന്നത് 75 – 78 രൂപയാണ്. എന്നാല്‍ കര്‍ഷകന് മാര്‍ക്കറ്റ് റേറ്റ് പ്രകാരം കിട്ടുന്നത് കിലോയ്ക്ക് 45 രൂപയാണ്. അയല്‍ സംസ്ഥാന ലോബികളാണ് മാര്‍ക്കറ്റ് നിശ്ചയിക്കുന്നത്.
മാനന്തവാടി: മദ്യലഹരിയില്‍ പൊലീസുകാരനോടിച്ച വാഹനമിടിച്ച് രണ്ടു പേര്‍ക്കു സാരമായ പരിക്ക്. തലപ്പുഴ സ്‌റ്റേഷനിലെ പോലീസ് ഡ്രൈവര്‍ സി. രാജേഷ് ഓടിച്ച ബൈക്കാണ് കമ്മന ഞാറക്കുളങ്ങര സിസിലി സ്‌കറിയയെ(56) ഇടിച്ചു തെറിപ്പിച്ചത്. രണ്ട് ഡിവൈഎസ്പി ഓഫിസ് പ്രവര്‍ത്തിക്കുന്ന മാനന്തവാടി ടൗണില്‍ പട്ടാപ്പകലാണ് നാടിനാകെ നാണക്കേടാക്കിയ സംഭവം നടന്നത്. ഓവുചാലിലേക്ക് തെറിച്ചുവീണ സിസിലിയുടെ വലതു കാല്‍മുട്ട് ഒടിഞ്ഞു. ബൈക്ക് മറിഞ്ഞ് രാജേഷ് നിലത്തു വീണെങ്കിലും അപകടത്തില്‍പ്പെട്ട ആളെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. മിന്നല്‍ വേഗത്തില്‍ പാഞ്ഞുപോയ വാഹനം പഞ്ചായത്ത് … Continue reading "മദ്യലഹരിയില്‍ പൊലീസുകാരനോടിച്ച വാഹനം രണ്ടു പേരെ ഇടിച്ചിട്ടു"

LIVE NEWS - ONLINE

 • 1
  5 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  7 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  9 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  11 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  13 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  13 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  1 day ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  1 day ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  1 day ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി