Saturday, February 23rd, 2019

കല്‍പ്പറ്റ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിറുത്തുമെന്ന സഭാ നേതാക്കന്‍മാരുടെ പ്രസ്താവന എലിയെ പേടിച്ച് ഇല്ലം ചുടുന്നതിനു തുല്യമാണെന്ന് കെ.പി.സി.സി വൈസ്പ്രസിഡന്റ് എം.എം ഹസന്‍. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ തോല്‍പ്പിച്ചാല്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന കാര്യം സഭാ പിതാക്കന്‍മാര്‍ മറക്കരുത്. ബി.ജെ.പി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നവരാണ്. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വിലപേശലില്‍ അടിസ്ഥാനമില്ല. ജനങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത നിയമം അടിച്ചേല്‍പ്പിച്ചാല്‍ അത് ഒരിക്കലും വിജയിക്കില്ല. കസ്തൂരിരംഗന്‍ വിഷയത്തില്‍ ഇടതുമുന്നണി തെറ്റിദ്ധാരണ പരത്തുകയാണ്. … Continue reading "ചിലര്‍ എലിയെ പേടിച്ച് ഇല്ലം ചുടുന്നു: എംഎം ഹസന്‍"

READ MORE
      കല്‍പ്പറ്റ: മാത അമൃതാനന്ദമയിയുടെ ആശ്രമത്തിനെതിരെ മുന്‍ ശിഷ്യ നടത്തിയ ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും ഇതൊക്കെ ഒരാശ്രമത്തിലും നടക്കാന്‍ പാടില്ലാത്തതാണെന്നും പിണറായി വിജയന്‍. മാതാ അമൃതാനന്ദമിയി മഠത്തില്‍ നടന്നത് പുറത്തു നിന്നുള്ളയാളല്ല പറഞ്ഞത്. ആശ്രമത്തിനെതിരെ മുന്‍ ശിഷ്യ തന്നെയാണ് ആരോപണം ഉന്നയിച്ചത്. ആശ്രമങ്ങളെ കുറിച്ചുള്ള ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആശ്രമങ്ങള്‍ പലതും ആശ്രമാന്തരീക്ഷത്തിലാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കണമെന്നും ആശ്രമങ്ങളുടെ ഉള്ളില്‍ നടക്കുന്നതെന്താണെന്നു സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആശ്രമങ്ങള്‍ക്കു ലഭിക്കുന്ന … Continue reading "ആശ്രമങ്ങളില്‍ അരുതാത്തത് നടക്കുന്നു : പിണറായി വിജയന്‍"
      സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം. മഴയില്ലാത്തതിനാല്‍ പതിവിന് വിപരീതമായി കാട് ഇപ്പോള്‍തന്നെ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. സൗത്ത് വയനാട് ഡിവിഷനില്‍ ഒന്നുരണ്ടിടങ്ങളില്‍ ഉണ്ടായ ചെറിയ തീപ്പിടിത്തമൊഴിച്ച് കാര്യമായ സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുറിച്യാര്‍മലയിലും പുല്‍പ്പള്ളിയിലുമായിരുന്നു തീപ്പിടിത്തങ്ങള്‍. ഉടന്‍തന്നെ തീ കെടുത്തിയതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. വനാതിര്‍ത്തിക്കുള്ളില്‍ അതിക്രമിച്ചുകയറി തീയിടുന്നത് തന്നെയാണ് 99 ശതമാനം കാട്ടുതീക്കും കാരണം, സഞ്ചാരികള്‍ അലക്ഷ്യമായി ഇടുന്ന സിഗററ്റ് കുറ്റികളും തീപ്പെട്ടിക്കൊള്ളികളും ചിലപ്പോഴൊക്കെ കാട്ടുതീക്ക് കാരണമാകാറുണ്ട്. ഈ സാഹചര്യത്തില്‍ വനത്തില്‍ … Continue reading "കാട്ടുതീ ; വയനാട്ടില്‍ സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയേക്കും"
പുല്‍പ്പള്ളി: ബിജെപി പുല്‍പ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. അനഘാദാസിന്റെ കൊലപാതകത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യുക, മേഖലയിലെ മയക്കുമരുന്ന്, സെക്‌സ് റാക്കറ്റുകളെ അറസ്റ്റുചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സദാനന്ദന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഈ കേസിനെ അട്ടിമറിക്കാനാണ് ഇടതുവലത് രാഷ്ര്ടീയ കക്ഷികള്‍ ശ്രമിക്കുന്നതെന്ന് അദേഹം പറഞ്ഞു. ജില്ലാ ഉപാധ്യക്ഷന്‍ വി മോഹനന്‍, ട്രഷറര്‍ പി പത്മനാഭന്‍, കെപി. മധു, കെ പ്രേമാനന്ദന്‍, പ്രശാന്ത്, ഇകെ … Continue reading "ബിജെപി പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി"
മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാലാ ഇന്റര്‍കൊളീജിയറ്റ് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് ഗവ കോളജില്‍ തുടക്കം. കണ്ണൂര്‍ സര്‍വകലാശാലാ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. പി.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രഫ. ടി.എന്‍. രവി അധ്യക്ഷത വഹിച്ചു. എം.കെ. ശെല്‍വരാജ്, ഉഷാ വിജയന്‍, വി.വി. മുരളീധരന്‍, പി.എ. ജോസ്, വി.ജെ. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
കല്‍പറ്റ : വയനാട് കലക്ടറായി കേശവേന്ദ്രകുമാര്‍ ചുമതലയേറ്റു. 29 വയസ്സുകാരനായ ബിഹാര്‍ സ്വദേശിയാണ്. 2008 ഐഎഎസ് ബാച്ചുകാരനായ ഇദ്ദേഹം തലശേരി സബ് കലക്ടര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
    കല്‍പ്പറ്റ : ഗുണ്ടല്‍പേട്ടില്‍ മലയാളി വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് പുല്‍പ്പള്ളിയില്‍ ഹിന്ദുഐക്യവേദിയുടെ ഹര്‍ത്താല്‍ ആരംഭിച്ചു. പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാളി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
മാനന്തവാടി : മാനന്തവാടി നിയോജകമണ്ഡലത്തിലെ മൂന്ന് പ്രവര്‍ത്തികള്‍ക്ക് പണം അനുവദിച്ച് സര്‍ക്കാന്‍ അനുമതി ലഭിച്ചു. മാനന്തവാടി ചെറുപുഴ പാലത്തിന് നാലുകോടി രൂപയുടെയും, വെള്ളമുണ്ട പഞ്ചായത്തിലെ ആറുവാള്‍ പെരുവടി അത്തികൊല്ലിമൊതക്കര റോഡിന് ഒന്നരക്കൊടി രൂപയുടെയും തവിഞ്ഞാല്‍ പഞ്ചായത്തിലെ പനമരം പാലത്തിന് മൂന്നുകോടി 60 ലക്ഷത്തിന്റെയും അനുമതിയാണ് ലഭിച്ചത്. പട്ടികവര്‍ഗക്ഷേമയുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി ആണ് ഇത് അറിയിച്ചത്. മാനന്തവാടി ടൗണിജില്ലാ ആശുപത്രി ജംഗ്ഷന്‍, വള്ളിയൂര്‍ക്കാവ് ജംഗ്ഷന്‍, തലശ്ശേരി റോഡ് എന്നിവിടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 17,98,317 രൂപയും … Continue reading "ചെറുപുഴ പാലത്തിന് നാലുകോടി രൂപയുടെ അനുമതി"

LIVE NEWS - ONLINE

 • 1
  3 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  4 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  5 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  7 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  8 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  10 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  10 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  11 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  12 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം