Friday, September 21st, 2018

ബത്തേരി: ഇന്ദിരാ സ്മൃതിസംഗമത്തോടനുബന്ധിച്ച് ബത്തേരിയില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലി നടന്നു. സര്‍വജന ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച റാലിയുടെ മുന്‍നിരയില്‍ ഡിസിസി പ്രസിഡന്റ് കെ.എല്‍. പൗലോസ് അടക്കമുള്ള ജില്ലാ നേതാക്കളും മന്ത്രി പി.കെ. ജയലക്ഷ്മിയുമുണ്ടായിരുന്നു. ജില്ലയിലെ 35 മണ്ഡലം കമ്മിറ്റികളും പ്രത്യേക ബാനറുകള്‍ക്കു കീഴെയാണ് അണിനിരന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത് കോണ്‍ഗ്രസിന്റെ ശക്തി പ്രകടനമായി. വാളാട് മണ്ഡലം കമ്മിറ്റി ഏറ്റവും മുന്‍പില്‍ ആതിഥേയരായ ബത്തേരി പിന്നിലുമായാണ് ജാഥ നഗരം ചുറ്റിയത്. പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, ഇരുളം, പയ്യമ്പള്ളി … Continue reading "ഇന്ദിരാ സ്മൃതിസംഗമം; റാലി നടത്തി"

READ MORE
    മേപ്പാടി: സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ അഗ്‌നിജ്വാലയായി മാറിയ കവിതകളാണ് വയലാറിന്റെതെന്ന് ഗ്രന്ഥകാരന്‍ ഒ.കെ. ജോണി. അവ കേരളത്തിലെ പുരോഗമന ആശയങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും ശക്തി പകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. മേപ്പാടിയില്‍ പുരോഗമന കലാസാഹിത്യ സംഘവും, അക്ഷരം ഗ്രന്ഥശാലയും ചേര്‍ന്നുസംഘടിപ്പിച്ച സ്മൃതിദര്‍പ്പണം വയലാര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോണി. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയംഗം ഇ.എ. രാജപ്പന്‍ വയലാര്‍ അനസ്മരണ പ്രഭാഷണം നടത്തി. ഗോത്രവര്‍ഗ്ഗ നാടന്‍ പാട്ടിന് രാഷ്ര്ടപതിയില്‍ നിന്ന് പുരസ്‌കാരം നേടിയ ബിന്ദു … Continue reading "വയലാര്‍ കവിതകള്‍ അനാചാരങ്ങള്‍ക്കെതിരായ അഗ്‌നിജ്വാലകള്‍: ഒ.കെ. ജോണി"
പുല്‍പ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവും പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍. പുല്‍പ്പള്ളി താഴെയങ്ങാടി മത്സ്യമാംസ മാര്‍ക്കറ്റിലെ ജീവനക്കാരന്‍ പുല്‍പ്പള്ളി ഇലവുംകുന്നേല്‍ അനൂപും (25) ആനപ്പാറ സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാവുമാണ് അറസ്റ്റിലായത്. 14 വയസുള്ള പെണ്‍കുട്ടിയെ പലപ്പോഴും മാതാവ് അനൂപിന്റെ കൂടെ പല സ്ഥലങ്ങളില്‍ പറഞ്ഞു വിട്ടിരുന്നു. പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 21 ന് മൂന്നു പേരും കൂടി പുല്‍പ്പള്ളി ഗവ. ആശുപത്രിയില്‍ പരിശോധനക്കെത്തിയിരുന്നു. അന്ന് പേരുമാറ്റിയും വയസ് … Continue reading "പീഡനം; പെണ്‍കുട്ടിയുടെ മാതാവും യുവാവും അറസ്റ്റില്‍"
കല്‍പ്പറ്റ: സെന്‍സസിനെന്ന്പറഞ്ഞെത്തിയ യുവാവ് വീട്ടമ്മയെ ഹെല്‍മെറ്റുകൊണ്ട് അടിച്ചുപരിക്കേല്‍പിച്ചു. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഞര്‍ളേരി ചക്കര അബൂബക്കറിന്റെ ഭാര്യ ബിയ്യാത്തുവിനാണ് (45) പരിക്ക്. തല്ക്ക് ഗുരുതരമായ പരിക്കേറ്റ ഇവരെ പടിഞ്ഞാറത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. പഞ്ചായത്തില്‍നിന്നാണെന്നും സെന്‍സസ് എടുക്കാനാണെന്നും പരിചയപ്പെടുത്തിയാണ് യുവാവ് എത്തിയത്. ഇയാള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിനിടയില്‍ യാതൊരു പ്രകോപനവുമില്ലാതെ ഹെല്‍മെറ്റുകൊണ്ട് ബിയ്യാത്തുവിനെ തലക്കടിച്ചുവീഴ്ത്തി. ബിയ്യാത്തു ബോധരഹിതയായി വീണ ഉടനെ യുവാവ് ബൈക്കില്‍ കയറിപ്പോയതായി അയല്‍വാസികള്‍ പറഞ്ഞു. സമീപത്തെ ചില വീടുകളിലും ഇയാള്‍ … Continue reading "സെന്‍സസിനെന്ന പറഞ്ഞെത്തിയ യുവാവ് വീട്ടമ്മയെ ആക്രമിച്ചു"
      തിരുനെല്ലി : മെഡിക്കല്‍ സീറ്റുകള്‍ വാഗ്ദാനം ചെയത് ആറു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കവിതാ പിള്ളയെ പോലീസ് പിടികൂടി. തിരുനെല്ലി ക്ഷേത്രത്തിനടുത്തുള്ള അംബികാ ലോഡ്ജില്‍ കഴിയവെയാണ് കവിതാ പിള്ളയെ തിരുനെല്ലി എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരെ പ്രാഥമിക ചോദ്യെ ചെയ്യലിനു ശേഷം മാനന്തവാടി ഡിവൈ എസ് പി ഓഫീസിലേക്ക് കൊണ്ടു പോകും. അഞ്ചു ദിവസമായി ഇവര്‍ ഇവിടെ താമസിക്കുകയായിരുന്നുവത്രെ. തിരുനെല്ലി ക്ഷേത്രത്തിനടുത്തുള്ള പാരമ്പര്യ ആദിവാസി വൈദ്യനായ വെള്ളന്‍ എന്നയാളുടെ … Continue reading "മെഡിക്കല്‍ സീറ്റ് തട്ടിപ്പ് : മുഖ്യപ്രതി കവിതാ പിള്ള പിടിയില്‍"
പുല്‍പ്പള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്‍പ്പള്ളി പാക്കം പെരുമ്പലം മോഹന(40)നെയാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാര്‍ ഓടിരക്ഷപെട്ടു. ഓട്ടോറിക്ഷയില്‍ ചേകാടിയില്‍ നിന്നും പാക്കത്തേക്ക് പോവുന്നതിനിടെ കാട്ടാന ഓട്ടോറിക്ഷക്ക് നേരെ പാഞ്ഞുവരുകയായിരുന്നു. വനത്തിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്. ഓട്ടോറിക്ഷ നിറുത്തി യാത്രക്കാരും മോഹനനും ഇറങ്ങി ഓടി. മോഹനനെ പിന്നില്‍ നിന്നു മറ്റൊരു കാട്ടാനയും അക്രമിച്ചു. ആന ഓട്ടോ മറിച്ചിട്ടു. ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം … Continue reading "കാട്ടാന ആക്രമണം; ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു"
അമ്പലവയല്‍: ചുള്ളിയോട് റോഡില്‍ സ്‌കൂട്ടറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരായ ചീനപ്പുല്ലിലെ ചൂനാട്ടേല്‍ ജോര്‍ജിന്റെ മകന്‍ ഫെബിന്‍ (18), കരിങ്കണ്ണി ബേബിയുടെ മകന്‍ ആല്‍ബിന്‍ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.  
കല്‍പറ്റ: പോലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അതേ പൊലീസുകാരന്‍ സാഹസികമായി കീഴ്‌പ്പെടുത്തി.പടിഞ്ഞാറത്തറയില്‍ പീഡനക്കേസില്‍ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനാണ് (39) വിചാരണയ്ക്കായി കോടതിയിലെത്തിച്ചപ്പോള്‍ പുത്തൂര്‍വയല്‍ എആര്‍ ക്യാംപിലെ പൊലീസുകാരന്‍ രാജേഷിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇന്നലെ ജില്ലാ കോടതി പരിസരത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രാഥമിക കൃത്യം നിര്‍വഹിക്കാനുണ്ടെന്ന് പ്രതി അറിയിച്ചതനുസരിച്ച് വിലങ്ങഴിച്ചപ്പോള്‍ ടോയ്‌ലെറ്റിലുണ്ടായിരുന്ന ബ്ലീച്ചിംഗ് പൗഡര്‍ രാജേഷിന്റെ മുഖത്തേക്ക് വിതറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. രാജേഷ് പിടിമുറുക്കിയപ്പോള്‍ കല്ലു വച്ച് തലയ്ക്കും മുഖത്തും ഇടിച്ചു പരുക്കേല്‍പ്പിച്ച് തള്ളിമറിച്ചിട്ടു. തുടര്‍ന്ന് … Continue reading "പോലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തി"

LIVE NEWS - ONLINE

  • 1
    46 mins ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    2 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    2 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    2 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    2 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    3 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    4 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    4 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    5 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച