Tuesday, April 23rd, 2019

പനമരം: പുഞ്ചവയലിലെ നീര്‍വാരം റോഡരികില്‍ സ്ഥിതി ചെയ്യുന്ന കല്ലമ്പലം തകര്‍ന്നു. ഞായറാഴ്ച രാത്രിയിലാണ് കല്ലമ്പലം നിലംപൊത്തിയത്. ഞായറാഴ്ച പെയ്ത മഴയിലാണ് അമ്പലം തകര്‍ന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ ഏത് പ്രതികൂല കാലാവസ്ഥയെയും അതീജിവിക്കുന്ന കല്ലമ്പലം തകര്‍ന്നതില്‍ ദുരൂഹതയുണ്ടെന്ന അഭിപ്രായവും പ്രദേശവാസികള്‍ക്കുണ്ട്. പനമരം നടവയല്‍ റോഡരുകിലും കല്ലമ്പലങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കല്ലമ്പലം ചരിത്രത്തിന് മുതല്‍ കൂട്ടായിരുന്നു. ഇതിന്റെ നിര്‍മ്മാണരീതി ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. കരിങ്കല്ല് പാളികള്‍ കൊണ്ടുള്ള കല്ലമ്പലത്തിന്റെ നിര്‍മ്മാണ രീതി വിസ്മയമായിരുന്നു. കൊത്തുപണികളും ചുമര്‍ചിത്രങ്ങളും അടങ്ങിയ … Continue reading "റോഡരുകിലെ കല്ലമ്പലം തകര്‍ന്നതില്‍ ദുരൂഹത"

READ MORE
        കല്‍പ്പറ്റ: പ്രഥമ സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗ് (സി.എസ്.പി.എല്‍.) ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് ഒമ്പതിന് തുടങ്ങും. 18നാണ് ഫൈനല്‍. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലും മറ്റ് മത്സരങ്ങള്‍ മാനന്തവാടി ഗവ. ഹൈസ്‌കൂള്‍, മീനങ്ങാടി പഞ്ചായത്ത് സ്‌റ്റേഡിയം എന്നിവിടങ്ങളിലും നടക്കും. 13 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സഹകരണ വകുപ്പിന്റെ കോഓപ്പറേറ്റീവ് സ്‌്രൈടക്കേഴ്‌സ് പഞ്ചായത്ത് വാരിയേഴ്‌സിനെ നേരിടും. സി.എസ്.പി.എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം … Continue reading "സിവില്‍ സര്‍വീസ് പ്രീമിയര്‍ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 9ന് തുടങ്ങും"
കല്‍പ്പറ്റ: ഉമ്മയുടെ കണ്‍മുമ്പില്‍ ഒന്നര വയസ്സുകാരി വീടിന് മുന്നില്‍ ബസിടിച്ച് മരിച്ചു. ഏഴാം മൈലിലെ കണിയാംകണ്ടി കരീമിന്റെയും ബിസ്മിതയുടെയും മകള്‍ അമീനയാണ് മരിച്ചത്. ഉമ്മക്കൊപ്പം നടക്കുകയായിരുന്ന അമീനയെ കല്‍പ്പറ്റ ഭാഗത്തുനിന്ന് മാനന്തവാടിക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് ഇടിച്ചത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബത്തേരി: കേരളത്തിലും, തമിഴ്‌നാട്ടിലും വിവിധ സ്ഥലങ്ങളില്‍ വീടുകള്‍ കുത്തിതുറന്ന് സ്വര്‍ണ്ണം, പണം എന്നിവ കവര്‍ച്ച ചെയ്യുന്ന നാലംഗ മോഷണ സംഘത്തെ ബത്തേരി, അമ്പലവയല്‍ പൊലീസ് ചേര്‍ന്ന് പിടികൂടി. ചീരാല്‍ ആശാരിപ്പടിയിലെ ചന്ദ്രന്‍ (32), ഗൂഡല്ലൂര്‍ ഒന്നാംമൈലിലെ സേതു (29), കമ്പിക്കൊല്ലി കണ്ണംകോട് അമ്മുനിവാസില്‍ സൂര്യ (26), മുട്ടില്‍ പറളിക്കുന്ന് പാലക്കര വീട്ടില്‍ കണ്ണപ്പന്‍ (50) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് സ്വദേശികളാണ് എല്ലാവരും.
        മാനന്തവാടി : ഹാരിസണ്‍ ഭൂമി കയ്യേറി കുടില്‍കെട്ടി താമസിച്ച ആദിവാസികളെ ഒഴിപ്പിക്കുന്നു. വൈത്തിരി താലൂക്കിലെ മേപ്പാടിക്കടുത്ത് നെടുമ്പാല, അരിപ്പറ്റ പ്രദേശങ്ങളില്‍ ഒന്നര വര്‍ഷം മുമ്പ് കുടിയേറിയവരെയാണ് ഒഴിപ്പിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി. ഒഴിപ്പിക്കലിനെതിരെ പ്രതിഷേധപ്രകടനം നടക്കുന്നുണ്ട്. വന്‍ പോലീസ് സന്നാഹത്തോടെയാണ് ഒഴിപ്പിക്കല്‍. കുടിയേറ്റക്കാരെ ഏപ്രില്‍ 31നകം ഒഴിപ്പിക്കണണമെന്ന് ഹാരിസണ്‍ പ്ലാന്റേഷന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭൂരഹിതരായ ആദിവാസികള്‍ സമൂഹത്തിലെ ഏറ്റവും ദയനീയമായ സ്ഥിതിയില്‍പ്പെടുന്നവരാണ്. ഭൂമിക്ക് വേണ്ടി … Continue reading "വയനാട്ടില്‍ ഭൂമി കയ്യേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നു"
കല്‍പ്പറ്റ: മഹാരാഷ്ട്രയില്‍ നിന്ന് മലപ്പുറത്തേക്ക് കൊണ്ടു വരികയായിരുന്ന രണ്ട് ലോറി മണല്‍ ദേവാല പൊലീസ്പിടികൂടി. മമ്പാട് സ്വദേശികളായ മുഹമ്മദ് അര്‍ഷാദ്, ഷഫീഖ്, അബ്ദുല്‍ മുനീര്‍, രഘുനാഥന്‍, മുഹമ്മദ്, അബ്ദുല്‍നാസര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നാടുകാണി ചെക്ക് പോസ്റ്റിലെ വാഹന പരിശോധനക്കിടയിലാണ് പെര്‍മിറ്റില്ലാതെ കര്‍ണാടക വഴി കൊണ്ടുവന്ന മണല്‍ പിടിച്ചത്.
        കല്‍പ്പറ്റ: കുട്ടികളെ ദത്തെടുക്കാനുള്ള ലളിതമാര്‍ഗമായ ഫോസ്റ്റര്‍ കെയര്‍ സംവിധാനത്തോട് സമൂഹം മുഖം തിരിക്കുന്നു. ഈ പദ്ധതിയിലൂടെ കുട്ടികളെ സംരക്ഷിക്കാന്‍ ആരും മുന്നോട്ടുവരുന്നില്ല. ജില്ലയില്‍ 21 കുട്ടികള്‍ ഫോസ്റ്റര്‍ കെയറിലൂടെ സംരക്ഷണം ആഗ്രഹിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംരക്ഷണത്തില്‍ കഴിയുന്നുണ്ട്. 2000ത്തിലെ ബാലനീതി നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ദത്തെടുക്കലിന് നിയമതടസമുള്ള അനാഥകുട്ടികളെ കുടുംബാംന്തരീക്ഷത്തില്‍ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഫോസ്റ്റര്‍ കെയര്‍ സംവിധാനം കൊണ്ടുവന്നത്. ഇതുപ്രകാരം 18 വയസിന് താഴെയുള്ളതും ബന്ധുക്കള്‍ ഉപേക്ഷിച്ചതും നിരാലംബരുമായ കുട്ടികളെ ഏതൊരാള്‍ക്കും … Continue reading "ജീവിതം കൊതിക്കുന്ന കുരുന്നുകള്‍"
മുത്തങ്ങ: വയനാട് മുത്തങ്ങയില്‍ 1500 കിലോ പാന്‍മസാല പിടികൂടി. എക്‌സൈസ് സംഘമാണ് പാന്‍മസാല പിടികൂടിയത്. പച്ചക്കറിക്കിടയില്‍ ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്.

LIVE NEWS - ONLINE

 • 1
  2 mins ago

  സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

 • 2
  41 mins ago

  രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

 • 3
  1 hour ago

  ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

 • 4
  2 hours ago

  സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

 • 5
  2 hours ago

  പൊരിവെയിലത്തും കനത്ത പോളിംഗ്

 • 6
  3 hours ago

  യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

 • 7
  3 hours ago

  വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

 • 8
  3 hours ago

  ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

 • 9
  5 hours ago

  മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി