Saturday, January 19th, 2019

മാനന്തവാടി: പ്രളയത്തില്‍ വീടു തകര്‍ന്ന വിഷമത്താല്‍ മനംനൊന്ത് ആദിവാസി യുവാവ് മരിച്ചു. തിരുനെല്ലി അറവനാഴി അടിയ കോളനിയിലെ വെള്ളി-മല്ല ദമ്പതികളുടെ മകന്‍ രാജുവാണ്(35) മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാലവര്‍ഷത്തില്‍ രാജുവിന്റെ വീട് ഭാഗികമായി തകര്‍ന്നിരുന്നു. ഇതിനു ശേഷം രാജുവും കുടുംബവും സമീപത്തെ ബന്ധുവീട്ടിലാണു കഴിഞ്ഞിരുന്നത്. വീടു തകര്‍ന്നതിന്റെ മനോവിഷമത്താലാണു രാജു ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കള്‍ പറഞ്ഞു. മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിച്ചു. ഭാര്യ: രാധ. മക്കള്‍: രാജേഷ്, രജിഷ.

READ MORE
വയനാട്: കാട്ടിക്കുളം തൃശ്ശിലേരിയിലും കുളിര്‍മാവ് കുന്നിലും ഭൂമി പിളരുന്നു. ഒമ്പതോളം വീടുകള്‍ തകര്‍ന്ന നിലയില്‍. റോഡുകളും പിളരുകയാണ്. തൃശ്ശിലേരി പ്ലാമൂലകുന്നിലും കുളിര്‍മാവ് കുന്നിലുമാണ് ഭൂമി പിളര്‍ന്ന് വീടുകള്‍ തകര്‍ന്നത്. വാര്‍ഡ് മെമ്പര്‍ ശ്രീജ റെജിയുടെ വീട് പരിസരത്തും കുടുകുളം ഉണ്ണികൃഷ്ണന്‍, സരസ്വതി നിലയം ശരത്, ബീനാ നിവാസ് കൃഷ്ണന്‍, ശാന്ത ദാസന്‍, പേമ്പി ജോഗി, ചിന്നു, ശാന്ത നാരായണന്‍, ജോച്ചി, വെള്ളി പുളിക്കല്‍, ശ്രീനിവാസന്‍ ഉളിക്കല്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. പ്രദേശത്തെ രണ്ട് റോഡുകളും പിളര്‍ന്ന് … Continue reading "തൃശ്ശിലേരിയില്‍ ഭൂമി പിളര്‍ന്ന് ഒമ്പതോളം വീടുകള്‍ തകര്‍ന്നു"
വയനാട്: മഴക്കെടുതിയില്‍ പടിഞ്ഞാറത്തറ പഞ്ചായത്തില്‍ 300 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു. പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന കുപ്പാടിത്തറ വില്ലേജിലാണ് കൂടുതല്‍ കൃഷി നശിച്ചത്. 20 പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ നടത്തിയ ഹെക്ടര്‍ കണക്കിന് പാടങ്ങള്‍ പ്രളയം വിഴുങ്ങിയതോടെയാണ് നെല്‍കൃഷി വ്യാപകമായി നശിച്ചത്. പഞ്ചായത്തില്‍ ആകെ 325 ഹെക്ടറിലാണ് നെല്‍കൃഷി ചെയ്യുന്നത്. ഇതില്‍ 300 ഹെക്ടറും കുപ്പാടിത്തറയിലാണ്. 40 ഹെക്ടര്‍ ഞാറ്റടി നശിച്ചതായി കൃഷി ഓഫീസര്‍ സായൂജ് പറഞ്ഞു. നിലമൊരുക്കി ഞാറ് പറിച്ച് നട്ടത് 10 ഹെക്ടറില്‍ … Continue reading "300 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു"
കല്‍പ്പറ്റ: മഴകെടുതിയുടെ ദുരന്തം ഇനിയും വിട്ടുമാറാത്ത അവസ്ഥയില്‍ വയനാട് ജില്ലയില്‍ അനധികൃത മരങ്ങള്‍ മുറിച്ച് മാറ്റല്‍ വ്യാപകം. പരിസ്ഥിതി ലോല പ്രദേശം കൂടിയായ എടക്കല്‍ ഗുഹയുടെ സമീപത്തായാണ് വ്യാപകമായി മരങ്ങള്‍ മുറിച്ചുമുന്നത്. ചരിത്ര പ്രാധാന്യമുള്ള എടക്കല്‍ ഗുഹയുടെ പരിസരത്ത് നിന്നും നിരവധി മരങ്ങള്‍ ഇതിനോടകം മുറിച്ച് മാറ്റി കഴിഞ്ഞു. എടക്കല്‍ ഗുഹയിലേക്ക് സഞ്ചാരികള്‍ നടന്നു പോകുന്ന പാര്‍ക്കിംഗ് ഏരിയയുടെ പാതയോട് ചേര്‍ന്നാണ് മരം മുറിച്ചുമാറ്റിയിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് കര്‍ശന നിയന്ത്രണം നിലനില്‍ക്കുന്ന പ്രദേശത്ത് നിന്നുമാണ് സ്വകാര്യ വ്യക്തിയുടെ … Continue reading "വയനാട്ടില്‍ അനധികൃത മരങ്ങള്‍ മുറിച്ചുമാറ്റുന്നു; പ്രതിഷേധം ശക്തം"
വെള്ളമിറങ്ങുന്ന മുറക്ക് ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം കുറക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.
ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു
24 മണിക്കൂറില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തിലുള്ള കാറ്റിനാണ് സാധ്യത.
90 സെ.മീറ്ററില്‍ നിന്നും 120 സെ.മീ ആയാണ് ഉയര്‍ത്തിയത്.

LIVE NEWS - ONLINE

 • 1
  8 hours ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 2
  10 hours ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 3
  12 hours ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 4
  15 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 5
  16 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 6
  16 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 7
  16 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 8
  16 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 9
  17 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍