Thursday, February 21st, 2019

വയനാട്: പുല്‍വാമയില്‍ വീരമൃത്യു വരിച്ച വിവി വസന്തകുമാറിന്റെ കുടുംബാംഗങ്ങള്‍ക്കു സഹായഹസ്തവും ആശ്വാസവചനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ 9 മണിയോടെ ഭാര്യ കമലക്കൊപ്പമാണ് മുഖ്യമന്ത്രി വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ തറവാട്ടിലെത്തിയത്. കുടുംബത്തിനൊപ്പം സര്‍ക്കാര്‍ എന്നുമുണ്ടാകുമെന്ന് ഉറപ്പുനല്‍കിയ മുഖ്യമന്ത്രി വസന്തകുമാറിന്റെ ഭാര്യ ഷീനക്കു താല്‍പര്യമുണ്ടെങ്കില്‍ എസ്‌ഐ തസ്തികയില്‍ പോലീസില്‍ ജോലി നല്‍കാമെന്നറിയിച്ചു. പൂക്കോട് സര്‍വകലാശാലയിലുള്ള താല്‍ക്കാലിക ജോലി സ്ഥിരപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനത്തിനു പുറമേയാണ് ഈ വാഗ്ദാനം. എന്നാല്‍, നിലവിലെ ജോലി സ്ഥിരപ്പെടുത്തുന്നതാണു താല്‍പര്യമെന്നു ഷീന മുഖ്യമന്ത്രിയോടു പറഞ്ഞു. മക്കള്‍ക്ക് കേന്ദ്രീയവിദ്യാലയത്തില്‍ … Continue reading "വസന്തകുമാറിന്റെ കുടുംബത്തിന് സഹായഹസ്തവുമായി മുഖ്യമന്ത്രി"

READ MORE
രാജ്യത്തിനായി പോരാടി മരിച്ചതില്‍ അഭിമാനമുണ്ടെന്ന് വസന്തകുമാറിന്റെ സഹോദരന്‍
വയനാട്: കല്‍ക്കുണ്ട് ആനത്താനത്ത് വീണ്ടും കാട്ടാനകളിറങ്ങി. കഴിഞ്ഞ ദിവസം രാവിലെ റബര്‍ത്തോട്ടത്തില്‍ ഇറങ്ങിയ കാട്ടാനകള്‍ പ്രദേശത്ത് ഏറെനേരം ഭീതിയിലാക്കി. നിലമ്പൂരില്‍നിന്നെത്തിയ വനപാലകര്‍ ഏറെ പാടുപെട്ടാണ് റബര്‍ ബുള്ളറ്റ് ഉപയോഗിച്ചു കാട്ടാനകളെ വനത്തിലേക്ക് തുരത്തിയത്. കഴിഞ്ഞ ദിവസം ഇവിടെ ഇറങ്ങിയ കാട്ടാനകളെ കണ്ട് ഭയന്നോടുന്നതിനിടെ ടാപ്പിങ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.
വയനാട്: ഗൂഡല്ലൂര്‍ പാട്ടവയലില്‍ വീട്ടിപ്പടിയില്‍ വീടിനുള്ളില്‍നിന്നും പിടികൂടിയ പുള്ളിപ്പുലിയെ ചെന്നൈയിലെ വണ്ടലൂര്‍ മൃഗശാലയിലേക്ക് മാറ്റുന്നു. ഈ പുലിക്ക് പ്രായം കുറവായതിനാല്‍ കാട്ടില്‍ തുറന്നുവിട്ടാല്‍ വീണ്ടും നാട്ടിലെത്തി വീണ്ടും ആക്രമണം നടത്തിയേക്കാമെന്നതിനാലാണ് മൃഗശാലയിലേക്ക് മാറ്റുന്നത്. ഒരു വയസ്സുള്ള പെണ്‍പുലി കഴിഞ്ഞ ദിവസം വീട്ടുകാരില്ലാതിരുന്ന സമയത്താണ് വീട്ടിപ്പടിയിലെ രായീന്റെ വീട്ടിന്ള്ളില്‍ കയറിക്കൂടിയത്. മറ്റൊരു പുള്ളിപ്പുലിയുമായുണ്ടായ പോരില്‍ പരുക്കു പറ്റിയതിനെത്തുടര്‍ന്ന് അവശയായതിനാലാണ് പുലി വീട്ടില്‍ ഒളിച്ചതെന്ന് വനപാലകര്‍ പറഞ്ഞു.
കല്‍പ്പറ്റ നഗരത്തിലെ സിന്ദൂര്‍ ടെക്സ്‌റ്റൈല്‍സിലാണ് തീപിടുത്തമുണ്ടായത്. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ 19 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്, പണം കടത്തിക്കൊണ്ടുവന്ന കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കളെ കസ്റ്റഡിയിലെടുത്തു. കൊടുവള്ളി കാരാട്ട് സുല്‍ഫിക്കര്‍ അലി(35), ചെറുവണ്ണൂര്‍ കൊളത്തറ കച്ചിനാംതൊടി പുതിയപുരയില്‍ മുഹമ്മദ് ബാഷര്‍(31) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ ചെക്ക് പോസ്റ്റില്‍ വാഹനപരിശോധനക്കിടെയാണ് കര്‍ണാടക ഭാഗത്തുനിന്നും വന്ന കാറിനുള്ളില്‍ പണം കണ്ടെത്തിയത്. 2000ത്തിന്റെയും 500ന്റെയും കെട്ടുകള്‍ കവറിനുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു. കര്‍ണാടകയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പണം കടത്തുകയായിരുന്നു ഇവര്‍.
വയനാട്: പുല്‍പ്പള്ളി മരക്കടവ് പ്രദേശത്ത് കറവപശുവിനെ കടുവ ആക്രമിച്ചു. ഭൂദാനംകുന്ന് മൂഴിച്ചാലില്‍ ഷാജുവിന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന കറവപശുവിനെയാണ് കടുവ കഴിഞ്ഞദിവസം ആക്രമിച്ചത്. പശുവിന്റെ മുഖത്ത് ആഴത്തിലുള്ള കടിയേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ പശുവിനെ കറക്കാന്‍ തൊഴുത്തിലെത്തിയപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. സമീപത്ത് കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പശുവിനെ കെട്ടിയിടുന്ന തൊഴുത്തിന് സമീപം ക്യാമറ സ്ഥാപിച്ചു. രണ്ടാഴ്ച്ച മുന്‍പ് മരക്കടവ് പള്ളിക്ക് സമീപം കടുവ രണ്ട് പശുക്കളെ ആക്രമിച്ചിരുന്നു.
വയനാട്: പുളളിപ്പുലിയെ കെണിവച്ചു കൊന്ന കേസില്‍ 2 പേര്‍ അറസ്റ്റിലായി. കാവുംമന്ദം മാടക്കുന്ന് കള്ളന്‍തോട് എസ് രതീഷ്(30), മാടക്കുന്ന് മേലെ കള്ളന്‍തോട് എന്‍സി ചന്ദ്രന്‍(46) എന്നിവരാണ് അറസ്റ്റിലായത്. സരോജ് ട്രസ്റ്റ് വക കൊട്ടാരം എസ്റ്റേറ്റ് ഉടമ മനോജ് കൊട്ടാരം, റിയോണ്‍ എസ്‌റ്റേറ്റ് ഉടമ ഇലോണ്‍ എന്നിവര്‍ക്കെതിരെയും വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. മേപ്പാടി റേഞ്ചിലെ വൈത്തിരി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ മഞ്ഞളാംകൊല്ലി സരോജ ട്രസ്റ്റ് വക കൊട്ടാരം എസ്‌റ്റേറ്റിന് അകത്തു പുള്ളിപ്പുലിയെ കെണിവച്ചു കൊന്ന കേസിലാണ് ഇവര്‍ പിടിയിലായത്. … Continue reading "പുളളിപ്പുലിയെ കെണിവച്ചു കൊന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  48 mins ago

  പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

 • 2
  2 hours ago

  പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

 • 3
  5 hours ago

  പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

 • 4
  8 hours ago

  സര്‍വകലാശാല കലാപശാലയാകരുത്

 • 5
  9 hours ago

  കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

 • 6
  9 hours ago

  ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

 • 7
  9 hours ago

  പെരിയ ഇരട്ടക്കൊല

 • 8
  9 hours ago

  സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

 • 9
  9 hours ago

  സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍