Wednesday, February 20th, 2019

    ധനമന്ത്രാലയത്തിന്റെ നിര്‍ദേശം പരിഗണിച്ച് സെക്കന്‍ഡ് ക്ലാസ്, സ്‌ളീപ്പര്‍, തേര്‍ഡ് എ.സി ക്ലാസുകളിലെ യാത്രനിരക്കില്‍ സുരക്ഷ സെസ് എന്ന പേരില്‍ കാര്യമായ വര്‍ധനയാണ് പരിഗണിക്കുന്നത്. നേരത്തേ ബജറ്റില്‍ വിഹിതം അനുവദിച്ചിരുന്ന ആധുനിക സിഗ്‌നലിങ്ങും ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാക്കുന്നതും അടക്കമുള്ള പണികള്‍ ‘ദേശീയ റെയില്‍വേ സുരക്ഷ ഫണ്ട്’ എന്ന പേരില്‍ പുതിയ ഫണ്ടുണ്ടാക്കി ചെയ്യാനുള്ള പദ്ധതിനിര്‍ദേശമാണ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു സമര്‍പ്പിച്ചത്. ഇതിന് 1,19,183 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് സുരേഷ് … Continue reading "യാത്രാനിരക്ക് വര്‍ധനക്കായി റെയില്‍വെയുടെ നീക്കം"

READ MORE
      ന്യൂഡല്‍ഹി: വിമാനയാത്രക്കാരെ ആകര്‍ഷിക്കാന്‍ അത്യുഗ്രന്‍ ഓഫറുമായി എയര്‍ഏഷ്യ. 899 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കില്‍ രാജ്യത്തെ തെരഞ്ഞെടുത്ത റൂട്ടുകളിലാണ് ഓഫര്‍. നവംബര്‍ ആറു വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകും. അടുത്തവര്‍ഷം മാര്‍ച്ച് 31വരെ യാത്ര ചെയ്യാം. ഇംഫാല്‍-ഗോഹട്ടി റൂട്ടിലാണ് 899 രൂപയുടെ ഓഫര്‍ ലഭിക്കുക. കൊച്ചി-ബംഗളൂരു 999 രൂപ, ബംഗളൂരു-ഗോവ 1,199 രൂപ, ഗോവ-ന്യൂഡല്‍ഹി 3,199, ന്യൂഡല്‍-ഹിബംഗളൂരു 2699 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
      മുംബൈ: അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വൈകും. ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്കു ശേഷംമുള്ള വിമാന സര്‍വീസുകളാകും വൈകുന്നത്. അറ്റകുറ്റപണികളെത്തുടര്‍ന്ന് ചില വിമാനങ്ങള്‍ റദ്ദാക്കിയിട്ടുമുണ്ട്. ഒക്ടോബര്‍ 18നു തുടങ്ങിയ അറ്റകുറ്റപണികള്‍ അടുത്തമാസം അവസാനം വരെ നീളുമെന്നാണ് വിവരങ്ങള്‍. രാജ്യത്തെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളമാണ് മുംബൈയിലേത്. അറ്റകുറ്റപ്പണികള്‍ക്കായി ദിവസവും അഞ്ചു മണിക്കൂറിലേറെ വിമാനത്താവളം അടച്ചിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു മുന്‍പ് 2010 നവംബറിലാണ് വിമാനത്താവളത്തില്‍ അറ്റകുറ്റപണികള്‍ നടന്നത്.
    മലപ്പുറം: കരിപ്പൂറിജെറ്റ് എയര്‍വേയ്‌സിന്റെ കോഴിക്കോട് -–ഷാര്‍ജ വിമാന സര്‍വീസ് ആരംഭിച്ചു. ഷാര്‍ജയില്‍നിന്നു രാത്രി 8.25നു കോഴിക്കോട്ടെത്തുന്ന വിമാനം രാത്രിയില്‍ 9.25നു ഷാര്‍ജയിലേക്കു പുറപ്പെടും. 168 പേര്‍ക്ക് യാത്ര ചെയ്യാം. എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകുമെന്ന് ജെറ്റ് എയര്‍വേയ്‌സ് ജനറല്‍ മാനേജര്‍ മുരളിദാസ് മേനോന്‍ അറിയിച്ചു. വിമാനത്താവളത്തില്‍ നടന്ന ചടങ്ങ് കോഴിക്കോട് കലക്ടര്‍ എന്‍.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
        യാത്രക്കാര്‍ക്ക് ലഗേജുകള്‍ വലിച്ചു കൊണ്ടു നടന്ന് ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയെത്തുകയാണ്. ട്രാവല്‍മേറ്റ് എന്ന സ്വയം ചലിക്കുന്ന സ്യൂട്ട് കേസ് എത്തുകയാണ്. റോബോട്ടിക് സാങ്കേതികത ഉപയോഗിക്കുന്ന ഇതിന് 11 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിവുണ്ട്. ട്രാവല്‍മേറ്റ് റോബോട്ടിക്‌സ് ആണ് ഇതിന്റെ നിര്‍മാതാക്കള്‍. ഇതിനെ കൂടുതല്‍ ജനപ്രിയമാക്കുന്നതിനും വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിനും ട്രാവല്‍മേറ്റ് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. അതുവരെ കാത്തിരിക്കാന്‍ കഴിയാത്തവര്‍ക്ക് 399 ഡോളര്‍ (ഏകദേശം 26,000 രൂപ) നല്‍കി ഇത് സ്വന്തമാക്കാം. സാധാരണ സ്യൂട്ട്‌കേസുകള്‍ … Continue reading "നിങ്ങളെ സഹായിക്കാന്‍ ട്രാവല്‍ മേറ്റ്"
      കൊല്ലം: കേരളത്തിന്റെ തീരപ്രദേശങ്ങളെ ബന്ധപ്പെടുത്തി നിര്‍മിക്കുന്ന ഹരിത കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ചു. തീരമേഖലയുടെ സമഗ്രവികസനത്തിന് വഴിയൊരുക്കികൊണ്ടാണ് പതിനഞ്ച് മീറ്റര്‍ വീതിയില്‍ തിരുവനന്തപുരത്തെ കൊല്ലങ്കോട് മുതല്‍ കാസര്‍കോട് മഞ്ചേശ്വരം വരെ നീളുന്ന കോറിഡോര്‍ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് പ്രഖ്യാപിച്ചത്. കടലിനോടുചേര്‍ന്ന റോഡിന്റെ വശങ്ങളില്‍ തീരസംരക്ഷണത്തിന് വേണ്ടി മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും മഴക്കാലദുരിതത്തില്‍നിന്ന്് കടലോരങ്ങളുടെ സംരക്ഷണവും, വികസനം, പരിപാലനം എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ചെലവിനായി ഏകദേശം 7881.40 കോടി രൂപ … Continue reading "ഹരിത കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ചു"
        ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഗ്രീന്‍കാര്‍പറ്റ് പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ശംഖുമുഖത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുന്നതിനൊപ്പം കലാസ്വാദന കേന്ദ്രമാക്കി ഉയര്‍ത്താനും ലക്ഷ്യമിടുന്നുണ്ട് വിനോദ സഞ്ചാരകേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുകയാണ് ആദ്യഉദ്യമം. വെള്ളായണി കാര്‍ഷിക കോളജ് വിദ്യാര്‍ഥികളും നഗരസഭ ജീവനക്കാരും ചേര്‍ന്ന് ശംഖുമുഖത്ത് നടത്തിയ ശുചീകരണം വി.എസ് ശിവകുമാര്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു.മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ കൂടുതല്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുമെന്ന് മേയര്‍ വി.കെ പ്രശാന്ത് … Continue reading "അനനന്തപുരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് പുനര്‍ ജന്മം"
      കൊല്ലം: പെരിനാടിന് സമീപം ചാത്തിനാംകുളം റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. ഇന്ന് രാവിലെ ജനശതാബ്ദി ട്രെയിന്‍ കടന്നുപോയതിനുശേഷമാണ് വിള്ളല്‍ കാണപ്പെട്ടത്. ഉടന്‍ തന്നെ റെയില്‍വേ അധികൃതര്‍ എത്തി അറ്റുകുറ്റപണികള്‍ തുടങ്ങി. എറണാകുളം ഭാഗത്തേക്കുള്ള സര്‍വീസുകള്‍ വേഗത കുറച്ചാണ് ഓടുന്നത്.

LIVE NEWS - ONLINE

 • 1
  9 hours ago

  ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

 • 2
  11 hours ago

  കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 3
  14 hours ago

  പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

 • 4
  17 hours ago

  എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

 • 5
  17 hours ago

  കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

 • 6
  17 hours ago

  പീതാംബരനെ സിപിഎം പുറത്താക്കി

 • 7
  18 hours ago

  പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

 • 8
  18 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

 • 9
  18 hours ago

  പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍