Wednesday, November 21st, 2018

      എയര്‍പോര്‍ട്ടുകളില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താന്‍ വ്യോമയാന മന്ത്രാലയം. ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് സംവിധാനം ഏര്‍പ്പെടുത്താനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം ഉപയോഗിച്ച് വിജയിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. രാജ്യത്ത് വിതരണം ചെയ്തിരിക്കുന്ന നൂറ് കോടിയോളം ആധാര്‍ കാര്‍ഡുകള്‍ സംവിധാനം കൂടുതല്‍ ഫലപ്രമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബയോമെട്രിക് സംവിധാനം വരുന്നതോടെ ഐഡി കാര്‍ഡ് വിമാനത്താവളത്തില്‍ കാണിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. കൂടുതല്‍ എളുപ്പത്തില്‍ പരിശോധനകള്‍ നടത്താന്‍ കഴിയുമെന്നും വ്യോമയാന മന്ത്രാലയം പറയുന്നു.

READ MORE
    നോട്ട് അസാധുവാക്കി ദിവസങ്ങള്‍ കഴിയവെ കടക്കവെ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലക്കും കനത്ത തിരിച്ചടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 മുതല്‍ 30 ശതമാനം വരെ കുറവാണ് മേഖലയിലുണ്ടായത്. വിദേശ സഞ്ചാരികളെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികളാണ് കുത്തനെ കുറഞ്ഞത്. സീസണില്‍തന്നെ തിരിച്ചടിയുണ്ടായത് വരും മാസങ്ങളെയും പ്രതികൂലമായി ബാധിക്കും. ടൂറിസം സീസണില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളത്തെുന്നത് നവംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള നാലുമാസങ്ങളിലാണ്. നിര്‍ണായകമായ ഈ സമയത്താണ് പ്രതിസന്ധിയും. വരവ് കുറഞ്ഞു എന്നതിനൊപ്പം പുതിയ ബുക്കിങ്ങും നടക്കുന്നില്ല. പ്രശ്‌നം … Continue reading "ടൂറിസം മേഖലയെയും നോട്ട് തകര്‍ത്തു"
          അഞ്ജു വര്‍ഗീസ് കണ്ണൂര്‍: മനസ്സില്‍ കോടമഞ്ഞിന്റെ കുളിരും കണ്ണില്‍ പ്രകൃതിയുടെ നന്മയും പകര്‍ന്ന് തലയുയര്‍ത്തി നില്‍ക്കുകയാണ് കണ്ണൂരിന്റെ ഊട്ടിയായ പാലക്കയംതട്ട്. കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പഞ്ചായത്തിലാണ് പാലക്കയംതട്ട്. പൈതല്‍മലയേക്കാള്‍ ഉയരം കൂടിയ പ്രദേശം. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരമുണ്ട് പാലക്കയംതട്ടിന്. ഇതിനടുത്തു തന്നെ തലയുയര്‍ത്തി നില്‍ക്കുന്ന പൈതന്‍മലയും കുടക് വനപ്രദേശവും പാലക്കയംതട്ടില്‍ നിന്ന് നൂലുപോലെ അകലെ കാണുന്ന വളപട്ടണം പുഴയുമെല്ലാം കാഴ്ച്ചക്കാര്‍ക്ക് നല്‍കുന്ന ദൃശ്യവിരുന്ന് സഞ്ചാരികളെ കോള്‍മയിര്‍ കൊള്ളിക്കും. … Continue reading "കോട മഞ്ഞിന്‍… താഴ്‌വരയില്‍…. സഞ്ചാരികളെ കാത്ത് കണ്ണൂരിന്റെ ഊട്ടി"
      ന്യൂഡല്‍ഹി: വിമാനയാത്രക്കാരെ ആകര്‍ഷിക്കാന്‍ അത്യുഗ്രന്‍ ഓഫറുമായി എയര്‍ഏഷ്യ. 899 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കില്‍ രാജ്യത്തെ തെരഞ്ഞെടുത്ത റൂട്ടുകളിലാണ് ഓഫര്‍. നവംബര്‍ ആറു വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകും. അടുത്തവര്‍ഷം മാര്‍ച്ച് 31വരെ യാത്ര ചെയ്യാം. ഇംഫാല്‍-ഗോഹട്ടി റൂട്ടിലാണ് 899 രൂപയുടെ ഓഫര്‍ ലഭിക്കുക. കൊച്ചി-ബംഗളൂരു 999 രൂപ, ബംഗളൂരു-ഗോവ 1,199 രൂപ, ഗോവ-ന്യൂഡല്‍ഹി 3,199, ന്യൂഡല്‍-ഹിബംഗളൂരു 2699 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
      മുംബൈ: അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വൈകും. ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്കു ശേഷംമുള്ള വിമാന സര്‍വീസുകളാകും വൈകുന്നത്. അറ്റകുറ്റപണികളെത്തുടര്‍ന്ന് ചില വിമാനങ്ങള്‍ റദ്ദാക്കിയിട്ടുമുണ്ട്. ഒക്ടോബര്‍ 18നു തുടങ്ങിയ അറ്റകുറ്റപണികള്‍ അടുത്തമാസം അവസാനം വരെ നീളുമെന്നാണ് വിവരങ്ങള്‍. രാജ്യത്തെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളമാണ് മുംബൈയിലേത്. അറ്റകുറ്റപ്പണികള്‍ക്കായി ദിവസവും അഞ്ചു മണിക്കൂറിലേറെ വിമാനത്താവളം അടച്ചിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു മുന്‍പ് 2010 നവംബറിലാണ് വിമാനത്താവളത്തില്‍ അറ്റകുറ്റപണികള്‍ നടന്നത്.
    മലപ്പുറം: കരിപ്പൂറിജെറ്റ് എയര്‍വേയ്‌സിന്റെ കോഴിക്കോട് -–ഷാര്‍ജ വിമാന സര്‍വീസ് ആരംഭിച്ചു. ഷാര്‍ജയില്‍നിന്നു രാത്രി 8.25നു കോഴിക്കോട്ടെത്തുന്ന വിമാനം രാത്രിയില്‍ 9.25നു ഷാര്‍ജയിലേക്കു പുറപ്പെടും. 168 പേര്‍ക്ക് യാത്ര ചെയ്യാം. എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകുമെന്ന് ജെറ്റ് എയര്‍വേയ്‌സ് ജനറല്‍ മാനേജര്‍ മുരളിദാസ് മേനോന്‍ അറിയിച്ചു. വിമാനത്താവളത്തില്‍ നടന്ന ചടങ്ങ് കോഴിക്കോട് കലക്ടര്‍ എന്‍.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
        യാത്രക്കാര്‍ക്ക് ലഗേജുകള്‍ വലിച്ചു കൊണ്ടു നടന്ന് ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയെത്തുകയാണ്. ട്രാവല്‍മേറ്റ് എന്ന സ്വയം ചലിക്കുന്ന സ്യൂട്ട് കേസ് എത്തുകയാണ്. റോബോട്ടിക് സാങ്കേതികത ഉപയോഗിക്കുന്ന ഇതിന് 11 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിവുണ്ട്. ട്രാവല്‍മേറ്റ് റോബോട്ടിക്‌സ് ആണ് ഇതിന്റെ നിര്‍മാതാക്കള്‍. ഇതിനെ കൂടുതല്‍ ജനപ്രിയമാക്കുന്നതിനും വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിനും ട്രാവല്‍മേറ്റ് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. അതുവരെ കാത്തിരിക്കാന്‍ കഴിയാത്തവര്‍ക്ക് 399 ഡോളര്‍ (ഏകദേശം 26,000 രൂപ) നല്‍കി ഇത് സ്വന്തമാക്കാം. സാധാരണ സ്യൂട്ട്‌കേസുകള്‍ … Continue reading "നിങ്ങളെ സഹായിക്കാന്‍ ട്രാവല്‍ മേറ്റ്"
      കൊല്ലം: കേരളത്തിന്റെ തീരപ്രദേശങ്ങളെ ബന്ധപ്പെടുത്തി നിര്‍മിക്കുന്ന ഹരിത കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ചു. തീരമേഖലയുടെ സമഗ്രവികസനത്തിന് വഴിയൊരുക്കികൊണ്ടാണ് പതിനഞ്ച് മീറ്റര്‍ വീതിയില്‍ തിരുവനന്തപുരത്തെ കൊല്ലങ്കോട് മുതല്‍ കാസര്‍കോട് മഞ്ചേശ്വരം വരെ നീളുന്ന കോറിഡോര്‍ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് പ്രഖ്യാപിച്ചത്. കടലിനോടുചേര്‍ന്ന റോഡിന്റെ വശങ്ങളില്‍ തീരസംരക്ഷണത്തിന് വേണ്ടി മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും മഴക്കാലദുരിതത്തില്‍നിന്ന്് കടലോരങ്ങളുടെ സംരക്ഷണവും, വികസനം, പരിപാലനം എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ചെലവിനായി ഏകദേശം 7881.40 കോടി രൂപ … Continue reading "ഹരിത കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ചു"

LIVE NEWS - ONLINE

 • 1
  8 hours ago

  ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

 • 2
  9 hours ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 3
  10 hours ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 4
  13 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 5
  15 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 6
  16 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 7
  16 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 8
  17 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 9
  18 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല