Thursday, November 15th, 2018

        കോഴിക്കോട്: ഷൊര്‍ണൂര്‍-മംഗലാപുരം റെയില്‍പാത വൈദ്യുതീകരണം മാര്‍ച്ച് 30നകം പൂര്‍ത്തീകരിക്കുമെന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജഹ്രി അറിയിച്ചു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍പാത ഇരട്ടിപ്പിക്കലിനുവേണ്ടി സ്ഥലം ഏറ്റെടുക്കലുംമറ്റും അവസാന ഘട്ടത്തിലാണ്. കോഴിക്കട് റെയില്‍വേ സ്‌റ്റേഷന്‍ വികസനം സംബന്ധിച്ച കാര്യങ്ങള്‍ റെയില്‍വേ ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തും കൂടാതെ കോഴിക്കോട് നഗരത്തില്‍ മിനി ഫയര്‍സ്‌റ്റേഷനും ജലസംഭരണിക്കും റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് … Continue reading "ഷൊര്‍ണൂര്‍-മംഗലാപുരം പാത വൈദ്യുതീകരണം 30നകം പൂര്‍ത്തീകരിക്കും"

READ MORE
    ഏറെനാള്‍ നീണ്ടുനിന്ന കാസര്‍കോടിന്റെ വലിയൊരു മുറവിളിക്ക് ഒടുവില്‍ പരിഹാരമാകുന്നു. കാസര്‍കോട് ജില്ലയ്ക്ക് സ്വന്തമായി ഒരു പാസ്‌പോര്‍ട്ട് സേവാകേന്ദ്രം വേണമെന്ന ഇവിടത്തെ ജനങ്ങളുടെ ഒറ്റക്കെട്ടായ ആവശ്യത്തോട് അധികൃതര്‍ അനുഭാവ പൂര്‍വമായ സമീപനം സ്വീകരിച്ചിരിക്കുകയാണ്. ഫെബ്രുവരി 28 മുതല്‍ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കും. സ്വന്തം കെട്ടിടത്തില്‍ സ്ഥിരസൗകര്യം ഒരുക്കിയാണ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തിക്കുക. ഇതിന്റെ ഭാഗമായി പ്രവര്‍ത്തനത്തിന് മേല്‍നോട്ടംവഹിക്കുന്ന കോഴിക്കോട് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ബുധനാഴ്ച കാസര്‍കോട്ട് എത്തുകയും സ്ഥിതിഗതികള്‍ … Continue reading "കാസര്‍കോട്ടും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം"
      മലപ്പുറം: നവീകരണം പൂര്‍ത്തിയാവുന്നതോടെ കരിപ്പൂരില്‍നിന്ന് പുതുതായി മൂന്ന് സര്‍വിസുകള്‍. ഒമാന്‍ എയര്‍, ഇന്‍ഡിഗോ എയര്‍ എന്നിവയാണ് സര്‍വിസുകള്‍ പ്രഖ്യാപിച്ചത്. മസ്‌കത്തിലേക്കുള്ള ഒമാന്‍ എയര്‍ സര്‍വിസ് തിങ്കളാഴ്ച മുതല്‍ കരിപ്പൂരില്‍ നിന്നാരംഭിച്ചു. ഇന്‍ഡിഗോ എയര്‍ ഷാര്‍ജ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വിസുകള്‍ നടത്തുന്നത്. ഖത്തര്‍ എയര്‍വേസ്, ഇത്തിഹാദ് എന്നീ കമ്പനികളും പുതിയ സര്‍വിസുകള്‍ ആരംഭിച്ചേക്കും. ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയാല്‍ ദുബൈയിലേക്ക് എമിറേറ്റ്‌സും ജിദ്ദയിലേക്ക് സൗദി … Continue reading "കരിപ്പൂരില്‍ നിന്ന് മൂന്ന് പുതിയ സര്‍വീസുകള്‍"
    ട്രെയിന്‍ സര്‍വീസുകളും പാളങ്ങളുടെ മേല്‍നോട്ടവും അറ്റകുറ്റപ്പണികളും കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുന്നു. വിദേശകമ്പനികള്‍ക്ക് ഉള്‍പ്പെടെ ട്രെയിന്‍സര്‍വീസ് ഘട്ടംഘട്ടമായി കൈമാറും. ആദ്യപടിയായി കല്‍ക്ക (ഹരിയാന) ഷിംല (ഹിമാചല്‍പ്രദേശ്), സില്‍ഗുരി ഡാര്‍ജീലിങ് (പശ്ചിമ ബംഗാള്‍), നീലഗിരിമലയെ സമതലപ്രദേശവുമായി ബന്ധിപ്പിക്കുന്ന പാത, നെരാല്‍ മാതരന്‍ (മഹാരാഷ്ട്ര), കാംഗ്ര താഴ്‌വര (പഞ്ചാബ്) എന്നീ പാതകള്‍ ഉടന്‍ സ്വകാര്യവല്‍ക്കരിക്കും. റെയില്‍വേയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന് (എഫ്ഡിഐ) മോദിസര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിട്ടുണ്ട്. ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റില്‍ പാതകളുടെ സ്വകാര്യവല്‍ക്കരണത്തിനുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. … Continue reading "ഇനി സ്വകാര്യ ട്രെയിനുകളിലും യാത്രയാവാം"
      1.5 ലക്ഷം കോടി മുടക്കി സ്‌പൈസ് ജെറ്റ് 205 ബോയിംഗ് വിമാനങ്ങള്‍ വാങ്ങുന്നു. 155 ബോയിങ് 7378 മാക്‌സ് വിമാനങ്ങളും 50 ഡ്രീംലൈനര്‍ ആ737ട വിമാനങ്ങളും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ആഗോള വിമാന നിര്‍മാണ കമ്പനിയായ ബോയിംഗിനെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ് സ്‌പൈസ് ജെറ്റുമായുള്ള കരാര്‍. ബോയിംഗിന്റെ മുഖ്യ എതിരാളിയായ എയര്‍ബസ്, ഇന്‍ഡിഗോ അടക്കമുള്ള വിമാന കമ്പനികളുമായി കരാറിലെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സ്‌പൈസ് ജെറ്റുമായുള്ള കരാര്‍ ബോയിംഗിന് ഗുണകരമാവും. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന മേഖലയാണ് ഇന്ത്യയിലെ … Continue reading "സ്‌പൈസ് ജെറ്റ് ബോയിംഗ് വിമാനങ്ങള്‍ വാങ്ങുന്ന"
      ദോഹ: ഖത്തറിലെ പ്രവാസികള്‍ക്ക് ആശ്വാസവുമായി എയര്‍ഇന്ത്യ. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ദോഹ-കോഴിക്കോട് വിമാനം ഇനി തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തും. ഈ മാസം 15 മുതലായിരിക്കും ഇത് നടപ്പാകുക. ദോഹയില്‍ നിന്നും പുറപ്പെട്ട് കോഴിക്കോട്ട് എത്തി അവിടെക്കുള്ള യാത്രക്കാരെ ഇറക്കിയശേഷമായിരിക്കും തിരുവനന്തപുരത്തേക്ക് പോവുക. ഉച്ചക്ക് 2.30 ന് ദോഹയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് രാത്രി 9.10ന് കോഴിക്കോട്ടത്തെും. തുടര്‍ന്ന് കോഴിക്കോട്ടേക്കുളള യാത്രക്കാരെ അവിടെ ഇറക്കിയശേഷം തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരെയും കൊണ്ട് രാത്രി 11.45നാണ് … Continue reading "ദോഹ-കോഴിക്കോട് വിമാനം ഇനി തിരുവനന്തപുരത്തേക്കും"
      ന്യൂഡല്‍ഹി: ഇലക്ട്രോണിക് ചിപ് ഘടിപ്പിച്ചതും കര്‍ശനമായ ബയോമെട്രിക് സുരക്ഷാസംവിധാനങ്ങളുള്ളതുമായ ഇ പാസ്‌പോര്‍ട്ട് ഈവര്‍ഷം പുറത്തിറക്കും. ബയോമെട്രിക് വിവരങ്ങളും പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള മറ്റു വിവരങ്ങളും ചിപ്പിലും ഉള്‍പ്പെടുത്തിയിരിക്കുമെന്നതിനാല്‍ ഇ–പാസ്‌പോര്‍ട്ട് ഇലക്ട്രോണിക് പരിശോധനക്ക് വിധേയമാക്കാനാകും എന്നതാണ് സവിശേഷത. ഇത് പാസ്‌പോര്‍ട്ടിന്റെ ദുരുപയോഗം തടയുകയും ചെയ്യും വ്യാജ പാസ്‌പോര്‍ട്ടുകള്‍ക്കുള്ള സാധ്യത ഇല്ലാതാക്കാനും ഇതുപകരിക്കും. ജര്‍മനി, ഇറ്റലി, ഘാന എന്നിവയുള്‍പ്പെടെ ലോകത്തിലെ പകുതിയിലധികം രാജ്യങ്ങളില്‍ ബയോമെട്രിക് ഇ–പാസ്‌പോര്‍ട്ടാണ് ഉള്ളത്.
      ന്യൂഡല്‍ഹി: ജനുവരി ഒന്നു മുതല്‍ എല്ലാ ട്രെയിനുകളിലും റിസര്‍വേഷന്‍ പട്ടിക തയാറാക്കിയ ശേഷം ഒഴിവുള്ള സീറ്റുകള്‍ക്ക് 10 ശതമാനം ഇളവ് നല്‍കാനൊരുങ്ങി റെയില്‍വേ. പട്ടികയിലെ അവസാനത്തെ ടിക്കറ്റിന് ഏര്‍പ്പെടുത്തിയ നിരക്കിന്റെ 10 ശതമാനമായിരിക്കും ഇളവ് നല്‍കുക. ഈ മാസം ആദ്യം ശതാബ്ദി, തുരന്തോ, രാജധാനി ട്രെയിനുകളില്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. മറ്റു ട്രെയിനുകളിലെ റിസര്‍വേഷന്‍ ക്ലാസുകളില്‍കൂടി ആറു മാസത്തേക്ക് ഈ സംവിധാനം പരീക്ഷിക്കാനാണ് നീക്കമെന്ന് റെയില്‍വേ മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കി. ആദ്യ … Continue reading "ട്രെയിനില്‍ ഒഴിവുള്ള സീറ്റുകളില്‍ നിരക്കിളവ്"

LIVE NEWS - ONLINE

 • 1
  5 hours ago

  സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

 • 2
  7 hours ago

  ശബരിമലയില്‍ നിരോധനാജ്ഞ

 • 3
  7 hours ago

  തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 • 4
  10 hours ago

  ശബരിമല; സര്‍വകക്ഷിയോഗം പരാജയം

 • 5
  12 hours ago

  മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

 • 6
  13 hours ago

  പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

 • 7
  14 hours ago

  മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

 • 8
  14 hours ago

  ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

 • 9
  14 hours ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി