Saturday, September 22nd, 2018

നിഗൂഡതയുടെ മഹാവനങ്ങള്‍ ഇടയ്ക്ക് ഓര്‍മ്മയുടെ പച്ചപ്പുകള്‍. പ്രണയത്തിന്റെ പ്രാണവായു അവശേഷിക്കുന്ന സ്മാരകശിലകളുടെ കാട്ടുപൊന്തകള്‍…ചരിത്രങ്ങള്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന വള്ളിപ്പടര്‍പ്പുകള്‍. ഇപ്പോള്‍ തിരിഞ്ഞ് നടക്കുന്നത് സമ്പന്നമായ ഒരു മഹാകാലത്തിലേക്ക്.. ചരിത്രങ്ങളും ശിലാചിത്രങ്ങളും കോറിയിട്ട ഗര്‍ഭഗൃഹത്തിലേക്ക്… മഞ്ഞും മഴയും പെയ്തിറങ്ങിയ കുടകിലെ വനവഴികളിലൂടെ ഉന്മാദിനിയായ കാറ്റിനും പച്ചപ്പുകള്‍ക്കും ഇടയിലൂടെ ചരിത്രത്തിന്റെ ശിലാലിഖിതങ്ങള്‍ കൊത്തിയും കോറിയും എഴുതിച്ചേര്‍ത്ത ബേലൂര്‍ ഹലെബീഡുവിലേയ്ക്ക്. നനുനനുത്ത ആ പാതത്തിലെ യാത്ര…പ്രകൃതിയുടെ പ്രണയത്തിന്റെ ഭാവപ്പകര്‍ച്ചകളില്‍ പ്രണയിനിയെത്തേടുന്ന ഒരു യാത്രപോലെ കോടമഞ്ഞ് വീണ മലയടിവാരങ്ങളില്‍ സൂര്യകാന്തിപ്പൂക്കളും മല്ലികപ്പൂക്കളും ആ യാത്രയ്ക്ക് … Continue reading "മഞ്ഞും മഴയും പെയ്തിറങ്ങിയ കുടകിലെ വനവഴികളിലൂടെ ബേലൂര്‍- ഹലെബീഡുവിലേക്ക് ഒരു യാത്ര പൗരാണികതയുടെ രാജവീഥികള്‍"

READ MORE
ക്രിക്കറ്റ് ഫീല്‍ഡില്‍ മെയ് വഴക്കം കാട്ടി കാണികളെ അമ്പരപ്പിച്ച ഫീല്‍ഡിംഗ് പ്രതിഭ ജോണ്ടി റോഡ്‌സ് ഇനി ഇന്ത്യയിലെ ദക്ഷിണാഫ്രിക്കന്‍ ടൂറിസം അമ്പാസിഡര്‍. ഇന്ത്യയില്‍ ധാരാളം ആരാധകരുള്ള ജോണ്ടിക്ക് തന്റെ രാജ്യത്തെ ഇന്ത്യയില്‍ പ്രിയ്യപ്പെട്ടതാക്കുന്നത് എളുപ്പമാകുമെന്ന കണക്കു കൂട്ടലിലാണ് സൗത്ത് ആഫ്രിക്കന്‍ ടൂറിസം വകുപ്പ്. തനിക്കേറ്റവും ഇഷ്ടമുള്ള ഇന്ത്യയില്‍ പുതിയ നിയോഗവുമായി പോകുന്നത് ഏറെ പ്രതീക്ഷയോടയാണ് നോക്കിക്കാണുന്നതെന്ന് ജോണ്ടിയും പറഞ്ഞു.
കൊടുംചൂടില്‍ വെന്തുരുകി മലയാളി വേവുമ്പോള്‍ വാഗമണ്‍ മാടിവിളിക്കുന്നു.. ഇങ്ങോട്ടു വന്നുകൂടെ? വീശിയടിക്കുന്ന തെന്നലും കോടമഞ്ഞിന്റെ പുതപ്പും തടാകങ്ങളുടെ പ്രകൃതിരമണീയതയും വാഗമണ്ണെന്ന കേരളത്തിന്റെ സ്വര്‍ഗത്തെ സന്ദര്‍ശകരുടെ പ്രിയഭൂമിയാക്കുന്നു. കോട്ടയം റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും 64 കി.മീ ദൂരെ സ്ഥിതി ചെയ്യുന്ന വാഗമണ്ണിലേക്കുള്ള ഹെയര്‍പിന്‍ വളവുകള്‍ തന്നെ മനോഹരമായ കാഴ്ചകളാണ്. മൂന്ന് കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് വാഗമണ്‍. മുരുകന്‍ കുന്ന്, കുരിശുമല കുന്ന്, തങ്ങള്‍ കുന്ന് എന്നീ കുന്നുകളാണ് വാഗമണ്ണിന് പ്രകൃതിരമണീയത നല്‍കുന്ന മറ്റൊരു ഘടകം. വൈവിധ്യങ്ങളായ പൂക്കളും … Continue reading "ചൂടില്‍ പൊരിയുന്നുവോ? പോകാം വാഗമണ്ണിലേക്ക്"
വേനല്‍കാല സഞ്ചാരികള്‍ക്ക് കുളിരുമായി ഹിമവാന്റെ മടിയില്‍ ഒരു ഗ്രാമം ശാന്തമായി ഉറങ്ങുന്നു. ഉത്തരാഖണ്ഡിലെ കുമയൂണ്‍ മേഖലയിലെ അല്‍മോറ പട്ടണമാണ് സഞ്ചാരികളുടെ ഇഷ്ടവിനോദസഞ്ചാരകേന്ദമായി തലയുയര്‍ത്തി നില്‍ക്കുന്നത്. സിയാല്‍, കോസി നദികള്‍ക്കിടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1651 മീറ്റര്‍ ഉയരത്തിലാണ് അല്‍മോറ നഗരം. ഇവിടെ നിന്നുള്ള ഹിമവല്‍ ശൃംഖങ്ങളുടെ കാഴ്ച മനുഷ്യജീവിതത്തിലെ സ്വര്‍ഗീയ കാഴ്ചകളിലൊന്നായി വിലയിരുത്തപ്പെടുന്നു. കുമയൂണി കലയുടെ അപൂര്‍വതകള്‍ പേറുന്ന നന്ദാദേവി ക്ഷേത്രത്തിനു പുറമെ കസര്‍ദേവി, ചിതായി, കതര്‍മല്‍ എന്നീ ക്ഷേത്രങ്ങളാലും സമ്പന്നമായ അല്‍മോര തീര്‍ത്ഥാടക സഞ്ചാരികള്‍ക്കും വിരുന്നൊരുക്കുന്നുണ്ട്. അല്‍മോരയില്‍ … Continue reading "അല്‍മോറ കാത്തിരിക്കുന്നു; കുളിരുമായി"

LIVE NEWS - ONLINE

 • 1
  2 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 2
  3 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 3
  5 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 4
  8 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 5
  8 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 6
  8 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 7
  10 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 8
  11 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 9
  11 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള