Friday, April 19th, 2019

    തിരു: ഓണക്കാലത്തെ തിരക്കു കുറക്കാന്‍ സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ്‌നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. എറണാകുളം ജംഗ്ഷന്‍-ചെന്നൈ സെന്‍ട്രല്‍, ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ഫാസ്റ്റുകളും ചെന്നൈ സെന്‍ട്രല്‍-തിരുനെല്‍വേലി (കോയമ്പത്തൂര്‍ വഴി) എക്‌സ്പ്രസുമാണ് സര്‍വീസ് നടത്തുക. ഈ ട്രെയിനുകള്‍ക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. എറണാകുളം-ചെന്നൈ സെന്‍ട്രല്‍ അടുത്ത മാസം അഞ്ചിനും 12 നും രാത്രി ഏഴിന് എറണാകുളത്തു നിന്നും പുറപ്പെടും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ അടുത്ത മാസം ആറിനും 13 നും രാത്രി ഒന്‍പതിന് … Continue reading "ഓണത്തിനു സ്‌പെഷല്‍ ട്രെയിന്‍"

READ MORE
    അതിരപ്പള്ളി സുന്ദരിയാണ്. കാടിന്റെ മനോഹാരിതക്കുള്ളില്‍ സഞ്ചാരികളുടെ പാദ സ്പര്‍ശനമേറ്റുണരാന്‍ വെമ്പുന്ന പ്രകൃതിയുടെ ഈ വരദാനത്തിന് പറഞ്ഞറിയിക്കാനാവാത്ത ഒരു ആകര്‍ഷണീയതയുണ്ട്. അടുക്കുന്തോറും വിസ്മയമേകുന്ന അതിരപ്പിള്ളിയുടെ ഗുണം ഇനിയെങ്കിലും പുറം ലോകമറിയേണ്ടതുണ്ട്്. തുമ്പൂര്‍മുഴി റിവര്‍ ഡൈവര്‍ഷന്‍ സ്‌കീം, അവിടത്തെ ചിത്രശലഭങ്ങളുടെ ഉദ്യാനം, മഴക്കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന ചാര്‍പ്പ വെള്ളച്ചാട്ടം, പെരിങ്ങല്‍കുത്ത് ഡാം, ഷോളയാര്‍ ഡാം എന്നിങ്ങനെ വേറെയും കാഴ്ചകളുണ്ട് ഇവിടെ. (ഡാമുകള്‍ കാണാന്‍ തൃശൂരില്‍നിന്ന് നേരത്തെ അനുമതി വാങ്ങണം.) റോഡിന്റെ ഇരുവശത്തുമുള്ള ഇടതൂര്‍ന്ന വനത്തില്‍ അവസരം ഒത്തുവന്നാല്‍ … Continue reading "അതിരപ്പിള്ളിയുടെ മനസ്സ്"
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ചൈനയോട് പ്രിയമേറുന്നു. ചൈനയിലേക്ക് പോകുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റേഖപ്പെടുത്തിയിരിക്കുന്നത്. യാത്രാചെലവും ചെലവ് കുറഞ്ഞ ഷോപ്പിംഗുമാണ് പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം ചൈന സന്ദര്‍ശിച്ച ഇന്ത്യക്കാരുടെ എണ്ണം ആറ് ലക്ഷമാണ്. ചൈനയിലെ പ്രധാന നഗരങ്ങളായ ബീജിംഗ്, ഷാംഗ്ഹായ്, ഗുവാംഗ്ഷൂ, ഷിയാന്‍ തുടങ്ങിയ നഗരങ്ങളിലൊക്കെ ഇന്ത്യന്‍ വിനോദ സഞ്ചാര സംഘങ്ങള്‍ എപ്പോഴുമുണ്ടാകാറുണ്ടത്രെ. ഇന്ത്യക്കാരായ വ്യാപാരികളുടെയും ഇഷ്ടകേന്ദ്രമായി ചൈന മാറിയിട്ടുണ്ട്. വിരമിച്ചവരും സമ്പന്നരും ഇഷ്ടപ്പെടുന്നതും ചൈനയെയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കഴിഞ്ഞാല്‍ പ്രധാന മാളുകളിലെ … Continue reading "ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ചൈനയോട് പ്രിയം"
  കാനഡ വിസ ചട്ടം കര്‍ക്കശമാക്കി. രാജ്യത്തു താല്‍ക്കാലിക വിസയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം പെരുകിയതോടെയാണ് ഇവരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്തിടെ അമേരിക്കയും വിസാ ചട്ടം കര്‍ശനമാക്കി വിദേശീയരുടെ എണ്ണം കുറ്ക്കാന്‍ നടപടി കൈക്കൊണ്ടിരുന്നു. തദ്ദേശവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് കാനഡ പുതിയ നടപടികള്‍ എടുത്തത്. വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള അപേക്ഷ പരിശോധിക്കുന്നതിന്് ഫീസും ഏര്‍പ്പെടുത്തി.
  ചാലക്കുടി: കനത്ത മഴയെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ക്ക് ആതിരപ്പള്ളിയില്‍ നിരോധനം ഏര്‍പ്പെടുത്തി. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചാലക്കുടി ഡിഎഫ്ഒ നിരോധനം ഏര്‍പ്പെടുത്തിയത്. മഴ കനത്തതോടെ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളും നിറഞ്ഞതിനാല്‍ കനത്ത ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ആതിരപ്പള്ളിയില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
ഓണത്തിന് നാട്ടിലേക്കു എത്താത്തവരായി തീരെചുക്കം പേരെ ഉണ്ടാകുകയുള്ളൂ. എന്നാല്‍ ഇനിയുള്ള ഓണം നാട്ടിലെത്തി ഉണ്ണാം എന്ന് മേഹിക്കുന്നത് തെറ്റായിപ്പോകുമോ എന്ന സംശയത്തിലാണ് പലരും. ഓണക്കാലത്തു ചാകര കൊയ്യാനായി ട്രാവല്‍ ഏജന്റുമാര്‍ വലവിരിച്ചു കഴിഞ്ഞു. ടിക്കറ്റ് കരിഞ്ചന്ത തുടച്ചുനീക്കിയെന്നാണു റയില്‍വേയുടെ അവകാശവാദമെങ്കിലും ഒന്നിനും ഒരു കുറവും സംഭവിച്ചിട്ടില്ലെന്നത് പകല്‍പോലെ സത്യം. ഇത്തവണത്തെ ഓണക്കാലത്തേക്കുള്ള ടിക്കറ്റുകള്‍ എപ്പോഴേ ട്രാവല്‍ ഏജന്റുമാര്‍ സ്വന്തമാക്കിക്കഴിഞ്ഞു. സ്വകാര്യ ദീര്‍ഘധൂര ബസ്സുകളുടെ അവസ്ഥയും അത്രയ്ക്ക് മോശമൊന്നുമല്ല. മാസങ്ങള്‍ക്കു മുന്‍പേതന്നെ ടിക്കറ്റുകളും തീര്‍ന്നുതുടങ്ങിയിരുന്നു. ഇനി യാത്രക്കാര്‍ക്ക് കരഞ്ചന്ത … Continue reading "ഓണത്തിന് നാട്ടിലെത്താന്‍ കരിഞ്ചന്ത തന്നെ ശരണം"
മംഗലാപുരം: പാസ്‌പോര്‍ട്ടിനുള്ള നടപടിക്രമം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട്‌ഫോണ്‍വഴി പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കാനുള്ള സംവിധാനം വരുന്നു. എം പാസ്‌പോര്‍ട്ട് സേവ എന്ന ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ വഴി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള സംവിധാനം മാസങ്ങള്‍ക്കുള്ളില്‍ തയ്യാറാവുമെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ഈ അപ്ലിക്കേഷന്‍ മാര്‍ച്ചില്‍ തന്നെ തയ്യാറാക്കിയിരുന്നു. ഇത് സ്മാര്‍ട്ട് ഫോണ്‍ വഴി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ നടന്നു വരുന്നത്. www.passportindia.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഈ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഈ … Continue reading "ഇനി സ്മാര്‍ട്ട്‌ഫോണ്‍ വഴിയും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം"
തിരു: കെ എസ് ആര്‍ ടി സി ലോഫ്‌ലോര്‍ ജെന്റം ബസ്സുകളുടെയും സൂപ്പര്‍ക്ലാസ് ബസ്സുകളുടെയും നിരക്ക് കൂട്ടി. ഞായറാഴ്ച അര്‍ധരാത്രിമുതല്‍ കൂട്ടിയ നിരക്ക് നിലവില്‍ വന്നു. ലോ ഫേഌര്‍ എയര്‍ കണ്ടിഷന്‍ ബസ്സുകളുടെ മിനിമം നിരക്ക് 10 ല്‍നിന്ന് 15 രൂപയാക്കി. നോണ്‍ എസി ലോ ഫേഌര്‍ നിരക്ക് 5 ല്‍നിന്നും 8 രൂപയാക്കിയും ഉയര്‍ത്തി. 5 കിലോമീറ്റര്‍ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒന്നര രൂപ അധികം ഈടാക്കും. സൂപ്പര്‍ എക്‌സ്പ്രസ് ബസ്സുകളുടെ മിനിമം നിരക്ക് 10ല്‍ … Continue reading "കെ എസ് ആര്‍ ടി സി ലോഫ്‌ലോര്‍, സൂപ്പര്‍ഫാസ്റ്റ് ബസ് നിരക്ക് കൂട്ടി"

LIVE NEWS - ONLINE

 • 1
  3 hours ago

  ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

 • 2
  5 hours ago

  രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 • 3
  7 hours ago

  ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

 • 4
  8 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 5
  8 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 6
  9 hours ago

  ബാലപീഡനത്തിനെതിരെ നടപടി

 • 7
  10 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 8
  11 hours ago

  കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

 • 9
  11 hours ago

  എല്ലാം ആലോചിച്ചെടുത്ത തീരുമാനം