Tuesday, September 25th, 2018

    മാനന്തവാടി: പഴശ്ശി മ്യൂസിയത്തില്‍ സന്ദര്‍ശകര്‍ക്കു പ്രവേശന ഫീസ് ഏര്‍പ്പെടുത്തി. മുതിര്‍ന്നവര്‍ക്കു 10 രൂപയും കുട്ടികള്‍ക്ക് അഞ്ചു രൂപയുമാണ് ഈടാക്കുന്നത്. സ്റ്റില്‍ ക്യാമറയ്ക്ക് 25 രൂപയും വിഡിയോ ക്യാമറയ്ക്ക് 150 രൂപയും ഫീച്ചര്‍ ഫിലിം ഷൂട്ടിങ്ങിന് 15,000 രൂപയും ടെലിഫിലിം ഷൂട്ടിങ്ങിന് 10,000 രൂപയുമാണ് ഈടാക്കുന്നത്. സെപ്റ്റംബര്‍ ഒന്നു മുതലാണ് സന്ദര്‍ശകരില്‍നിന്നും ക്യാമറ ഉപയോഗിക്കുന്നവരില്‍നിന്നും ഫീസ് ഈടാക്കിത്തുടങ്ങിക.

READ MORE
  ഓണ്‍ അറൈവല്‍ സംവിധാനം വഴി കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാവുമെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് ടൂറിസം മേഖലയില്‍ പുതിയൊരു അധ്യായം തുറന്നിരിക്കുകയാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ സജീകരിച്ചിട്ടുള്ള ടൂറിസ്റ്റ് വീസ ഓണ്‍ അറൈവല്‍ കൗണ്ടര്‍ സന്ദര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങളിലാണ് പുതിയ സംവിധാനം നിലവില്‍വന്നത്. ഒന്നാം ഘട്ടമായി ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ വിമാനത്താവളങ്ങളിലും രണ്ടാംഘട്ടമായി കേരളത്തിലേതിനൊപ്പം ബംഗലുരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലുമാണ് ഈ സൗകര്യം … Continue reading "ഓണ്‍ അറൈവല്‍ സംവിധാനം സഞ്ചാരികളെ ആകര്‍ഷിക്കും: മുഖ്യമന്ത്രി"
കൊല്ലം: മുഖംമിനുക്കി തെന്മല ഇക്കോ ടൂറിസം സഞ്ചാരികളെ തേടുന്നു. ശെന്തുരുണി ഇക്കോ ടൂറിസം എന്നായിരിക്കും ഇനിമുതല്‍ ഇവിടം അറിയപ്പെടുക. മാത്രമല്ല ഇവിടെ കടുവാസങ്കേതമായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇതിനായി ശെന്തുരുണി വന്യജീവി സങ്കേതമേഖലയില്‍ കടുവകളെയും മറ്റ് കാട്ടുമൃഗങ്ങളെയും കണ്ടെത്താനായി ആധുനിക തരത്തിലുള്ള 30ഓളം ക്യാമറകളും വിവിധമേഖലകളില്‍ സ്ഥാപിച്ചുകഴിഞ്ഞു. മറയൂര്‍ വനമേഖലയില്‍ വനംവകുപ്പ് പരീക്ഷിച്ച അതേ സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. എണ്ണത്തില്‍ കൂടുതല്‍ കടുവ, പുലി, കാട്ടുപോത്ത്, കരടി എന്നിവയെ കണ്ടെത്തിയാല്‍ ഇതിന്റെ ആവാസവ്യവസ്ഥക്ക് സ്ഥലം ഒരുക്കാനുള്ള സങ്കേതമായി … Continue reading "വികസനം കാത്ത് ശെന്തുരുണി ഇക്കോ ടൂറിസം"
    അതിരപ്പള്ളി സുന്ദരിയാണ്. കാടിന്റെ മനോഹാരിതക്കുള്ളില്‍ സഞ്ചാരികളുടെ പാദ സ്പര്‍ശനമേറ്റുണരാന്‍ വെമ്പുന്ന പ്രകൃതിയുടെ ഈ വരദാനത്തിന് പറഞ്ഞറിയിക്കാനാവാത്ത ഒരു ആകര്‍ഷണീയതയുണ്ട്. അടുക്കുന്തോറും വിസ്മയമേകുന്ന അതിരപ്പിള്ളിയുടെ ഗുണം ഇനിയെങ്കിലും പുറം ലോകമറിയേണ്ടതുണ്ട്്. തുമ്പൂര്‍മുഴി റിവര്‍ ഡൈവര്‍ഷന്‍ സ്‌കീം, അവിടത്തെ ചിത്രശലഭങ്ങളുടെ ഉദ്യാനം, മഴക്കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന ചാര്‍പ്പ വെള്ളച്ചാട്ടം, പെരിങ്ങല്‍കുത്ത് ഡാം, ഷോളയാര്‍ ഡാം എന്നിങ്ങനെ വേറെയും കാഴ്ചകളുണ്ട് ഇവിടെ. (ഡാമുകള്‍ കാണാന്‍ തൃശൂരില്‍നിന്ന് നേരത്തെ അനുമതി വാങ്ങണം.) റോഡിന്റെ ഇരുവശത്തുമുള്ള ഇടതൂര്‍ന്ന വനത്തില്‍ അവസരം ഒത്തുവന്നാല്‍ … Continue reading "അതിരപ്പിള്ളിയുടെ മനസ്സ്"
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ചൈനയോട് പ്രിയമേറുന്നു. ചൈനയിലേക്ക് പോകുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റേഖപ്പെടുത്തിയിരിക്കുന്നത്. യാത്രാചെലവും ചെലവ് കുറഞ്ഞ ഷോപ്പിംഗുമാണ് പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം ചൈന സന്ദര്‍ശിച്ച ഇന്ത്യക്കാരുടെ എണ്ണം ആറ് ലക്ഷമാണ്. ചൈനയിലെ പ്രധാന നഗരങ്ങളായ ബീജിംഗ്, ഷാംഗ്ഹായ്, ഗുവാംഗ്ഷൂ, ഷിയാന്‍ തുടങ്ങിയ നഗരങ്ങളിലൊക്കെ ഇന്ത്യന്‍ വിനോദ സഞ്ചാര സംഘങ്ങള്‍ എപ്പോഴുമുണ്ടാകാറുണ്ടത്രെ. ഇന്ത്യക്കാരായ വ്യാപാരികളുടെയും ഇഷ്ടകേന്ദ്രമായി ചൈന മാറിയിട്ടുണ്ട്. വിരമിച്ചവരും സമ്പന്നരും ഇഷ്ടപ്പെടുന്നതും ചൈനയെയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കഴിഞ്ഞാല്‍ പ്രധാന മാളുകളിലെ … Continue reading "ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ചൈനയോട് പ്രിയം"
  കാനഡ വിസ ചട്ടം കര്‍ക്കശമാക്കി. രാജ്യത്തു താല്‍ക്കാലിക വിസയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം പെരുകിയതോടെയാണ് ഇവരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്തിടെ അമേരിക്കയും വിസാ ചട്ടം കര്‍ശനമാക്കി വിദേശീയരുടെ എണ്ണം കുറ്ക്കാന്‍ നടപടി കൈക്കൊണ്ടിരുന്നു. തദ്ദേശവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് കാനഡ പുതിയ നടപടികള്‍ എടുത്തത്. വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള അപേക്ഷ പരിശോധിക്കുന്നതിന്് ഫീസും ഏര്‍പ്പെടുത്തി.
  ചാലക്കുടി: കനത്ത മഴയെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ക്ക് ആതിരപ്പള്ളിയില്‍ നിരോധനം ഏര്‍പ്പെടുത്തി. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചാലക്കുടി ഡിഎഫ്ഒ നിരോധനം ഏര്‍പ്പെടുത്തിയത്. മഴ കനത്തതോടെ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളും നിറഞ്ഞതിനാല്‍ കനത്ത ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ആതിരപ്പള്ളിയില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
ഓണത്തിന് നാട്ടിലേക്കു എത്താത്തവരായി തീരെചുക്കം പേരെ ഉണ്ടാകുകയുള്ളൂ. എന്നാല്‍ ഇനിയുള്ള ഓണം നാട്ടിലെത്തി ഉണ്ണാം എന്ന് മേഹിക്കുന്നത് തെറ്റായിപ്പോകുമോ എന്ന സംശയത്തിലാണ് പലരും. ഓണക്കാലത്തു ചാകര കൊയ്യാനായി ട്രാവല്‍ ഏജന്റുമാര്‍ വലവിരിച്ചു കഴിഞ്ഞു. ടിക്കറ്റ് കരിഞ്ചന്ത തുടച്ചുനീക്കിയെന്നാണു റയില്‍വേയുടെ അവകാശവാദമെങ്കിലും ഒന്നിനും ഒരു കുറവും സംഭവിച്ചിട്ടില്ലെന്നത് പകല്‍പോലെ സത്യം. ഇത്തവണത്തെ ഓണക്കാലത്തേക്കുള്ള ടിക്കറ്റുകള്‍ എപ്പോഴേ ട്രാവല്‍ ഏജന്റുമാര്‍ സ്വന്തമാക്കിക്കഴിഞ്ഞു. സ്വകാര്യ ദീര്‍ഘധൂര ബസ്സുകളുടെ അവസ്ഥയും അത്രയ്ക്ക് മോശമൊന്നുമല്ല. മാസങ്ങള്‍ക്കു മുന്‍പേതന്നെ ടിക്കറ്റുകളും തീര്‍ന്നുതുടങ്ങിയിരുന്നു. ഇനി യാത്രക്കാര്‍ക്ക് കരഞ്ചന്ത … Continue reading "ഓണത്തിന് നാട്ടിലെത്താന്‍ കരിഞ്ചന്ത തന്നെ ശരണം"

LIVE NEWS - ONLINE

 • 1
  1 hour ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 2
  2 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 3
  5 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 4
  6 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 5
  7 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 6
  8 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 7
  8 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 8
  9 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

 • 9
  9 hours ago

  തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി