Friday, September 21st, 2018

  കണ്ണൂര്‍: അല്‍പം സാഹസികതയും കായികക്ഷമതയുമുള്ളവര്‍ക്ക് ജൂലൈ 30ന് പൈതല്‍മലയിലേക്ക് സ്വാഗതം; ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വെര്‍ട്ടിക്കല്‍ മാരത്തണില്‍ പങ്കെടുത്ത് മലമുകളിലേക്ക് ഓടിക്കയറാം, സമ്മാനവും നേടാം. രാവിലെ 11.30ന് പൈതല്‍മലയിലെ പൊട്ടന്‍പ്ലാവ് ചര്‍ച്ച് പരിസരത്ത് നിന്നാരംഭിച്ച് ഡി.ടി.പി.സിയുടെ ടൂറിസ്റ്റ് റിസോര്‍ട്ടില്‍ അവസാനിക്കുന്ന രീതിയിലാണ് മാരത്തണ്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഡി ടി പി സി ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. ജില്ലയില്‍ ഇത്തരമൊരു ടൂറിസം പ്രൊമോഷന്‍ പരിപാടി നടക്കുന്നത് ആദ്യമായാണെന്ന് അദ്ദേഹം … Continue reading "പൈതല്‍ മലയില്‍ 30ന് വെര്‍ട്ടിക്കല്‍ മാരത്തണ്‍"

READ MORE
റെയില്‍വേയില്‍ ബുക്ക് ചെയ്ത് യാത്രചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡായി ഇആധാറും ഉപയോഗിക്കാം.
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ റെയില്‍വേയുടെ നീക്കം. ഇതിന് പ്രധാനമന്ത്രിയുടെ ഓഫിസ് അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ നാളുകള്‍ക്ക് ശേഷമാണ് ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ പുതിയ നിരക്ക് കൊണ്ടുവരാനാണ് പദ്ധതിയെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് നിരക്ക് വര്‍ധനയ്ക്കുള്ള തീരുമാനമെടുത്തത്. റെയില്‍വേ ഒരു വ്യവസായ സ്ഥാപനമാണ്. യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തി കാര്യക്ഷമവും സുരക്ഷിതവുമായ … Continue reading "ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിച്ചേക്കും"
മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ പോള്‍ അലന്റെ ഭീമന്‍ വിമാനം ആദ്യമായി ഹാങ്കറിനു പുറത്തിറക്കി. കാലിഫോര്‍ണിയയിലെ മരുഭൂമിയിലുള്ള ഹാങ്കറില്‍ വിമാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയായിരുന്നു. ചിറകറ്റങ്ങള്‍ക്കിടയില്‍ ഫുട്ബാള്‍ മൈതാനത്തേക്കാള്‍ അകലമുള്ള വിമാനം ലോകത്തിലെ ഏറ്റവും വലിയ വിമാനമായിരിക്കും. 385 അടിയാണ് വിമാനത്തിന്റെ ചിറകറ്റങ്ങള്‍ക്കിടയിലെ അകലം. 50 അടി ഉയരവും അഞ്ചു ലക്ഷം പൗണ്ട് ഭാരവുമുള്ള വിമാനത്തില്‍ 2,50,000 പൗണ്ട് ഇന്ധനം കയറ്റാനാകും. 2,000 നോട്ടിക്കള്‍ മൈല്‍ ദൂരപരിധിയുള്ള വിമാനത്തിന് 35,000 അടി ഉയരത്തില്‍ പറക്കാനുമാകും. 28 ചക്രങ്ങളും ആറ് 747 ജെറ്റ് എന്‍ജിനുകളുമുള്ള വിമാനം യാത്രക്കാരെ കയറ്റാന്‍ ഉദ്ദേശിച്ചുള്ളതല്ല. ബഹിരാകാശത്തേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കാവുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. പറന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്ന് റോക്കറ്റ് വിക്ഷേപിക്കുന്നത് ഇന്ധനം ലാഭിക്കാനും കാലാവസ്ഥ പ്രശ്‌നങ്ങള്‍ മറിക്കടക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ആദ്യ പറക്കല്‍ 2019ല്‍ നടത്താനാകുമെന്ന് വിമാനത്തിന്റെ സി.ഇ.ഒ ജീന്‍ ഫേ്‌ലായിഡ് അഭിപ്രായപ്പെട്ടു.
      ട്രെയിനുകളില്‍ ഇനി ലൈറ്റും ഫാനും പ്രവര്‍ത്തിപ്പിക്കാന്‍ സൗരോര്‍ജ പാനലുകള്‍. ആദ്യ ഘട്ടത്തില്‍ 250 ട്രെയിനുകളിലാണ് പാനലുകള്‍ സ്ഥാപിക്കുന്നത്. നിലവില്‍ ബോഗികളുടെ ചക്രത്തോട് ചേര്‍ന്ന് ഘടിപ്പിച്ചിട്ടുള്ള ജനറേറ്ററുകള്‍ വഴിയാണ് ഊര്‍ജം ലഭ്യമാക്കുന്നത്. ട്രെയിന്‍ സഞ്ചരിക്കുമ്പോള്‍ ജനറേറ്ററുകളില്‍നിന്ന് നേരിട്ടും നിര്‍ത്തിയിടുന്ന അവസരങ്ങളില്‍ ജനറേറ്ററുകള്‍ക്ക് അനുബന്ധമായി ഘടിപ്പിച്ച ബാറ്ററികളില്‍നിന്നുമാണ് വൈദ്യുതി കിട്ടുന്നത്. ജനറേറ്ററുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതു മൂലമാണ് കോച്ചുകള്‍ വേഗത്തില്‍ ചൂടാകുന്നത്. സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതോടെ ഈ സ്ഥിതി മാറുകയും യാത്ര കൂടുതല്‍ സുഗമമാവുകയും ചെയ്യുമെന്നാണ് റെയില്‍വേയുടെ … Continue reading "ട്രെയിനുകളില്‍ ഇനി സൗരോര്‍ജ പാനലുകള്‍"
      ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രാ ടിക്കറ്റില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ വിരലടയാളം പതിപ്പിച്ചു വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും പ്രവേശിക്കാനുള്ള സംവിധാനം വരുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ ‘ഡിജിയാത്ര’ പദ്ധതിയുടെ ഭാഗമായാണിത്. ഇവര്‍ക്കു ബോഡിംഗ് പാസ് എടുക്കാതെ വിമാനത്തിലേക്കു പ്രവേശിക്കാം. മൂന്നു മാസത്തിനകം പദ്ധതി നടപ്പാക്കും. ആഭ്യന്തര വിമാനയാത്രാ ടിക്കറ്റെടുക്കാന്‍ ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട് തുടങ്ങിയ ആധികാരിക തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുമെന്നും കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു. ടിക്കറ്റ് പിഎന്‍ആറിനൊപ്പം തിരിച്ചറിയല്‍ രേഖയുടെ നമ്പരും രേഖപ്പെടുത്തും. … Continue reading "ഇനി ഡിജി യാത്ര; വിരലടയാളം പതിപ്പിച്ച് വിമാനയാത്ര"
          കണ്ണൂര്‍/കോഴിക്കോട്: ഖത്തര്‍ പ്രതിസന്ധിയില്‍ പെരുവഴിയിലായവരിലേറെയും മലബാറിലെ വിമാന യാത്രക്കാര്‍. ഖത്തറുമായി ചില ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്രബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നാണ് കേരളക്കരയിലും കടുത്ത യാത്രാപതിസന്ധി ഉടലെടുത്തത്. ഇതാകട്ടെ ഏറെ ബാധിച്ചത് കണ്ണൂര്‍,കോഴിക്കോട്,കാസര്‍കോട് ജില്ലകളുള്‍പ്പെട്ട മലബാര്‍ മേഖലയിലെ വിമാന യാത്രികരെയാണ്്. റംസാനില്‍ ഉംറക്കായി ഖത്തര്‍ എയര്‍വേസില്‍ ബുക്ക് ചെയ്ത ഒട്ടേറെ ഗ്രൂപ്പുകള്‍ കുടുങ്ങിയിരിക്കുകയാണ്. തീര്‍ഥാടകരില്‍നിന്ന് മുന്‍കൂര്‍ പണം വാങ്ങുകയും യാത്രക്ക് തയാറാവാന്‍ അറിയിപ്പുനല്‍കുകയും ചെയ്തശേഷമാണ് പ്രതിസന്ധിയുണ്ടായത്. തീര്‍ഥാടകരോട് എന്തു പറയണമെന്ന കാര്യത്തില്‍ എത്തുംപിടിയും … Continue reading "ഖത്തര്‍ പ്രതിസന്ധി; പെരുവഴിയിലായത് മലയാളികള്‍"
      തിരു: നയതന്ത്രബന്ധം വിച്ഛേദിച്ചതിന്റെ ഭാഗമായി ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്നു മുതല്‍ നിറുത്തുന്നതോടെ നൂറുകണക്കിന് മലയാളികളുടെ യാത്ര പെരുവഴിയിലാവും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നിത്യേന പുലര്‍ച്ചെ നാലര്ക്കുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ ദോഹ സര്‍വീസ് മുടങ്ങില്ലെങ്കിലും ദോഹയിലെത്തി അവിടെ നിന്ന് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവരാണ് കുടുങ്ങിയത്. തിരുവനന്തപുരത്തു നിന്ന് ഖത്തര്‍ എയര്‍വേയ്‌സില്‍ ദോഹയിലെത്തി സൗദിഅറേബ്യയിലെ അബഹ, ദമാം, മദീന, തായിഫ് എന്നിവിടങ്ങളിലേക്കും ബെഹറിനിലേക്കും അബുദാബിയിലേക്കുമെല്ലാം പോവുന്ന യാത്രക്കാര്‍ ഏറെയുണ്ട്. ഗുണനിലവാരമുള്ള … Continue reading "ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി; പെരുവഴിയിലായി പ്രവാസികള്‍"

LIVE NEWS - ONLINE

 • 1
  10 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  11 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  13 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  14 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 5
  16 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 6
  16 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 7
  17 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 8
  18 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 9
  18 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല