Thursday, April 25th, 2019

        കൊച്ചി: ചെറായി ബീച്ച് ടൂറിസം മേളക്ക് തുടക്കം. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന മേള 31ന് അര്‍ധരാത്രി മേള സമാപിക്കും. പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് പതിമൂന്നാമത് മേള സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ട് 5 ന് ഹരി ചെറായി ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന പൂതപ്പാട്ട്, രാത്രി 7 ന് വാവാ കലാഗ്രാമം അവതരിപ്പിക്കുന്ന വാവാസ് മെഗാഷോ, 25 ന് വൈകിട്ട് 5 ന് വിനീത്. വി .ചാക്യാരുടെ ചാക്യാര്‍ കൂത്ത്, … Continue reading "ചെറായി ബീച്ച് ടൂറിസം മേളക്ക് തുടക്കം"

READ MORE
        പാലക്കാട്: തുരന്തോ എക്‌സ്പ്രസുകള്‍ നഷ്ടത്തിലാണെന്ന് റെയില്‍വെ. ഇതിന്റെ ഭാഗമായി നഷ്ടം കൂടിയ തുരന്തോകളെ കൂടുതല്‍ സ്‌റ്റോപ്പുകള്‍ അനുവദിച്ച് സൂപ്പര്‍ എ.സി എക്‌സ്പ്രസുകളാക്കി പുനഃക്രമീകരിക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഉത്തര റെയില്‍വെയിലെ ഒരു തുരന്തോ എക്‌സ്പ്രസ് ഇന്റര്‍സിറ്റിയാക്കി മാറ്റി. തിരുവനന്തപുരംചെന്നൈ, കോയമ്പത്തൂര്‍ചെന്നൈ തുരന്തോ എക്‌സ്പ്രസുകളെയാണ് കൂടുതല്‍ സ്‌റ്റോപ്പുകള്‍ നല്‍കി പുനഃക്രമീകരിച്ചത്. തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിച്ചുകൊണ്ട് കോയമ്പത്തൂര്‍ചെന്നൈ തുരന്തോ എക്‌സ്പ്രസിനെ ശതാബ്ദി എക്‌സ്പ്രസാക്കി മാറ്റി. തിരുവനന്തപുരംചെന്നൈ തുരന്തോയെ സൂപ്പര്‍ എ.സി … Continue reading "തുരന്തോ എക്‌സ്പ്രസുകള്‍ നഷ്ടത്തില്‍ ; റെയില്‍വെ"
        ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള 25 വിമാന സര്‍വീസുകള്‍ വൈകി. റണ്‍വേയില്‍ നിന്നുള്ള കാഴ്ചാപരിധി. 50 മീറ്ററില്‍ താഴ്ന്നതാണ് വിമാന സര്‍വീസുകളെ ബാധിച്ചത്. 8.8 ഡിഗ്രീ സെല്‍ഷ്യസ് ആണു ഡല്‍ഹിയില്‍ രാവിലെ രേഖപ്പെടുത്തിയ കൂടിയ താപനില.  
      ക്രിസ്മസ് തിരക്ക് പരിഗണിച്ച് കേരള ആര്‍.ടി.സി. തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രത്യേക ബസുകള്‍ ഓടിക്കും. 20, 21 തീയതികളിലാണ് മൂന്നുവീതം സര്‍വീസുകളുണ്ടാവുക. മൂന്നും എക്‌സ്പ്രസ് സര്‍വീസുകളാണ്. മറ്റിടങ്ങളിലേക്ക് ആവശ്യമനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തും. മിക്കവയും ശബരിമല സര്‍വീസുകളായി ഓടിക്കുന്നതിനാലാണ് ക്രിസ്മസ് കാലത്തേക്ക് സ്‌പെഷല്‍ ബസ്സുകള്‍ ഓടിക്കാത്തത്. തിരുവനന്തപുരത്തേക്ക് അടുത്തിടെ കേരള ആര്‍.ടി.സി. വോള്‍വോ ബസ് തുടങ്ങിയിരുന്നു. ഇതിനുപുറമേ കോഴിക്കോട്ടേക്കും വോള്‍വോ ബസ് തുടങ്ങുന്ന കാര്യം കേരള ആര്‍.ടി.സി.യുടെ പരിഗണനയിലുണ്ട്. 20, 21 തീയതികളില്‍ സ്‌പെഷല്‍ … Continue reading "ക്രിസ്മസ് ; കെഎസ്ആര്‍ടിസി പ്രത്യേക ബസുകള്‍"
          ആലപ്പുഴ : ചിറപ്പുല്‍സവം, ക്രിസ്മസ് -പുതുവര്‍ഷ ആഘോഷത്തിനായി ആലപ്പുഴയില്‍ സഞ്ചാരികളുടെ തിരക്കേറുന്നു. ടൂറിസ്റ്റ് സീസണ്‍ ആരംഭിച്ചതോടെ ആലപുഴയില്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങിയെങ്കിലും ഇപ്പോള്‍ തിരക്കേറിയിരിക്കുകയാണ്. കായല്‍ സവാരിക്കായാണ് സഞ്ചാരികള്‍ ആലപ്പുഴയില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഹൗസ് ബോട്ട്അടക്കമുള്ള കായലോര വിനോദ സഞ്ചാര മേഖല ഉണര്‍വ്വിലായി. പ്രീ പെയ്ഡ് കൗണ്ടര്‍വഴി ബുക്ക് ചെയ്യുന്ന ഹൗസ് ബോട്ടുകളുടെ നിരക്ക് പുതുക്കി നിശ്ചയിക്കാന്‍ ഡി.ടി.പി.സി. യോഗം ചേരുന്നുണ്ട്. സീസണായതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബുക്കിംഗ് കുതിച്ചുയര്‍ന്നു. … Continue reading "സഞ്ചാരികളെ! കായല്‍ സുന്ദരി കാത്തിരിക്കുന്നു"
          മുംബൈ: ഗോവ രാജ്യത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രം. അന്താരാഷ്ട്ര യാത്രാ മാഗസിനായ കോണ്‍ടെ നാസ്റ്റിന്റെ തെരഞ്ഞെടുപ്പിലാണ് കേരളത്തെ മറികടന്ന് ഗോവ ഒന്നാമതെത്തിയത്. ഗോവയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. സ്ത്രീ സുരക്ഷ ഏറ്റവുമധികം ആശങ്ക സൃഷ്ടിക്കുന്ന ഈ സമയത്ത് ഇതിനായുള്ള നടപടികളും ഗോവ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്ത്രീ ടാക്‌സി ഡ്രൈവര്‍മാര്‍രെ ഉടന്‍ നിരത്തിലിറക്കും. ബീച്ച് ടൂറിസമാണ് ഇവിടെത്തെ സവിശേഷത. സുന്ദരമായ ബീച്ചുകളാണ് മുന്‍ പോര്‍ച്ചുഗീസ് കോളനിയായ ഗോവക്ക് … Continue reading "ഗോവ ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രം"
          ന്യൂഡല്‍ഹി: ക്രിസ്മസ്, ശൈത്യകാല അവധി കണക്കിലെടുത്ത് ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും കേരളത്തിലേക്കും ഗോവയിലേക്കും പ്രത്യേക തീവണ്ടികള്‍ ഓടിക്കും. നിസാമുദ്ദീനില്‍നിന്ന് കൊച്ചുവേളിയിലേക്ക് ആഴ്ചയില്‍ രണ്ട് എ.സി. സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും ഗോവയിലേക്ക് ആഴ്ചയില്‍ ഒരു എ.സി. സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സുമാണ് അനുവദിച്ചത്. മുംബൈയില്‍നിന്ന് എറണാകുളത്തേക്കും തിരുനല്‍വേലിയിലേക്കും ആഴ്ചയില്‍ ഓരോ സ്‌പെഷല്‍ വണ്ടികള്‍ വീതം ഓടിക്കും. കൊങ്കണ്‍വഴിയുള്ള ഈ പ്രത്യേക വണ്ടികള്‍ക്ക് കേരളത്തിലെ എല്ലാ പ്രധാന സ്‌റ്റേഷനുകളിലും സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ താല്‍കാലിക വണ്ടികളായതിനാല്‍ പാന്‍ട്രികാര്‍ … Continue reading "ക്രിസ്മസ്, ശൈത്യകാലം ; കേരളത്തിലേക്ക് പ്രത്യേകവണ്ടികള്‍"
      കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിച്ചേരുന്ന തീര്‍ഥാടകര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ധനലക്ഷ്മി ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊച്ചി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍ തുറന്നു. തീര്‍ഥാടകര്‍ക്കായുള്ള വിവിധ സേവനങ്ങള്‍ കൗണ്ടറില്‍ നിന്ന് ലഭ്യമാണ്. ശബരിമലയിലെ പൂജകളെക്കുറിച്ചും പൂജാ സമയങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ക്കു പുറമേ അപ്പ, അരവണ എന്നീ പ്രസാദങ്ങളുടെയും നെയ്യഭിഷേകത്തിന്റെയും കൂപ്പണുകളും കൗണ്ടറില്‍ നിന്നു ലഭിക്കുന്നതാണ്. കൂപ്പണുകള്‍ കൈവശമുള്ള തീര്‍ഥാടകര്‍ക്ക് ശബരിമലയിലെ പ്രത്യേക കൗണ്ടറില്‍ നിന്ന് പ്രസാദങ്ങള്‍ അനായാസം വാങ്ങാന്‍ കഴിയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് … Continue reading "ശബരിമല; കൊച്ചി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍"

LIVE NEWS - ONLINE

 • 1
  8 mins ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 2
  8 mins ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 3
  2 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 4
  2 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 5
  3 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 6
  3 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 7
  3 hours ago

  കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

 • 8
  4 hours ago

  ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

 • 9
  4 hours ago

  അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു