Sunday, September 23rd, 2018

തിരു: വിമാനത്തില്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി പരിശോധന തുടങ്ങി. ഇന്ന് രാവിലെ യാത്ര തിരിക്കേണ്ട ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനത്തിലാണ് എലിയെ കണ്ടത്. ഇതോടെ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി പരിശോധിച്ചിട്ടും എലിയെ കണ്ടെത്തിയില്ല. തുടര്‍ന്ന് യാത്രക്കാരെയെല്ലാം ഹോട്ടല്‍ മുറികളിലേക്ക് മാറ്റി. ഗള്‍ഫിലേക്ക് പോകേണ്ട നിരവധി യാത്രക്കാര്‍ ഇതുമൂലം വിഷമാവസ്ഥയിലായി. ഇന്ന് തന്നെ പരിശോധന പൂര്‍ത്തിയാക്കി യാത്രതിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

READ MORE
        കൊല്ലം: ശിവഗിരി തീര്‍ഥാടനം പ്രമാണിച്ചു എസ്.എന്‍.ഡി.പി. യോഗത്തിന്റേയും എസ്.എന്‍. ട്രസ്റ്റിന്റേയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും 31ന് അവധിയായിരിക്കുമെന്നു ജനറല്‍ സെക്രട്ടറി അറിയിച്ചു.
          വൈദേശികാധിപത്യത്തിന്റെ പാദപതനമേറ്റ കാപ്പാട് ബീച്ചിന്റെ ചരിത്ര സൗന്ദര്യം നഷ്ടമാവുന്നു. കോടികള്‍ ചെലവഴിച്ച് സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ നടപ്പിലാക്കിയെങ്കിലും നിറംമങ്ങിക്കിടക്കാനാണ് ലോക വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം നേടിയ ഈ ബീച്ചിന്റെ വിധി. വേണ്ടത്ര സംരക്ഷണം ലഭിക്കാതെയും ശ്രദ്ധിക്കാനാളില്ലാതെയും മോടിയും പകിട്ടും മങ്ങി അനാഥമായി കിടക്കുകയാണ് ഈ സുന്ദര തീരം. സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൂറിസം വകുപ്പും തുറമുഖ എന്‍ജിനീയറിംഗ് വകുപ്പും ചേര്‍ന്ന് നടത്തിയ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തികളുടെ പുറംമോടികളാണ് സംരക്ഷണ പ്രവര്‍ത്തനങ്ങളില്ലാതെ നാശോ•ുഖമാകുന്നത്. … Continue reading "വരുമോ ഈ സുന്ദര തീരം തേടി…..?"
        പാലക്കാട്: തുരന്തോ എക്‌സ്പ്രസുകള്‍ നഷ്ടത്തിലാണെന്ന് റെയില്‍വെ. ഇതിന്റെ ഭാഗമായി നഷ്ടം കൂടിയ തുരന്തോകളെ കൂടുതല്‍ സ്‌റ്റോപ്പുകള്‍ അനുവദിച്ച് സൂപ്പര്‍ എ.സി എക്‌സ്പ്രസുകളാക്കി പുനഃക്രമീകരിക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഉത്തര റെയില്‍വെയിലെ ഒരു തുരന്തോ എക്‌സ്പ്രസ് ഇന്റര്‍സിറ്റിയാക്കി മാറ്റി. തിരുവനന്തപുരംചെന്നൈ, കോയമ്പത്തൂര്‍ചെന്നൈ തുരന്തോ എക്‌സ്പ്രസുകളെയാണ് കൂടുതല്‍ സ്‌റ്റോപ്പുകള്‍ നല്‍കി പുനഃക്രമീകരിച്ചത്. തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിച്ചുകൊണ്ട് കോയമ്പത്തൂര്‍ചെന്നൈ തുരന്തോ എക്‌സ്പ്രസിനെ ശതാബ്ദി എക്‌സ്പ്രസാക്കി മാറ്റി. തിരുവനന്തപുരംചെന്നൈ തുരന്തോയെ സൂപ്പര്‍ എ.സി … Continue reading "തുരന്തോ എക്‌സ്പ്രസുകള്‍ നഷ്ടത്തില്‍ ; റെയില്‍വെ"
        ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള 25 വിമാന സര്‍വീസുകള്‍ വൈകി. റണ്‍വേയില്‍ നിന്നുള്ള കാഴ്ചാപരിധി. 50 മീറ്ററില്‍ താഴ്ന്നതാണ് വിമാന സര്‍വീസുകളെ ബാധിച്ചത്. 8.8 ഡിഗ്രീ സെല്‍ഷ്യസ് ആണു ഡല്‍ഹിയില്‍ രാവിലെ രേഖപ്പെടുത്തിയ കൂടിയ താപനില.  
      ക്രിസ്മസ് തിരക്ക് പരിഗണിച്ച് കേരള ആര്‍.ടി.സി. തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രത്യേക ബസുകള്‍ ഓടിക്കും. 20, 21 തീയതികളിലാണ് മൂന്നുവീതം സര്‍വീസുകളുണ്ടാവുക. മൂന്നും എക്‌സ്പ്രസ് സര്‍വീസുകളാണ്. മറ്റിടങ്ങളിലേക്ക് ആവശ്യമനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തും. മിക്കവയും ശബരിമല സര്‍വീസുകളായി ഓടിക്കുന്നതിനാലാണ് ക്രിസ്മസ് കാലത്തേക്ക് സ്‌പെഷല്‍ ബസ്സുകള്‍ ഓടിക്കാത്തത്. തിരുവനന്തപുരത്തേക്ക് അടുത്തിടെ കേരള ആര്‍.ടി.സി. വോള്‍വോ ബസ് തുടങ്ങിയിരുന്നു. ഇതിനുപുറമേ കോഴിക്കോട്ടേക്കും വോള്‍വോ ബസ് തുടങ്ങുന്ന കാര്യം കേരള ആര്‍.ടി.സി.യുടെ പരിഗണനയിലുണ്ട്. 20, 21 തീയതികളില്‍ സ്‌പെഷല്‍ … Continue reading "ക്രിസ്മസ് ; കെഎസ്ആര്‍ടിസി പ്രത്യേക ബസുകള്‍"
          ആലപ്പുഴ : ചിറപ്പുല്‍സവം, ക്രിസ്മസ് -പുതുവര്‍ഷ ആഘോഷത്തിനായി ആലപ്പുഴയില്‍ സഞ്ചാരികളുടെ തിരക്കേറുന്നു. ടൂറിസ്റ്റ് സീസണ്‍ ആരംഭിച്ചതോടെ ആലപുഴയില്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങിയെങ്കിലും ഇപ്പോള്‍ തിരക്കേറിയിരിക്കുകയാണ്. കായല്‍ സവാരിക്കായാണ് സഞ്ചാരികള്‍ ആലപ്പുഴയില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഹൗസ് ബോട്ട്അടക്കമുള്ള കായലോര വിനോദ സഞ്ചാര മേഖല ഉണര്‍വ്വിലായി. പ്രീ പെയ്ഡ് കൗണ്ടര്‍വഴി ബുക്ക് ചെയ്യുന്ന ഹൗസ് ബോട്ടുകളുടെ നിരക്ക് പുതുക്കി നിശ്ചയിക്കാന്‍ ഡി.ടി.പി.സി. യോഗം ചേരുന്നുണ്ട്. സീസണായതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബുക്കിംഗ് കുതിച്ചുയര്‍ന്നു. … Continue reading "സഞ്ചാരികളെ! കായല്‍ സുന്ദരി കാത്തിരിക്കുന്നു"
          മുംബൈ: ഗോവ രാജ്യത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രം. അന്താരാഷ്ട്ര യാത്രാ മാഗസിനായ കോണ്‍ടെ നാസ്റ്റിന്റെ തെരഞ്ഞെടുപ്പിലാണ് കേരളത്തെ മറികടന്ന് ഗോവ ഒന്നാമതെത്തിയത്. ഗോവയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. സ്ത്രീ സുരക്ഷ ഏറ്റവുമധികം ആശങ്ക സൃഷ്ടിക്കുന്ന ഈ സമയത്ത് ഇതിനായുള്ള നടപടികളും ഗോവ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്ത്രീ ടാക്‌സി ഡ്രൈവര്‍മാര്‍രെ ഉടന്‍ നിരത്തിലിറക്കും. ബീച്ച് ടൂറിസമാണ് ഇവിടെത്തെ സവിശേഷത. സുന്ദരമായ ബീച്ചുകളാണ് മുന്‍ പോര്‍ച്ചുഗീസ് കോളനിയായ ഗോവക്ക് … Continue reading "ഗോവ ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രം"

LIVE NEWS - ONLINE

 • 1
  7 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  8 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  10 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  12 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  14 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  14 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  1 day ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  1 day ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  1 day ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി