Sunday, January 20th, 2019

          മലപ്പുറം: പ്രകൃതിയുടെ വരദാനമായ മിനി പമ്പ സന്ദര്‍കര്‍ക്കായി മിനി പമ്പ അണിഞ്ഞൊരുങ്ങുന്നു. കുറ്റിപ്പുറം മിനിപബയില്‍ 1.69 കോടി രൂപ ചെലവഴിച്ചുള്ള ടൂറിസം പദ്ധതിയുടെ നിര്‍മാണത്തിന് ഇന്ന് തുടക്കമാവും. നാലുമാസംകൊണ്ടു ആദ്യഘട്ടം പൂര്‍ത്തികരിക്കാനും കഴിഞ്ഞ ദിവസം കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പുഴയോര ഉദ്യാനവും വ്യൂ പോയിന്റും ഉള്‍പ്പെടെയുള്ള പദ്ധതിയുടെ നിര്‍മാണമാണു നടക്കുന്നത്. കെ.ടി. ജലീല്‍ എം.എല്‍.എ യുടെ വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും ടൂറിസം വകുപ്പില്‍ … Continue reading "സന്ദര്‍കര്‍ക്കായി മിനി പമ്പ അണിഞ്ഞൊരുങ്ങുന്നു"

READ MORE
        തൃശൂര്‍: കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന് ഇരിങ്ങാലക്കുടയില്‍ സ്‌റ്റോപ്പ് അനുവദിക്കാന്‍ തീരുമാനമായതായി പി.സി. ചാക്കോ എംപി അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഏറനാട് എക്‌സ്പ്രസിന് പകരമായിട്ടാണ് ഇന്റര്‍സിറ്റിക്ക് സ്‌റ്റോപ്പ് അനുവദിച്ചത്. റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷാജു ജോസഫും സിറ്റിസണ്‍ ഫോറം പ്രസിഡന്റ് പി.എം. ഷാഹുല്‍ ഹമീദും ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു.
    വാഗമണ്‍ : ഇടുക്കി ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മൊട്ടക്കുന്നില്‍ വന്‍ തീപിടിത്തം. വനം വകുപ്പിന്റെ അധീനതയിലുള്ള 25 ഏക്കര്‍ ഭൂമിയാണ് അഗ്‌നിക്കിരയായത്. ഇന്നലെ ഉച്ച ഒരുമണിയോടെയാണ് സംഭവം. സാമൂഹിക വിരുദ്ധരാണ് മൊട്ടക്കുന്നിന് തീയിട്ടത്. ഈരാറ്റുപേട്ടയില്‍ നിന്ന് അഗ്‌നിശമന സേനയെത്തിയെങ്കിലും തീയണയ്ക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. പോലീസും വിനോദ സഞ്ചാരികളും തീയണയ്ക്കാന്‍ സഹായിച്ചു. ശക്തമായ കാറ്റു മൂലമാണ് തീ വേഗത്തില്‍ പടര്‍ന്നത്. വൈകിട്ട് നാലോടെയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.
          ആലപ്പുഴ: തിരുവനന്തപുരത്തു നിന്നു പ്രധാന നഗരങ്ങളിലേക്ക് അര മണിക്കൂര്‍ ഇടവിട്ടു സൂപ്പര്‍ ഡീലക്‌സ് ബസ് സര്‍വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി പദ്ധതിയിടുന്നു. ഇതേക്കുറിച്ചു പഠിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. തിരുവനന്തപുരത്തു നിന്ന് എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട്, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലേക്കായിരിക്കും സൂപ്പര്‍ ഡീലക്‌സ് സര്‍വീസുകള്‍. ദേശീയപാത 47ലും 17ലും എംസി റോഡിലുമായി പകലും രാത്രിയും ഓരോ അര മണിക്കൂറിലും ഒരു ബസ് എന്ന തരത്തില്‍ സര്‍വീസ് ക്രമീകരിക്കും. … Continue reading "പ്രധാന നഗരങ്ങളിലേക്ക് സൂപ്പര്‍ ഡീലക്‌സ് ബസ് സര്‍വീസ്"
      പാലക്കാട്: റയില്‍പാളത്തിനു വിള്ളല്‍ സംഭവിച്ചത് കണ്ടു റയില്‍വേ ട്രാക്ക്മാന്‍ സാഹസികമായി ഇടപെട്ടത് വന്‍ ട്രെയിന്‍നപകടം ഒഴിവാക്കി. ഈറോഡ് റെയില്‍വേ സ്‌റ്റേഷനു സമീപം രംഗംപാളയത്താണ് സംഭവം. ഈറോഡ് റയില്‍വേ സ്‌റ്റേഷനിലെ ട്രാക്ക്മാനായ ഗുരുസ്വാമി രംഗംപാളയം കെകെ നഗര്‍ പകുതിയില്‍ ട്രാക്ക് പരിശോധനസമയത്ത് ട്രാക്കില്‍ വന്‍ വിള്ളല്‍ സംഭവിച്ചത് ശ്രദ്ധയില്‍പെട്ടു. ഉടന്‍ തന്നെ സ്‌റ്റേഷനിലേക്കു അറിയിച്ചെങ്കിലും ചെന്നൈ-മംഗലാപുരം എക്‌സ്പ്രസ് സ്‌റ്റേഷനില്‍ നിന്നു പുറപ്പെട്ടിരുന്നു. ഉടന്‍ തന്നെ ട്രെയിന്‍ ശബ്ദം കേട്ട് ജീവനക്കാരനായ ഗുരുസ്വാമി ചുവന്ന കൊടികാട്ടികൊണ്ട് … Continue reading "ട്രാക്മാന്റെ സാഹസികത വന്‍ ട്രെയിനപകടം ഒഴിവാക്കി"
      കോഴിക്കോട്: തിരുവനന്തപുരം, കോഴിക്കോട് മോണോറയില്‍ പദ്ധതികളുടെ നിര്‍മാണത്തിനു കരാര്‍ നല്‍കുന്നതു ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) വീണ്ടും നീട്ടി. രണ്ടു തവണ മാറ്റിയ റീടെന്‍ഡര്‍ നടപടികള്‍ ഏപ്രില്‍ 21നു പൂര്‍ത്തിയാക്കാനാണു പുതിയ തീരുമാനം. ഏപ്രില്‍ 21 വരെ കമ്പനികള്‍ക്കു കരാര്‍ സമര്‍പ്പിക്കാന്‍ സമയമനുവദിച്ചു. കരാര്‍ നല്‍കാന്‍ പിന്നെയും ഒന്നര മാസം വേണ്ടിവരും. ജപ്പാനില്‍നിന്നുള്ള ഹിറ്റാച്ചി, ഇന്ത്യയില്‍നിന്നു തന്നെയുള്ള എല്‍ ആല്‍ഡ് ടി എന്നീ കമ്പനികളുടെ അഭ്യര്‍ഥന പ്രകാരമാണു റീടെന്‍ഡര്‍ നടപടികള്‍ നീട്ടിവച്ചതെന്നു … Continue reading "തിരുവനന്തപുരം-കോഴിക്കോട് മോണോറയില്‍ പദ്ധതി കരാര്‍ ടെന്റര്‍ നീട്ടി"
      കൊച്ചി: കൊച്ചി മെട്രോ പദ്ധതി തൃപ്പൂണിത്തുറ വരെ നീട്ടുന്നതിന് കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. മെട്രോ തൃപ്പൂണിത്തുറയിലേയ്ക്ക് നീട്ടാനുള്ള സന്നദ്ധത സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും അറിയിക്കും. 328 കോടി രൂപയാണ് അധികമായി ഇതിന് വകയിരുത്തേണ്ടിവരിക. കെഎംആര്‍എല്‍ന്റെ പതിനാറാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഫ്രഞ്ച് ധനകാര്യ ഏജന്‍സിയുമായി ഫിബ്രുവരി എട്ടിന് വായ്പ കരാര്‍ ഒപ്പുവെക്കാനും തീരുമാനിച്ചിട്ടുണ്ട്. കരാര്‍ പ്രകാരം ഈവര്‍ഷം 1500 കോടി രൂപയും അടുത്തവര്‍ഷം 2398 കോടിയും ലഭിക്കും.  
        മുംബൈ: കുര്‍ള-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 24മുതല്‍ ഓടിത്തുടങ്ങും. ലോകമാന്യ തിലക് ടെര്‍മിനസില്‍ നിന്ന് രാവിലെ 11.30ന് റെയില്‍വേമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. അടുത്തദിവസം വൈകിട്ട് 7.15ന് കൊച്ചുവേളിയിലെത്തും. ആഴ്ചയില്‍ രണ്ട് ദിവസമോടുന്ന ഈ വണ്ടിയുടെ സ്ഥിരം സര്‍വീസ് ജനവരി 27ന് കൊച്ചുവേളിയില്‍ നിന്ന് തുടങ്ങും. മുംബൈയില്‍നിന്നും ജനവരി 28 മുതല്‍ സര്‍വീസ് ആരംഭിക്കും. എല്‍.ടി.ടി.കൊച്ചുവേളി എക്‌സ്പ്രസ്സിന്റെ (22113) റിസര്‍വേഷന്‍ ജനവരി 23ന് ആരംഭിക്കും. വണ്ടിക്ക് താനെ, പനവേല്‍, … Continue reading "കുര്‍ള-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 24മുതല്‍"

LIVE NEWS - ONLINE

 • 1
  6 hours ago

  നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

 • 2
  8 hours ago

  കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

 • 3
  11 hours ago

  മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 • 4
  14 hours ago

  ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

 • 5
  15 hours ago

  സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

 • 6
  1 day ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 7
  1 day ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 8
  1 day ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 9
  1 day ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം