Tuesday, September 18th, 2018

      കൊച്ചി: വിവാദമായ മാനദണ്ഡങ്ങള്‍ ഒഴിവാക്കി കൊച്ചി മെട്രോയുടെ കോച്ചുകള്‍ക്കായി വീണ്ടും ടെന്‍ഡര്‍. ആദ്യ ടെന്‍ഡര്‍ റദ്ദാക്കിയാണ് 750 കോടി രൂപയുടെ റോളിങ് സ്‌റ്റോക്കിന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി.) വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. കമ്പനികളുടെ പങ്കാളിത്തം കുറവാണെന്ന് ചൂണ്ടിക്കാണിച്ചാണ് ആദ്യ ടെന്‍ഡര്‍ റദ്ദാക്കിയത്. മാനദണ്ഡങ്ങളിലെ അപാകമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. ആദ്യ ടെന്‍ഡറിനെതിരെ പ്രമുഖ കോച്ച് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്ര നഗരവികസന മന്ത്രാലയത്തിനും ഡി.എം.ആര്‍.സി.ക്കും പരാതി നല്‍കിയിരുന്നു. അതേസമയം ആദ്യ ടെന്‍ഡര്‍ … Continue reading "കൊച്ചിമെട്രോ; കോച്ചുകള്‍ക്കായി റീടെന്‍ഡര്‍"

READ MORE
          മലപ്പുറം: പ്രകൃതിയുടെ വരദാനമായ മിനി പമ്പ സന്ദര്‍കര്‍ക്കായി മിനി പമ്പ അണിഞ്ഞൊരുങ്ങുന്നു. കുറ്റിപ്പുറം മിനിപബയില്‍ 1.69 കോടി രൂപ ചെലവഴിച്ചുള്ള ടൂറിസം പദ്ധതിയുടെ നിര്‍മാണത്തിന് ഇന്ന് തുടക്കമാവും. നാലുമാസംകൊണ്ടു ആദ്യഘട്ടം പൂര്‍ത്തികരിക്കാനും കഴിഞ്ഞ ദിവസം കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പുഴയോര ഉദ്യാനവും വ്യൂ പോയിന്റും ഉള്‍പ്പെടെയുള്ള പദ്ധതിയുടെ നിര്‍മാണമാണു നടക്കുന്നത്. കെ.ടി. ജലീല്‍ എം.എല്‍.എ യുടെ വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും ടൂറിസം വകുപ്പില്‍ … Continue reading "സന്ദര്‍കര്‍ക്കായി മിനി പമ്പ അണിഞ്ഞൊരുങ്ങുന്നു"
    കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ റെയില്‍ പദ്ധതിവൈകുമെന്ന് ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ . സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നതാണ് തടസം. അതുകൊണ്ട്പ്രതീക്ഷിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരില്‍നിന്ന് പദ്ധതിക്ക് പൂര്‍ണ സഹകരണം ലഭിക്കുന്നുണ്ട്. എങ്കിലും ഉദ്ദേശിച്ച സമയത്ത് നിര്‍മ്മാണം പൂര്‍ണമായും പൂര്‍ത്തിയാകില്ല. ഭാഗികമായെങ്കിലും മൂന്നു വര്‍ഷത്തിനകം കമ്മീഷന്‍ ചെയ്യാനുള്ള കഠിന പരിശ്രമമാണ് നടത്തുന്നത്. അതിവേഗ റെയില്‍പ്പാത … Continue reading "കൊച്ചി മെട്രോ; സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടുന്നില്ല: ഇ ശ്രീധരന്‍"
      സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം. മഴയില്ലാത്തതിനാല്‍ പതിവിന് വിപരീതമായി കാട് ഇപ്പോള്‍തന്നെ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. സൗത്ത് വയനാട് ഡിവിഷനില്‍ ഒന്നുരണ്ടിടങ്ങളില്‍ ഉണ്ടായ ചെറിയ തീപ്പിടിത്തമൊഴിച്ച് കാര്യമായ സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുറിച്യാര്‍മലയിലും പുല്‍പ്പള്ളിയിലുമായിരുന്നു തീപ്പിടിത്തങ്ങള്‍. ഉടന്‍തന്നെ തീ കെടുത്തിയതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. വനാതിര്‍ത്തിക്കുള്ളില്‍ അതിക്രമിച്ചുകയറി തീയിടുന്നത് തന്നെയാണ് 99 ശതമാനം കാട്ടുതീക്കും കാരണം, സഞ്ചാരികള്‍ അലക്ഷ്യമായി ഇടുന്ന സിഗററ്റ് കുറ്റികളും തീപ്പെട്ടിക്കൊള്ളികളും ചിലപ്പോഴൊക്കെ കാട്ടുതീക്ക് കാരണമാകാറുണ്ട്. ഈ സാഹചര്യത്തില്‍ വനത്തില്‍ … Continue reading "കാട്ടുതീ ; വയനാട്ടില്‍ സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയേക്കും"
        തൃശൂര്‍: കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന് ഇരിങ്ങാലക്കുടയില്‍ സ്‌റ്റോപ്പ് അനുവദിക്കാന്‍ തീരുമാനമായതായി പി.സി. ചാക്കോ എംപി അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഏറനാട് എക്‌സ്പ്രസിന് പകരമായിട്ടാണ് ഇന്റര്‍സിറ്റിക്ക് സ്‌റ്റോപ്പ് അനുവദിച്ചത്. റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷാജു ജോസഫും സിറ്റിസണ്‍ ഫോറം പ്രസിഡന്റ് പി.എം. ഷാഹുല്‍ ഹമീദും ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു.
    വാഗമണ്‍ : ഇടുക്കി ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മൊട്ടക്കുന്നില്‍ വന്‍ തീപിടിത്തം. വനം വകുപ്പിന്റെ അധീനതയിലുള്ള 25 ഏക്കര്‍ ഭൂമിയാണ് അഗ്‌നിക്കിരയായത്. ഇന്നലെ ഉച്ച ഒരുമണിയോടെയാണ് സംഭവം. സാമൂഹിക വിരുദ്ധരാണ് മൊട്ടക്കുന്നിന് തീയിട്ടത്. ഈരാറ്റുപേട്ടയില്‍ നിന്ന് അഗ്‌നിശമന സേനയെത്തിയെങ്കിലും തീയണയ്ക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. പോലീസും വിനോദ സഞ്ചാരികളും തീയണയ്ക്കാന്‍ സഹായിച്ചു. ശക്തമായ കാറ്റു മൂലമാണ് തീ വേഗത്തില്‍ പടര്‍ന്നത്. വൈകിട്ട് നാലോടെയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.
          ആലപ്പുഴ: തിരുവനന്തപുരത്തു നിന്നു പ്രധാന നഗരങ്ങളിലേക്ക് അര മണിക്കൂര്‍ ഇടവിട്ടു സൂപ്പര്‍ ഡീലക്‌സ് ബസ് സര്‍വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി പദ്ധതിയിടുന്നു. ഇതേക്കുറിച്ചു പഠിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. തിരുവനന്തപുരത്തു നിന്ന് എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട്, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലേക്കായിരിക്കും സൂപ്പര്‍ ഡീലക്‌സ് സര്‍വീസുകള്‍. ദേശീയപാത 47ലും 17ലും എംസി റോഡിലുമായി പകലും രാത്രിയും ഓരോ അര മണിക്കൂറിലും ഒരു ബസ് എന്ന തരത്തില്‍ സര്‍വീസ് ക്രമീകരിക്കും. … Continue reading "പ്രധാന നഗരങ്ങളിലേക്ക് സൂപ്പര്‍ ഡീലക്‌സ് ബസ് സര്‍വീസ്"
      പാലക്കാട്: റയില്‍പാളത്തിനു വിള്ളല്‍ സംഭവിച്ചത് കണ്ടു റയില്‍വേ ട്രാക്ക്മാന്‍ സാഹസികമായി ഇടപെട്ടത് വന്‍ ട്രെയിന്‍നപകടം ഒഴിവാക്കി. ഈറോഡ് റെയില്‍വേ സ്‌റ്റേഷനു സമീപം രംഗംപാളയത്താണ് സംഭവം. ഈറോഡ് റയില്‍വേ സ്‌റ്റേഷനിലെ ട്രാക്ക്മാനായ ഗുരുസ്വാമി രംഗംപാളയം കെകെ നഗര്‍ പകുതിയില്‍ ട്രാക്ക് പരിശോധനസമയത്ത് ട്രാക്കില്‍ വന്‍ വിള്ളല്‍ സംഭവിച്ചത് ശ്രദ്ധയില്‍പെട്ടു. ഉടന്‍ തന്നെ സ്‌റ്റേഷനിലേക്കു അറിയിച്ചെങ്കിലും ചെന്നൈ-മംഗലാപുരം എക്‌സ്പ്രസ് സ്‌റ്റേഷനില്‍ നിന്നു പുറപ്പെട്ടിരുന്നു. ഉടന്‍ തന്നെ ട്രെയിന്‍ ശബ്ദം കേട്ട് ജീവനക്കാരനായ ഗുരുസ്വാമി ചുവന്ന കൊടികാട്ടികൊണ്ട് … Continue reading "ട്രാക്മാന്റെ സാഹസികത വന്‍ ട്രെയിനപകടം ഒഴിവാക്കി"

LIVE NEWS - ONLINE

 • 1
  5 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  6 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  8 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  10 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  12 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  13 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  13 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  14 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  14 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍