Thursday, November 15th, 2018

          കൊച്ചി: കൊച്ചി മെട്രോയുടെ പുനരധിവാസ പാക്കേജിന് അന്തിമ രൂപമാകുന്നു. ജൂലായില്‍ നടക്കുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പാക്കേജ് അവതരിപ്പിച്ച് അംഗീകാരം തേടും. പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കായി താത്കാലിക പുനരധിവാസ പാക്കേജാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി മെട്രോയ്ക്ക് ഇടക്കാല റിപ്പോര്‍ട്ടനുസരിച്ച് ഭൂ ഉടമകള്‍ക്ക് എട്ട് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. കുടികിടപ്പുകാര്‍ക്കും ജോലി നഷ്ടമാകുന്നവര്‍ക്കും ആറ് ലക്ഷം രൂപയും നഷ്ടപരിഹാരം ലഭിക്കും. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ പുനരധിവാസ പാക്കേജ് തയ്യാറാക്കുന്നത്; … Continue reading "കൊച്ചി മെട്രോ ; പുനരധിവാസ പാക്കേജ് അടുത്ത ബോര്‍ഡ് യോഗത്തില്‍"

READ MORE
        തിരു: സംസ്ഥാനത്തെ തീവണ്ടി സറ്റോപ്പുകള്‍ റദ്ദാക്കിത്തുടങ്ങി. അറിയിപ്പില്ലാതെയുള്ള ആദ്യഘട്ട സ്‌റ്റോപ്പ് റദ്ദാക്കല്‍ യാത്രക്കാരെ വലച്ചു. വഞ്ചിനാട്, മാവേലി, പുനലൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ്സുകളുടെ സ്‌റ്റോപ്പുകളാണ് ആദ്യഘട്ടത്തില്‍ നഷ്ടമായത്. കൊല്ലം തിരുവനന്തപുരം പാതയില്‍ വഞ്ചിനാട്, മാവേലി എക്‌സ്പ്രസ്സുകള്‍ക്ക് പരവൂര്‍ സ്‌റ്റേഷനിലും, പുനലൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ്സിന് അങ്കമാലിക്കടുത്ത് കരുകുറ്റിയിലുമുള്ള സ്‌റ്റോപ്പുകളാണ് നിര്‍ത്തലാക്കിയത്. എന്നാല്‍ ഇതു സംബന്ധിച്ച് റെയില്‍വേ അറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ല. വ്യാഴാഴ്ച രാത്രി വൈകി സ്‌റ്റേഷനുകളില്‍ ഫോണ്‍ മുഖേനയാണ് ഡിവിഷന്‍ ആസ്ഥാനത്ത് നിന്ന് വിവരം കൈമാറിയത്. … Continue reading "സംസ്ഥാനത്തെ തീവണ്ടി സറ്റോപ്പുകള്‍ റദ്ദാക്കിത്തുടങ്ങി"
        ദുബായ് : ഗള്‍ഫ് വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഗള്‍ഫില്‍ മധ്യവേനല്‍ അവധി എത്തിയതോടെ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കാണ് കുത്തനെ കൂട്ടിയരിക്കുന്നത്. ടിക്കറ്റ് നിരക്ക് നാലിരട്ടിവരെ വര്‍ധിപ്പിച്ച വിമാന കമ്പനികളും ഈ കൂട്ടത്തിലുണ്ട്. അതേസമയം, ചില വിമാന കമ്പനികളുടെ ടിക്കറ്റുകള്‍ കിട്ടാനുമില്ല. ഗള്‍ഫില്‍ മധ്യവേനല്‍ അവധിക്കായി ഈ മാസാവസാനം അടയ്ക്കുന്ന സ്‌കൂളുകള്‍ ഓഗസ്റ്റ് അവസാനം തുറക്കും. ഇത് മുന്നില്‍ കണ്ടാണ് വിമാന കമ്പനികള്‍ വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത്. ഇന്ന് … Continue reading "ഗള്‍ഫ് വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി"
        ആലപ്പുഴ: രാവിലെ പുറപ്പെടുന്ന ആലപ്പുഴ – കായംകുളം പാസഞ്ചറിന്റെ സമയം മാറ്റി. രാവിലെ 4.45ന് ആലപ്പുഴയില്‍ നിന്നു പുറപ്പെട്ട് 5.50നു കായംകുളത്ത് എത്തിയിരുന്ന ട്രെയിനിന്റെ സമയം 6.35ന് ആലപ്പുഴയില്‍ നിന്നു പുറപ്പെടുന്ന തരത്തിലാണു മാറ്റിയത്. എട്ടു മണിക്കു കായംകുളത്തു നിന്നു മടങ്ങുകയും ചെയ്യും. കായംകുളം സ്‌റ്റേഷനിലെ കാത്തുകിടപ്പ് ഒഴിവാക്കാനാണു പുതിയ തീരുമാനം. അതേ സമയം രാവിലെ തിരുവനന്തപുരത്തേക്കു കായംകുളത്തു നിന്നുള്ള കണക്ഷന്‍ ട്രെയിനുകള്‍ ഇതുവഴി നഷ്ടപ്പെടുമെന്നും ആശങ്കയുണ്ട്. പുതിയ ട്രെയിന്‍ സമയം: … Continue reading "ആലപ്പുഴ – കായംകുളം പാസഞ്ചറിന്റെ സമയം മാറ്റി"
        കണ്ണൂര്‍ : ജൂലായ് ഒന്നുമുതല്‍ ചില തീവണ്ടികള്‍ക്ക് പ്രധാന സ്‌റ്റേഷനുകളില്‍പ്പോലും സ്‌റ്റോപ്പുണ്ടാകില്ല. തീവണ്ടിയുടെ വേഗം കൂട്ടാനുള്ള ആലോചനയുടെ ഭാഗമാണ് സ്‌റ്റോപ്പ് റദ്ദാക്കലെന്നാണ് വിവരം. യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ചെല്ലുമ്പോള്‍ അവിടെ സ്‌റ്റോപ്പുണ്ടാകില്ലെന്നറിയിച്ച് അതിനടുത്തുള്ള സ്‌റ്റോപ്പിലേക്കാണിപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. കണ്ണൂര്‍വഴി പോകുന്ന യശ്വന്ത്പുര്‍ എക്‌സ്പ്രസ്, മംഗലാപുരംസാന്ദ്രഗച്ചി എക്‌സ്പ്രസ്, മദ്രാസ് മെയില്‍ എന്നിവയുടെ ചില സ്‌റ്റോപ്പുകള്‍ ജൂലായ് ഒന്നുമുതല്‍ റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ചകളിലോടുന്ന സാന്ദ്രഗച്ചി എക്‌സ്പ്രസ്സിന്റെ പയ്യന്നൂര്‍, തലശ്ശേരി, കോയമ്പത്തൂര്‍ നോര്‍ത്ത് സ്‌റ്റോപ്പുകളാണൊഴിവാക്കിയത്. … Continue reading "ജൂലൈ മുതല്‍ തീവണ്ടികളുടെ സ്‌റ്റോപ്പുകള്‍ കുറക്കുന്നു"
        കല്‍പ്പറ്റ: സംസ്ഥാന വനംവന്യജീവി വകുപ്പ് കോഴിക്കോട് ആസ്ഥാനമായ മലബാര്‍ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരെേണത്താടെ വയനാട് വന്യജീവി സങ്കേതത്തില്‍ തുമ്പികളെക്കുറിച്ച് സര്‍വേ നടത്തുന്നു. ഈ മാസം 30, 31 ജൂണ്‍ ഒന്ന് തീയതികളിലായി നടത്തുന്ന സര്‍വേയില്‍ ഈ രംഗത്തെ വിദഗ്ധരും ഫോട്ടോഗ്രാഫര്‍മാരുമടക്കം 50 ഓളം പേര്‍ പങ്കെടുക്കും. ആദ്യമായാണ് വയനാട് വന്യജീവി സങ്കേതത്തില്‍ തുമ്പികളെക്കുറിച്ച് സര്‍വേ നടക്കുന്നത്. 344.44 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വന്യജീവി സങ്കേതത്തില്‍ പരിസ്ഥിതിദുര്‍ബലമായി അടയാളപ്പെടത്തിയതും ആന്റി പോച്ചിംഗ് … Continue reading "വയനാട് വന്യജീവി സങ്കേതത്തില്‍ തുമ്പികളെക്കുറിച്ച് സര്‍വെ"
          കോട്ടയം: മഴക്കാല സഞ്ചാരികളെ വരവേല്‍ക്കാന്‍ കുമരകം ഒരുങ്ങി. സമൃദ്ധമായ മഴയും ആയുര്‍വേദ-സുഖ ചികിത്സകളുമാണു മഴക്കാലത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കാര്യങ്ങള്‍. ഗള്‍ഫ് നാടുകളില്‍നിന്നും ഉത്തരേന്ത്യയില്‍നിന്നുമുള്ളവരാണു പ്രധാനമായും മഴ ആസ്വദിക്കാന്‍ എത്തുന്നത്. വിവിധ റിസോര്‍ട്ടുകളും വഞ്ചിവീടുകളും ആയുര്‍വേദ ചികിത്സകരും മണ്‍സൂണ്‍ ഒരുക്കങ്ങളിലാണ്. മഴസഞ്ചാരികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ളവരാണു ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴയാസ്വദിക്കാന്‍ എത്തുന്നത്. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയാല്‍ തേക്കടിയിലേക്കായിരിക്കും മിക്കവരുടെയും ആദ്യയാത്ര. അവിടെനിന്നു നേരെ കുമരകത്തേക്ക്. പിന്നീട് ആലപ്പുഴ, കോവളം എന്നിവിടങ്ങളുംകൂടി സന്ദര്‍ശിച്ചശേഷം … Continue reading "മഴക്കാല സഞ്ചാരികളെ കാത്ത് കുമരകം"
        കാസര്‍കോട്: വിനോദസഞ്ചാരികള്‍ക്കായി കസബ ബീച്ച് പാര്‍ക്കൊരുങ്ങുന്നു. വിനോദസഞ്ചാര വകുപ്പിന്റെ സഹായത്തോടെ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗമാണ് 50 ലക്ഷം രൂപ ചെലവില്‍ ഒരു ഏക്കറോളം സ്ഥലത്ത് പാര്‍ക്ക് നിര്‍മിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. ഭക്ഷണശാല, ശൗചാലയം, സിമന്റ് ഇരിപ്പിടങ്ങള്‍, മഴ, വെയില്‍ എന്നിവയില്‍നിന്ന് രക്ഷനേടാനുള്ള ഷെല്‍ട്ടര്‍ എന്നിവയാണ് നിര്‍മിച്ചിട്ടുള്ളത്. കെട്ടിട നിര്‍മാണത്തിനായി 30 ലക്ഷവും വൈദ്യുതീകരണത്തിന് ആറു ലക്ഷവും മതിലിന്റെ നിര്‍മാണത്തിനായി 10 ലക്ഷവുമാണ് പദ്ധതിയിലുള്ളത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് … Continue reading "സഞ്ചാരികള്‍ക്കായി കസബ ബീച്ച് പാര്‍ക്ക് അണിഞ്ഞൊരുങ്ങുന്നു"

LIVE NEWS - ONLINE

 • 1
  20 mins ago

  പാലക്കാട് എടിഎം കവര്‍ച്ചാശ്രമം

 • 2
  37 mins ago

  അമീര്‍ ഖാന്‍ ചിത്രം 150 കോടി ക്ലബില്‍

 • 3
  39 mins ago

  തൃപ്തിക്ക് പ്രത്യേക സുരക്ഷയില്ല: പോലീസ്

 • 4
  52 mins ago

  മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും

 • 5
  15 hours ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 6
  16 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 7
  18 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 8
  21 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 9
  21 hours ago

  റൂണിയും ബൂട്ടഴിക്കുന്നു