Wednesday, September 26th, 2018

        പ്രകൃതി കനിഞ്ഞു നല്‍കിയ വന സമ്പത്തു തന്നെയാണു പത്തനം തിട്ടയുടെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നത്. മഞ്ഞും മഴയും കാടുമൊക്കെ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കൊരു ചിത്തഭ്രമം ആണു. മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആനന്ദിപ്പിക്കുന്ന, ഓര്‍മ്മകള്‍ക്കു മാധുര്യം നല്‍കുന്ന ഭ്രാന്ത്. ആദ്യമെത്തിയത് പെരുന്തേനരുവിയിലാണു. അധികമാരും അറിയാതെ റാന്നി വെച്ചൂച്ചിറയുടെ മാത്രം സൗന്ദര്യമായി ഒതുങ്ങിക്കൂടിയ പത്തനംതിട്ടയുടെ സ്വകാര്യ അഹങ്കാരം. പാറക്കെട്ടുകളില്‍ തട്ടി നുരഞ്ഞു പതഞ്ഞു പോകുന്ന വെള്ളം. ഒഴുക്കു കുറവുള്ള ചിലയിടങ്ങളില്‍ തെളിനീരായി പ്രകൃതിയെ പ്രതിഫലിപ്പിച്ചു നില്‍ക്കുന്നു. … Continue reading "ഗവിയിലേക്ക് ഒരു യാത്ര !!!"

READ MORE
  ഇടുക്കി: സഞ്ചാരികളെ മാടി വിളിക്കുന്ന ചെറുതോണിയില്‍ ഇനി ബഗി കാറും. വാഹന ഗതാഗതം നിരോധിച്ചിരിക്കുന്ന ചെറുതോണി, ഇടുക്കി അണക്കെട്ടുകളിലാണ് സഞ്ചാരികള്‍ക്ക് പുത്തനുണര്‍വ്വേകി ബഗി കാര്‍ എത്തിയത്. ഇതിന്റെ ആദ്യ ട്രിപ്പില്‍ മന്ത്രി കെ.സി. ജോസഫ് യാത്രക്കാരനായപ്പോള്‍ എം.എല്‍.എ റോഷി അഗസ്റ്റിന്‍ ഡ്രൈവറായി. ബഗ്ഗി കാറിന്റെ സേവനം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. വാഹന ഗതാഗതം നിരോധിച്ചിരിക്കുന്ന ചെറുതോണി, ഇടുക്കി അണക്കെട്ടുകളില്‍ ബഗി കാറിന്റെ സേവനം സഞ്ചാരികള്‍ക്ക് ഏറെ ആശ്വാസകരമാകും.ഒരേ സമയം ഒമ്പത് പേര്‍ക്ക് ഈ … Continue reading "സഞ്ചാരികള്‍ക്ക് ആശ്വാസമായി ചെറുതോണിയില്‍ ബഗി കാറെത്തി"
  അനുഭവത്തിനു പുതിയ ആഴങ്ങള്‍ തീര്‍ത്തു നടത്തുന്ന ഓരോ യാത്രയും ഓരോ സ്വപ്‌ന സാക്ഷാത്കാരങ്ങള്‍ കൂടിയാണ്. പ്രകൃതി, മേഘങ്ങളുടെ മനോഹാരിതകൊണ്ട് വിസ്മയം തീര്‍ത്ത മേഘമലയിലേക്കുള്ള യാത്രയും അത്തരത്തില്‍ ഒന്നായിരുന്നു . കുമളിയില്‍ നിന്നു യാത്ര തുടങ്ങിയതുമുതല്‍ പാട്ടും ബഹളവുമൊക്കെയായി ആഘോഷത്തിമിര്‍പ്പാണ്. ഇവിടുന്നു ഏകദേശം അറുപത് കിലോമീറ്ററോളം ദൂരമുണ്ട് കമ്പം വഴി തേനിക്ക്. കൊടും വളവും കുത്തനെയുള്ള ഇറക്കവും താണ്ടി ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര. മുന്തിരി കൃഷിയില്‍ പ്രസിദ്ധമായ കമ്പം എത്തുന്നതുമുതല്‍ കാഴ്ചകളുടെ വിസ്മയം തുടങ്ങുകയായി. വഴിയരുകില്‍ … Continue reading "ഇവിടെ രാഗമല്ല, കാഴ്ചയാണ് മേഘമല്‍ഹാര്‍"
      ഇടുക്കി: ആനയിറങ്കല്‍ ജലാശയത്തില്‍ ബോട്ടിങ്ങിനുള്ള ഒരുക്കങ്ങളായി. വൈദ്യുതിബോര്‍ഡ് ഹൈഡല്‍ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ആനയിറങ്കലിനെ അണിയിച്ചൊരുക്കുന്നത്. ഫൈബര്‍ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍, ഫ്‌ളോട്ടിങ് ജെട്ടി എന്നിവ സജ്ജമായി. ഉദ്യാനത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ആനയിറങ്കല്‍ ജലാശയത്തിന്റെ സമീപത്തായി നാലേക്കറോളം സ്ഥലത്ത് പ്രാഥമിക സൗകര്യങ്ങളൊരുങ്ങിക്കഴിഞ്ഞു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്തോടുചേര്‍ന്നുള്ള ആനയിറങ്കല്‍ ജലാശയവും ചുറ്റുവട്ടത്തെ തേയിലത്തോട്ടങ്ങളും സഞ്ചാരികള്‍ക്ക് വിസ്മയം പകരുന്ന കാഴ്ചയാണ്. തടാകത്തില്‍ ബോട്ടിങ്കൂടി ആരംഭിക്കുമ്പോള്‍ തേക്കടിയിലും മൂന്നാറിലുമെത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി ആനയിറങ്കല്‍ മാറും. ഒരു മാസത്തിനുള്ളില്‍ തടാകത്തില്‍ ബോട്ടിങ് … Continue reading "ആനയിറങ്കല്‍ ജലാശയത്തില്‍ ബോട്ടിങ്ങ് തയ്യാര്‍"
      കോഴിക്കോട്: ചെറിയ പെരുന്നാള്‍ സീസണ്‍ മുതലെടുത്ത് പ്രവാസികളെ കൊള്ളയടിക്കാന്‍ എയര്‍ ഇന്ത്യയും സ്വകാര്യവിമാന കമ്പനികളും രംഗത്ത്. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ മൂന്നിരട്ടിയിലധികം വര്‍ധിപ്പിച്ചു. പെരുന്നാളിനോട് അടുപ്പിച്ചുളള ദിവസങ്ങളിലാണ് വലിയ വര്‍ധനവ്. ഈ നിരക്കില്‍ പോലും പല ദിവസങ്ങളിലും ടിക്കറ്റ് ലഭ്യമല്ല. എയര്‍ ഇന്ത്യയുടെ ഗള്‍ഫ് സെക്ടറിലെ ഇക്കണോമി ക്ലാസില്‍ 20,000 രൂപ വരെ വര്‍ദ്ധിച്ചിട്ടുണ്ട്. ജൂലൈ 18 വരെ ദുബായ് കോഴിക്കോട് റൂട്ടില്‍ 27,000 രൂപ വരെ … Continue reading "പെരുന്നാള്‍: ടിക്കറ്റ് നിരക്ക് കൂട്ടി വിമാനക്കമ്പനികളുടെ കൊള്ളയടി"
        ഓര്‍മ്മകള്‍ക്ക് ഇരട്ടി മാധുര്യം നല്‍കി അവിശ്വസനീയമാം വിധം മനസ്സില്‍ കുടിയിരിക്കുന്ന ചില കാഴ്ച്ചകളുണ്ട്. യാത്രാനുഭൂതിയൊരു തരിമ്പും നഷ്ടമാവാതെ ഓര്‍മച്ചിത്രങ്ങളിലൂടെ വീണ്ടും കൈപിടിച്ച് കൊണ്ടുപോകുന്ന സ്ഥലികള്‍. ഡല്‍ഹിയില്‍ നിന്നും ഏകദേശം 500 കിലോമീറ്ററോളം ദൂരെ സ്ഥിതിചെയ്യുന്ന ധര്‍മ്മശാല നനവൂര്‍ന്ന ഒരുപിടി ഓര്‍മ്മകളുമായി മാടി വിളിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി മുന്നൊരുക്കങ്ങളോട് കൂടിയുള്ള യാത്രകളാണു നോര്‍ത്തിലേക്ക് അധികവും. നഗരം ഉറങ്ങും മുമ്പ് നല്ല ചൂട് കാശ്മീരി റൊട്ടിയും നിഹാരിയും കഴിച്ച് ദല്‍ഹിയില്‍ … Continue reading "കുളിര് പെയ്യുന്ന കാഴ്ചകളിലേക്ക് ധര്‍മ്മശാല വിളിക്കുന്നു"
      ന്യൂഡല്‍ഹി: ചരക്ക് ഗതാഗതത്തിന് തൊട്ടുപിന്നാലെ യാത്രാ തീവണ്ടികളുടെ സര്‍വീസും സ്വകാര്യമേഖലക്ക് കൈമാറന്‍ ശുപാര്‍ശ. റെയില്‍വെ പുനരുദ്ധാരണ കമ്മിറ്റിയുടെതാണ് ശുപാര്‍ശ. ഇന്ത്യന്‍ റെയില്‍വേയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതിയാണ് സ്വകാര്യ ട്രെയിനുകള്‍ തുടങ്ങണമെന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. യാത്രാ തീവണ്ടികളുടെ നടത്തിപ്പിന് സ്വകാര്യ കമ്പനികളെ അനുവദിക്കണമെന്നതാണ് പ്രധാന ശുപാര്‍ശ. എന്നാല്‍ റെയില്‍വെ സ്വകാര്യവത്കരിക്കണമെന്ന ശുപാര്‍ശ സമിതി നല്‍കിയിട്ടില്ല. ചരക്ക് നീക്കം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് യാത്രാ തീവണ്ടിയിലേക്കും സ്വകാര്യമേഖലയുടെ വരവിന് … Continue reading "ട്രെയിന്‍ സര്‍വീസും സ്വകാര്യമേഖലക്ക് കൈമാറന്‍ ശുപാര്‍ശ"
      ദുബായ്/മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നവീകരണം എയര്‍ ഇന്ത്യ, എക്‌സ്പ്രസ് വിമാനങ്ങളെ കാര്യമായി ബാധിക്കില്ലെന്ന് അധികൃതര്‍. റണ്‍വേയില്‍ ഇറങ്ങുന്നതിന് നിയന്ത്രണങ്ങളുണ്ടെങ്കിലും ചെറുകിട വിമാനങ്ങള്‍ക്ക് സര്‍വീസ് തുടരാനാകുമെന്നും എയര്‍ഇന്ത്യ ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. കരിപ്പൂരിലെ റണ്‍വേ നവീകരണം പ്രഖ്യാപിച്ചതുമുതല്‍ യാത്രക്കാര്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന ആശങ്ക പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എയര്‍ ഇന്ത്യ പത്രക്കുറിപ്പിറക്കിയത്. ഒപ്പം, ജൂണ്‍, ജൂലായ് മാസങ്ങളിലെ ഷെഡ്യൂളും നല്‍കിയിട്ടുണ്ട്. വീതി കുറഞ്ഞ എ321, എ310, എ737 തുടങ്ങിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യക്കും എയര്‍ ഇന്ത്യാ … Continue reading "റണ്‍വെ നവീകരണം; ചെറു വിമാന സര്‍വീസ് മുടങ്ങില്ല"

LIVE NEWS - ONLINE

 • 1
  17 mins ago

  ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

 • 2
  3 hours ago

  ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

 • 3
  4 hours ago

  ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

 • 4
  4 hours ago

  ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

 • 5
  4 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 6
  4 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 7
  4 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 8
  4 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 9
  6 hours ago

  കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു