Tuesday, June 18th, 2019

        കാടും പുഴയും സംഗമിച്ച് കാഴ്ചയുടെ വിസ്മയമൊരുക്കുന്ന കുറുവ ദ്വീപിലെത്തുന്ന സഞ്ചാരികള്‍ക്കായി വനംവകുപ്പ് വിജ്ഞാനകേന്ദ്രമൊരുക്കുന്നു. ഗോത്ര സംസ്‌കൃതിയുടെയും തനത് കലകളുടെയും മാഹാത്മ്യങ്ങള്‍ സഞ്ചാരികള്‍ക്ക് അറിയാനും പഠിക്കാനും വേണ്ടിയാണ് വനംവകുപ്പ് വിവിധ സംവിധാനങ്ങളൊരുക്കുന്നത്. കുറുവ ദ്വീപിനടുത്താണ് വിജ്ഞാന കേന്ദ്രം നിര്‍മിച്ചത്. കെട്ടിടത്തിനുള്ളില്‍ വയനാടിന്റെ ദൃശ്യഭംഗി ആലേഖനം ചെയ്തിട്ടുണ്ട്. വനത്തെ അറിയാനും പഠിക്കാനും ഇവിടെ സൗകര്യമുണ്ട്. വിവിധ തരം പക്ഷികളെ പരിചയപ്പെടാനും അവയുടെ സ്വരം കേള്‍ക്കുന്ന സംവിധാനവും ഒരുക്കും. പറമ്പിക്കുളത്തും സൈലന്റ് വാലിയിലും ഉള്ള ഇത്തരം … Continue reading "കുറുവ ദ്വീപിന് ചിലത് പറയാനുണ്ട്"

READ MORE
      പാലക്കാട്: ട്രെയിനുകളിലെ കുട്ടികളുടെ യാത്രാസൗജന്യം എടുത്തു കളയുന്നു. റിസര്‍വ്ഡ് കോച്ചുകളില്‍ അഞ്ചിനും 12നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്ക് ബെര്‍ത്ത് ഉറപ്പാക്കണമെങ്കില്‍ ഇനി മുഴുവന്‍ നിരക്കും നല്‍കണം. നിലവില്‍ ടിക്കറ്റ് നിരക്കിന്റെ പകുതി നല്‍കിയാല്‍ മതി. കുട്ടികള്‍ക്കുള്ള യാത്രാസൗജന്യം റിസര്‍വ്ഡ!് കോച്ചുകളില്‍ നിര്‍ത്തലാക്കുന്നതിനു തുല്യമാണു നിര്‍ദേശം. അടുത്ത വര്‍ഷം ഏപ്രില്‍ 10 മുതല്‍ ഈ നിരക്കുവര്‍ധന നടപ്പാക്കാനാണുള്ള നിര്‍ദേശം എല്ലാ റയില്‍വേ സോണുകള്‍ക്കും ലഭിച്ചു. വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി റയില്‍വേ മന്ത്രാലയത്തിലെ ധനകാര്യ വിഭാഗം … Continue reading "റിസര്‍വ്ഡ് കോച്ചുകളില്‍ കുട്ടികള്‍ക്കും ഇനി ഫുള്‍ ടിക്കറ്റ് വേണം"
        കേരള ട്രാവല്‍ മാര്‍ട്ട് 2016 സെപ്റ്റംബര്‍ 28 മുതല്‍ 30വരെ കൊച്ചിയി്ല്‍ നടക്കും. കേരള വിനോദസഞ്ചാരവകുപ്പും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലുള്ള സാമുദ്രികാ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ട്രാവല്‍ മാര്‍ട്ട് നടക്കുക. ട്രാവല്‍മാര്‍ട്ട് ഒന്‍പതാം എഡിഷന്റെ മുഖ്യ വിഷയം ഉത്തരവാദിത്ത ടൂറിസമാണെന്ന് സംഘാടകര്‍ അറിയിച്ചു. കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന രാജ്യത്തെ ഏക ട്രാവല്‍ മാര്‍ട്ടാണ് ഇത്.
        പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ പരാതി പരിഹാരത്തിനായി ജില്ലാ ഭരണകൂടം 18004251606 എന്ന ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ 9.30ന് പമ്പയില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം ഉദ്ഘാടനം ചെയ്യ്തു. തീര്‍ഥാടകരോട് ഹോട്ടലുകളിലും കടകളിലും അമിത വിലയോ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതിന് അമിത ചാര്‍ജ് ഈടാക്കുകയോ, വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ ടോള്‍ ഫ്രീ നമ്പറില്‍ പരാതി അറിയിക്കാം. പമ്പ, നിലക്കല്‍, സന്നിധാനം … Continue reading "തീര്‍ഥാടകര്‍ക്ക് പരാതിപ്പെടാന്‍ ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി"
      ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത്, സേവന നികുതികള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്ന അവസരത്തില്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് ഞായറാഴ്ച മുതല്‍ വര്‍ധിക്കും. ഒന്നാം ക്ലാസിലും എസി കോച്ചുകളിലും യാത്രാ നിരക്കില്‍ 4.35 ശതമാനമാണ് വര്‍ദ്ധക്കുക. സ്വച്ഛ് ഭാരത് നികുതി 0.5 ശതമാനവും സേവനനികുതി 14 ശതമാനവുമായാണ് വര്‍ദ്ധിപ്പിക്കുന്നത്. നികുതി ഏര്‍പ്പെടുത്താന്‍ കഴിയുന്ന എല്ലായിടങ്ങളിലും സ്വച്ഛ് ഭാരതിന്റെ നികുതി ചുമത്താനാണ് തീരുമാനം്. പുതിയ നികുതികളിലൂടെ 1000 കോടി അധികം വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം.
      ന്യൂഡല്‍ഹി: ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വെ. വ്യാഴാഴ്ച മുതലാണ് ഇത് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒഴിവുള്ള സീറ്റുകളിലേക്ക് ഈ സമയത്തിനുള്ളില്‍ ഓണ്‍ലൈനായോ കൗണ്ടറുകളില്‍ നിന്നോ ടിക്കറ്റെടുക്കാം. ഇതോടൊപ്പം രണ്ടുതവണയായുള്ള ടിക്കറ്റ് ചാര്‍ട്ട് ചെയ്യല്‍ പരിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്. ആദ്യ ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുമ്പ് തയ്യാറാക്കും രണ്ടാമത്തെയും അവസാനത്തെയും ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിട്ട് മുമ്പ് തയ്യാറാക്കും. ബര്‍ത്തിന്റെയും മറ്റും ലഭ്യത … Continue reading "ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പും ടിക്കറ്റ് ബുക്ക് ചെയ്യാം"
        ദുബായ്: എയര്‍ ഇന്ത്യയുടെ പുതിയ വിമാനം പ്രവാസികള്‍ക്ക് ദുരിതമാവുന്നു. ദുബായ്-കോഴിക്കോട്-ഷാര്‍ജ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന എ321ന് വിമാനത്തിനുപകരം എയര്‍ ഇന്ത്യ കൊണ്ടുവന്ന പുതിയ എ320 വിമാനമാണ് പ്രവാസികള്‍ക്ക് ദുരിതമായത്. ബിസിനസ്സ് ക്ലാസ് സീറ്റുകളില്ലാത്ത, ഒരു ടണ്ണോളം മാത്രം ചരക്ക് കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള വിമാനമാണിത്. അത്യാവശ്യഘട്ടങ്ങളില്‍ സ്ട്രക്ചറില്‍ രോഗികളെ കൊണ്ടുപോകാനുള്ള സൗകര്യവും ഇല്ല. പലദിവസങ്ങളിലും ഈ വിമാനത്തില്‍ യാത്രചെയ്തവരുടെ ലഗേജുകള്‍ ഇറക്കിവെക്കുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞാണ് ഇത് യാത്രക്കാരന് തിരികെ ലഭിച്ചത്. ശൈത്യകാല … Continue reading "വിമാനം മാറ്റി എയര്‍ ഇന്ത്യ പ്രവാസികളെ വലക്കുന്നു"
        ദുബായ്: ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികളും നിര്‍മാതാക്കളും അണിനിരക്കുന്ന ദുബായ് എയര്‍ഷോക്ക് ഉജ്ജ്വല തുടക്കം. ദുബായ് സൗത്തിലെ അല്‍മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേകം ഒരുക്കിയ പ്രദര്‍ശനനഗരിയിലാണ് എയര്‍ഷോ നടക്കുന്നത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് കാലത്ത് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. 61 രാജ്യങ്ങളില്‍നിന്നുള്ള 1,103 സ്ഥാപനങ്ങളാണ് മേളയില്‍ അണിനിരക്കുന്നത്. ദുബായ് സിവില്‍ എവിയേഷന്‍ അതോറിറ്റി, ദുബായ് എയര്‍പോര്‍ട്‌സ്, ദുബായ് വേള്‍ഡ് സെന്‍ട്രല്‍, … Continue reading "ദുബായ് എയര്‍ഷോക്ക് ഉജ്ജ്വല തുടക്കം"

LIVE NEWS - ONLINE

 • 1
  11 mins ago

  ബിനോയി കോടിയേരിക്കെതിരായ പരാതി: പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകരാട്ട്

 • 2
  4 hours ago

  ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

 • 3
  4 hours ago

  ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

 • 4
  4 hours ago

  പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

 • 5
  4 hours ago

  അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

 • 6
  5 hours ago

  ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 7
  5 hours ago

  കണ്ണൂര്‍ കോര്‍പറേഷന്‍; മിണ്ടാട്ടം മുട്ടി മേയര്‍

 • 8
  5 hours ago

  യുവതി ആവശ്യപ്പെട്ടത് അഞ്ചുകോടി: ബിനോയ് കോടിയേരി

 • 9
  6 hours ago

  തന്റെ വിജയത്തില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം