Friday, September 21st, 2018

        കൊച്ചി: രാജ്യത്തെ ഏഴാമത്തെ മെട്രോ സര്‍വ്വീസിന്റെ പരീക്ഷണ ഓട്ടത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്‌ളാഗ് ഓഫ്‌ ചെയ്തു. 900 മീറ്റര്‍ ട്രാക്കില്‍ മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലാണ് പരീക്ഷണ ഓട്ടം. പൈലറ്റില്ലാത്ത മെട്രോയാണ് കൊച്ചിക്കായി രൂപകല്‍പന ചെയ്തിരുന്നതെങ്കിലും പൈലറ്റിനെ വെച്ചാണ് പരീക്ഷണ ഓട്ടം നടത്തിയത്. കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന ചടങ്ങില്‍ നിന്ന് ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം വിട്ടുനിന്നു. ക്ഷണക്കത്തില്‍ പേരില്ലാത്തതിനാലാണ് ചടങ്ങ് ബഹിഷ്‌ക്കരിച്ചത്. സുരക്ഷാ സംവിധാനങ്ങള്‍ … Continue reading "കൊച്ചി മെട്രോ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ്‌ ചെയ്തു"

READ MORE
        ഓരോ യാത്രയും ഒരോ അനുഭവങ്ങളായാണു ഓര്‍മ്മകളില്‍ അവതരിക്കുന്നത്. നൂല്‍മഴയുടെ അകമ്പടിയോടെ മഞ്ഞുപുതച്ചുറങ്ങുന്ന പുല്‍മേടുകളും വിജനമായ ഭൂപ്രദേശവും ഒക്കെ പിന്നിട്ട് മഴയുടെ സംഗീതം ആസ്വദിക്കാന്‍ മാത്രമായി ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയായ അഗുംബെയിലേക്കൊരു യാത്ര. ചില യാത്രകള്‍ അങ്ങനെയാണ്, മനസ്സ് പറയുമ്പോലെ പെട്ടന്നൊരു നിമിഷം എടുക്കുന്ന തീരുമാനം. ഷിമോഗയിലെ തീര്‍ത്ഥ ഹള്ളിയിലാണു മഴക്കാടുകളാല്‍ വിസ്മയമൊരുക്കിയിരിക്കുന്ന അഗുംബെ. അറുപതുകളിലെയും എഴുപതുകളിലെയും ഗ്രാമീണതയുടെ നേര്‍പ്പതിപ്പുകളായാണു ഷിമോഗയിലേക്കുള്ള ഓരോ യാത്രയും സ്മൃതിയിലുണരുക. നാഗരികതയുടെ കടന്നാക്രമണത്തിലും ഗ്രാമീണതയുടെ തനതായ നൈര്‍മ്മല്യം കൈവിടാതെ … Continue reading "മഴയുടെ ദൃശ്യ വിരുന്നുമായി ആഗുംബെ"
      കണ്ണൂര്‍: കണ്ണൂര്‍-ഷൊര്‍ണൂര്‍ പാത ഇലക്ട്രിക് പാസഞ്ചര്‍ തീവണ്ടിയുടെ വിസിലുയരുന്നു.മലബാറിലേക്ക് ആദ്യ ഇലക്ട്രിക് ട്രെയിനിന്റെ പരീക്ഷണയോട്ടം പുതുവര്‍ഷത്തില്‍ നടത്താനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഈ പാതയുടെ വൈദ്യുതീകരണം പൂര്‍ത്തിയായതോടെയാണ് വൈദ്യുത തീവണ്ടി ഓടാനുള്ള സാധ്യത തെളിഞ്ഞത്. ബ്രിട്ടീഷ് ഭരണകാലത്ത് ഏതാണ്ട് 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബേപ്പൂരില്‍ നിന്ന് തിരൂരിലേക്കാണ് കേരളത്തില്‍ ആദ്യമായി തീവണ്ടിപ്പാത വന്നത്. പിന്നീടാണ് അത് കോഴിക്കോട്ടേക്കും പാലക്കാട് വഴി കോയമ്പത്തൂരിലേക്കും തൃശൂര്‍-തിരുവനന്തപുരം റൂട്ടിലേക്കും വ്യാപിച്ചത്. എന്നാല്‍ ആദ്യപാതയ്ക്ക് ശേഷം വന്ന എല്ലാ പാതയുടെയും … Continue reading "കണ്ണൂരില്‍ ഇലക്ട്രിക് ട്രെയിനിന്റെ പരീക്ഷണ ഓട്ടം ജനുവരിയില്‍"
      പാലക്കാട്: ട്രെയിനുകളിലെ കുട്ടികളുടെ യാത്രാസൗജന്യം എടുത്തു കളയുന്നു. റിസര്‍വ്ഡ് കോച്ചുകളില്‍ അഞ്ചിനും 12നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്ക് ബെര്‍ത്ത് ഉറപ്പാക്കണമെങ്കില്‍ ഇനി മുഴുവന്‍ നിരക്കും നല്‍കണം. നിലവില്‍ ടിക്കറ്റ് നിരക്കിന്റെ പകുതി നല്‍കിയാല്‍ മതി. കുട്ടികള്‍ക്കുള്ള യാത്രാസൗജന്യം റിസര്‍വ്ഡ!് കോച്ചുകളില്‍ നിര്‍ത്തലാക്കുന്നതിനു തുല്യമാണു നിര്‍ദേശം. അടുത്ത വര്‍ഷം ഏപ്രില്‍ 10 മുതല്‍ ഈ നിരക്കുവര്‍ധന നടപ്പാക്കാനാണുള്ള നിര്‍ദേശം എല്ലാ റയില്‍വേ സോണുകള്‍ക്കും ലഭിച്ചു. വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി റയില്‍വേ മന്ത്രാലയത്തിലെ ധനകാര്യ വിഭാഗം … Continue reading "റിസര്‍വ്ഡ് കോച്ചുകളില്‍ കുട്ടികള്‍ക്കും ഇനി ഫുള്‍ ടിക്കറ്റ് വേണം"
        കേരള ട്രാവല്‍ മാര്‍ട്ട് 2016 സെപ്റ്റംബര്‍ 28 മുതല്‍ 30വരെ കൊച്ചിയി്ല്‍ നടക്കും. കേരള വിനോദസഞ്ചാരവകുപ്പും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലുള്ള സാമുദ്രികാ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ട്രാവല്‍ മാര്‍ട്ട് നടക്കുക. ട്രാവല്‍മാര്‍ട്ട് ഒന്‍പതാം എഡിഷന്റെ മുഖ്യ വിഷയം ഉത്തരവാദിത്ത ടൂറിസമാണെന്ന് സംഘാടകര്‍ അറിയിച്ചു. കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന രാജ്യത്തെ ഏക ട്രാവല്‍ മാര്‍ട്ടാണ് ഇത്.
        പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ പരാതി പരിഹാരത്തിനായി ജില്ലാ ഭരണകൂടം 18004251606 എന്ന ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ 9.30ന് പമ്പയില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം ഉദ്ഘാടനം ചെയ്യ്തു. തീര്‍ഥാടകരോട് ഹോട്ടലുകളിലും കടകളിലും അമിത വിലയോ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതിന് അമിത ചാര്‍ജ് ഈടാക്കുകയോ, വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ ടോള്‍ ഫ്രീ നമ്പറില്‍ പരാതി അറിയിക്കാം. പമ്പ, നിലക്കല്‍, സന്നിധാനം … Continue reading "തീര്‍ഥാടകര്‍ക്ക് പരാതിപ്പെടാന്‍ ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി"
      ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത്, സേവന നികുതികള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്ന അവസരത്തില്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് ഞായറാഴ്ച മുതല്‍ വര്‍ധിക്കും. ഒന്നാം ക്ലാസിലും എസി കോച്ചുകളിലും യാത്രാ നിരക്കില്‍ 4.35 ശതമാനമാണ് വര്‍ദ്ധക്കുക. സ്വച്ഛ് ഭാരത് നികുതി 0.5 ശതമാനവും സേവനനികുതി 14 ശതമാനവുമായാണ് വര്‍ദ്ധിപ്പിക്കുന്നത്. നികുതി ഏര്‍പ്പെടുത്താന്‍ കഴിയുന്ന എല്ലായിടങ്ങളിലും സ്വച്ഛ് ഭാരതിന്റെ നികുതി ചുമത്താനാണ് തീരുമാനം്. പുതിയ നികുതികളിലൂടെ 1000 കോടി അധികം വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം.
      ന്യൂഡല്‍ഹി: ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വെ. വ്യാഴാഴ്ച മുതലാണ് ഇത് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒഴിവുള്ള സീറ്റുകളിലേക്ക് ഈ സമയത്തിനുള്ളില്‍ ഓണ്‍ലൈനായോ കൗണ്ടറുകളില്‍ നിന്നോ ടിക്കറ്റെടുക്കാം. ഇതോടൊപ്പം രണ്ടുതവണയായുള്ള ടിക്കറ്റ് ചാര്‍ട്ട് ചെയ്യല്‍ പരിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്. ആദ്യ ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുമ്പ് തയ്യാറാക്കും രണ്ടാമത്തെയും അവസാനത്തെയും ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിട്ട് മുമ്പ് തയ്യാറാക്കും. ബര്‍ത്തിന്റെയും മറ്റും ലഭ്യത … Continue reading "ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പും ടിക്കറ്റ് ബുക്ക് ചെയ്യാം"

LIVE NEWS - ONLINE

 • 1
  7 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  8 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  10 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  10 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  13 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  14 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  17 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  18 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  18 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി