Friday, November 16th, 2018

        മാനന്തവാടി: കടുത്ത വേനലില്‍ വരണ്ടുകിടക്കുന്ന കുറുവാദ്വീപിനെ വിനോദസഞ്ചാരികള്‍ കൈവെടിയുന്നു. ജില്ലയില്‍ മുമ്പെങ്ങുമില്ലാത്ത തോതില്‍ ചൂട് വര്‍ധിക്കുമ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും, ജില്ലകളില്‍ നിന്നും കാടിന്റെ പച്ചപ്പും, പുഴയുടെ കുളിര്‍മയും തേടിയെത്തുന്ന വിനോദസഞ്ചാരികളാണ് കുറുവാദ്വീപിലെ ചൂടും പൊടിയും സഹിക്കാനാവാതെ മടങ്ങുന്നത്. ചൂട് കൂടിയതോടെ കുറുവാദ്വീപ് കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. ശരാശരി 2500 പേര്‍ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 500 വരെയായി കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദ്വീപിനുള്ളിലെ അടിക്കാടുകളും പുല്ലുകളും കരിഞ്ഞുണങ്ങിയിരിക്കുകയാണ്. … Continue reading "വരള്‍ച്ച; കുറുവാ ദ്വീപിനെ വിനോദ സഞ്ചാരികള്‍ കയ്യൊഴിയുന്നു"

READ MORE
        വൈദ്യുതീകരിച്ച ഷൊറണൂര്‍ -മംഗലാപുരം പാതയില്‍ വൈദ്യുത തീവണ്ടികളോടിക്കാന്‍ നിര്‍ദ്ദേശം. വൈദ്യുതീകരിച്ച ഷൊറണൂര്‍-മംഗലാപുരം പാതയില്‍ ഏഴ് യാത്രാ തീവണ്ടികള്‍ വൈദ്യുത എന്‍ജിന്‍ ഉപയോഗിച്ച് ഓടിക്കാനാണ് നിര്‍ദേശം. എന്നാല്‍ ഷൊറണൂരിലും കണ്ണൂര്‍ സൗത്തിലും മാത്രമേ ഇപ്പോള്‍ വൈദ്യുതിയെടുക്കാന്‍ സബ്‌സ്‌റ്റേഷനുകള്‍ പൂര്‍ത്തിയായിട്ടുള്ളൂ. ഈ സംവിധാനം ഉപയോഗിച്ച് ഇത്രയും തീവണ്ടികള്‍ വൈദ്യുതി എന്‍ജിനില്‍ എങ്ങനെ ഓടിക്കുമെന്ന കാര്യം വ്യക്തമല്ല. ഷൊറണൂരിനും കണ്ണൂരിനും ഇടയില്‍ എലത്തൂരും തിരൂരുമാണ് സബ്‌സ്‌റ്റേഷനുകള്‍ പൂര്‍ത്തിയാവാനുള്ളത്. ഷൊറണൂര്‍-കല്ലായി റൂട്ടില്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ ചരക്കുതീവണ്ടികള്‍ വൈദ്യുതി … Continue reading "ഷൊറണൂര്‍ -മംഗലാപുരം പാതയില്‍ വൈദ്യുത തീവണ്ടികളോടിക്കും"
      പാരിസ്: ലോകത്തിലെ ഏറ്റവും വലിയ ആഡംമ്പര യാത്രക്കപ്പലായ ‘ഹാര്‍മണി ഓഫ് സീസ്’ ഫ്രാന്‍സില്‍നിന്ന് ആദ്യയാത്ര തുടങ്ങി. 800 മില്യന്‍ ഡോളര്‍(ഏകദേശം 7680 കോടി രൂപ)യാണ് യാത്രക്കപ്പലിന്റെ നിര്‍മാണച്ചെലവ്. ടൈറ്റാനിക്കിനെക്കാള്‍ 330 അടി നീളവും, ഐഫെല്‍ ഗോപുരത്തെക്കാള്‍ 167 അടി ഉയരമുള്ള കപ്പലിന്റെ ഭാരം 2,27,000 ടണ്‍ ആണ്. 1,187 അടിയില്‍ പരന്നുകിടക്കുന്ന കപ്പലിനു 18 ഡെക്കുകളുണ്ട്. ഹാര്‍മണി ഓഫ് സീസിന്റെ ആദ്യയാത്രയില്‍ യാത്രക്കാരില്ലെങ്കിലും 500 കപ്പല്‍ജീവനക്കാരുണ്ട്. യാത്ര ഞായറാഴ്ചവരെ തുടരും. 210 അടി … Continue reading "‘ഹാര്‍മണി ഓഫ് സീസ്’ നീറ്റിലിറങ്ങി"
      മുംബൈ: വിമാനയാത്രക്കാരെ ആകര്‍ഷിക്കാന്‍ കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയര്‍ഏഷ്യ. 1099 രൂപ അടിസ്ഥാന നിരക്കില്‍ ആഭ്യന്തര യാത്രകള്‍ നടത്താന്‍ സാധിക്കുന്ന ഓഫറാണു കമ്പനി നല്‍കിയിരിക്കുന്നത്. കൊച്ചി, ബംഗnൂരു, വിശാഖപട്ടണം, ഗോഹട്ടി, ഇംഫാല്‍, ഗോവ, ഡല്‍ഹി എന്നീ നഗരങ്ങളിലേക്ക് ഈ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും. 2999 രൂപ നിരക്കില്‍ ക്വാലാലംപൂരിലേക്ക് കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നു പറക്കാനുള്ള ഓഫറും കമ്പനി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് ഏഴു മുതല്‍ 13 വരെ ടിക്കറ്റില്‍ ബുക്ക് … Continue reading "കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയര്‍ഏഷ്യ"
      കോഴിക്കോട്ടുനിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാനക്കമ്പനികള്‍ യാത്രക്കാരില്‍ നിന്നും പകല്‍ക്കൊള്ള നടത്തുന്നു. വിമാനടിക്കറ്റ് നിരക്ക് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്നുള്ളതിനേക്കാള്‍ മൂന്നിരട്ടിവരെ അധിക ചാര്‍ജ് ഈടാക്കുകയാണ്. കോഴിക്കോട്ടുനിന്ന് അബുദാബിയിലേക്ക് കഴിഞ്ഞ ടിക്കറ്റിന് എയര്‍ഇന്ത്യ 19,300 രൂപയാണ് ഈടാക്കിയത്. അതേസമയം, കൊച്ചിയില്‍നിന്ന് അബുദാബിയിലേക്ക് ഇതേ വിമാനക്കമ്പനിയുടെ ടിക്കറ്റിന് 6,200 രൂപ നല്‍കിയാല്‍ മതി. തിരുവനന്തപുരത്തുനിന്നാണെങ്കില്‍ നിരക്ക് 11,500 രൂപകോഴിക്കോട്ടുനിന്ന് ദുബായിലേക്ക് എയര്‍ഇന്ത്യയുടെ ബുധനാഴ്ചത്തെ ടിക്കറ്റിന 9,000 രൂപയാണ്. കൊച്ചിയില്‍നിന്ന് 6,000 രൂപയേയുള്ളൂ. ഒമാന്‍ എയറിന്റെ കോഴിക്കോട്-മസ്‌കറ്റ്‌റഫ്‌ളൈറ്റിന്റെ നിരക്ക് … Continue reading "കരിപ്പൂരില്‍ വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള"
      തിരു: സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി. ഇന്നുരാവിലെ കൊച്ചുവേളിയില്‍ സിഗ്‌നല്‍ സംവിധാനത്തിലുണ്ടായ തകരാറാണ് ട്രെയിനുകള്‍ വൈകാനിടയാക്കിയത്. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. ഇതമൂലം എറണാകുളം ഭാഗത്തുനിന്ന് വന്ന ട്രെയിനുകള്‍ തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ മുക്കാല്‍ മണിക്കൂറിലധികം വൈകിയാണ് എത്തിയത്. തിരുവനന്തപുരം സെന്‍ട്രലിലേക്കുള്ള ചെന്നൈ സൂപ്പര്‍ഫാസ്റ്റ് , മലബാര്‍ എക്‌സ് പ്രസ്, കൊല്ലം തിരുവനന്തപുരം പാസഞ്ചര്‍, ബംഗലുരു-കൊച്ചുവേളി തുടങ്ങിയ ട്രെയിനുകളാണ് വൈകിയത്. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ കൊച്ചുവേളി, കഴക്കൂട്ടം, മുരുക്കുംപുഴ, ചിറയിന്‍കീഴ് … Continue reading "സിഗ്നല്‍ തകരാര്‍: ട്രെയിനുകള്‍ വൈകി"
      ഷാര്‍ജയിലെ മലീഹ പട്ടണത്തിന് ഇപ്പോള്‍ പൗരാണികതയുടെ മനംമയക്കുന്ന സൗന്ദര്യമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര സ്മാരകങ്ങളും പുരാവസ്തുക്കളും നിറഞ്ഞ് നില്‍ക്കുന്ന ഈ ചിരിത്ര പട്ടണം കാണേണ്ടത് തന്നെ. ഇസ്ലാമിക വാസ്തുകലയെ ഇത്രയധികം പ്രയോജനപ്പെടുത്തിയ മറ്റ് സ്ഥലങ്ങള്‍ ലോകത്ത് അപൂര്‍വമായേ കാണാനാവൂ. പ്രത്യേകിച്ച് ആധുനിക നിര്‍മിതികളില്‍. ഷാര്‍ജയുടെ ഏറ്റവും പുരാതന നാഗരികത നിലനിന്നിരുന്ന മലീഹ പ്രദേശത്തെ ദശലക്ഷം വര്‍ഷങ്ങള്‍ പിന്നോട്ട് നടത്തിയാണ് ഷാര്‍ജ വീണ്ടും അദ്ഭുതം സൃഷ്ടിക്കുന്നത്. 25 കോടി ദിര്‍ഹമാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഷാര്‍ജയില്‍ … Continue reading "അറേബ്യന്‍ പൗരാണികത നുകരാന്‍ മലീഹ വിളിക്കുന്നു"
        ഭിന്നലിംഗക്കാര്‍ക്കായി ഇനി ജീടാക്‌സി. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മനപ്പൂര്‍വം മാറ്റിനിര്‍ത്തപ്പെടുന്നവരാണ് ഭിന്നലിംഗക്കാര്‍. തൊഴില്‍ തെരഞ്ഞുചെല്ലുന്ന ഇടങ്ങളില്‍ നിന്നെല്ലാം ക്രൂരമായി അവഗണിക്കപ്പെടുന്ന ഇവര്‍ ഇനി സംരഭകരുമാകും. ഈ ജെന്റര്‍ ടാക്‌സിയുടെ ഉടമകളും അതിലെ തൊഴിലാളികളും ഭിന്നലിംഗക്കാരായിരിക്കും. ഷീ ടാക്‌സിയുടെ വിജയത്തിനു പിന്നാലെയാണ് തൊഴില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഭിന്നലിംഗക്കാര്‍ക്കായി കാരളത്തില്‍ ജി ടാക്‌സി വരുന്നത്. സംസ്ഥാനസര്‍ക്കാരാണ് ഭിന്നലിംഗക്കാര്‍ക്ക് പുതിയൊരു തൊഴില്‍മേഖല പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ജിടാക്‌സി പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാന സാമൂഹ്യനീതി … Continue reading "ഭിന്ന ലിംഗക്കാര്‍ക്കായി ജെന്റര്‍ ടാക്‌സി"

LIVE NEWS - ONLINE

 • 1
  1 hour ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 2
  2 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 3
  3 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 4
  3 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 5
  4 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

 • 6
  4 hours ago

  അയ്യനെ കാണാതെ തൃപ്തിയാവില്ല

 • 7
  4 hours ago

  ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

 • 8
  5 hours ago

  വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

 • 9
  5 hours ago

  ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം