Travel

      എയര്‍പോര്‍ട്ടുകളില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താന്‍ വ്യോമയാന മന്ത്രാലയം. ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് സംവിധാനം ഏര്‍പ്പെടുത്താനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം ഉപയോഗിച്ച് വിജയിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. രാജ്യത്ത് വിതരണം ചെയ്തിരിക്കുന്ന നൂറ് കോടിയോളം ആധാര്‍ കാര്‍ഡുകള്‍ സംവിധാനം കൂടുതല്‍ ഫലപ്രമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബയോമെട്രിക് സംവിധാനം വരുന്നതോടെ ഐഡി കാര്‍ഡ് വിമാനത്താവളത്തില്‍ കാണിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. കൂടുതല്‍ എളുപ്പത്തില്‍ പരിശോധനകള്‍ നടത്താന്‍ കഴിയുമെന്നും വ്യോമയാന മന്ത്രാലയം പറയുന്നു

കുമളിയില്‍ കടുവ മ്യൂസിയം നിര്‍മിക്കുന്നു

      ഇടുക്കി: കുമളിയില്‍ വനംവകുപ്പ് അന്താരാഷ്ട്ര നിലവാരത്തിലുള്ള കടുവാ മ്യൂസിയം നിര്‍മിക്കുന്നു. വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലാണ് മ്യൂസിയം ആരംഭിക്കുന്നത്. മുമ്പ് റവന്യൂവകുപ്പിന്റെ കീഴിലായിരുന്ന ഭൂമി വനംവകുപ്പ് ഏറ്റെടുക്കുകയായിരുന്നു. തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കടുവകളെ കുറിച്ച് കൂടുതല്‍ അറിവ് നല്‍കുകയാണ് മ്യൂസിയത്തിലൂടെ വനംവകുപ്പ് ഉദ്ദേശിക്കുന്നത്. രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയില്‍ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണെത്തുന്നത്. തേക്കടിയിലെത്തുന്ന സഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും കടുവകളെ കുറിച്ച് കൂടുതല്‍ അറിവ് നല്‍കാന്‍ സഹായകരമായ തരത്തിലാണ് അന്താരാഷ്ട്ര നിലവാരത്തില്‍ കടുവ മ്യൂസിയം ആരംഭിക്കുന്നത്. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും താഴയുള്ള നിലയിലാണ് കടുവാ മ്യൂസിയവും ഇക്കോ ഷോപ്പും പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കുന്നത്. വനവും പ്രകൃതിയുമായി ബന്ധപ്പെട്ട് ചിത്ര പ്രദശനമാണ് രണ്ടാമത്തെ നിലയില്‍ ഒരുക്കുന്നത്. ഏറ്റവും മുകളിലത്തെ നിലയില്‍ അത്യാധുനിക നിലവാരത്തിലുള്ള ത്രീഡിഷോ തീയേറ്ററും പൂര്‍ത്തിയാക്കും. കുമളി ടൌണില്‍ പോസ്‌റ്റോഫീസിന് എതിര്‍ഭാഗത്തുള്ള ഭൂമിയിലാണ് നിര്‍മാണ ജോലികള്‍ ആരംഭിച്ചിട്ടുള്ളത്

യാത്രാനിരക്ക് വര്‍ധനക്കായി റെയില്‍വെയുടെ നീക്കം
ടൂറിസം മേഖലയെയും നോട്ട് തകര്‍ത്തു
കോട മഞ്ഞിന്‍… താഴ്‌വരയില്‍…. സഞ്ചാരികളെ കാത്ത് കണ്ണൂരിന്റെ ഊട്ടി
വിമാനയാത്രക്കാരെ ആകര്‍ഷിക്കാന്‍ എയര്‍ഏഷ്യ

      ന്യൂഡല്‍ഹി: വിമാനയാത്രക്കാരെ ആകര്‍ഷിക്കാന്‍ അത്യുഗ്രന്‍ ഓഫറുമായി എയര്‍ഏഷ്യ. 899 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കില്‍ രാജ്യത്തെ തെരഞ്ഞെടുത്ത റൂട്ടുകളിലാണ് ഓഫര്‍. നവംബര്‍ ആറു വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകും. അടുത്തവര്‍ഷം മാര്‍ച്ച് 31വരെ യാത്ര ചെയ്യാം. ഇംഫാല്‍-ഗോഹട്ടി റൂട്ടിലാണ് 899 രൂപയുടെ ഓഫര്‍ ലഭിക്കുക. കൊച്ചി-ബംഗളൂരു 999 രൂപ, ബംഗളൂരു-ഗോവ 1,199 രൂപ, ഗോവ-ന്യൂഡല്‍ഹി 3,199, ന്യൂഡല്‍-ഹിബംഗളൂരു 2699 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്

മുംബൈയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വൈകും
കോഴിക്കോട് – ഷാര്‍ജ; ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ്
നിങ്ങളെ സഹായിക്കാന്‍ ട്രാവല്‍ മേറ്റ്
ഹരിത കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ചു

      കൊല്ലം: കേരളത്തിന്റെ തീരപ്രദേശങ്ങളെ ബന്ധപ്പെടുത്തി നിര്‍മിക്കുന്ന ഹരിത കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ചു. തീരമേഖലയുടെ സമഗ്രവികസനത്തിന് വഴിയൊരുക്കികൊണ്ടാണ് പതിനഞ്ച് മീറ്റര്‍ വീതിയില്‍ തിരുവനന്തപുരത്തെ കൊല്ലങ്കോട് മുതല്‍ കാസര്‍കോട് മഞ്ചേശ്വരം വരെ നീളുന്ന കോറിഡോര്‍ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് പ്രഖ്യാപിച്ചത്. കടലിനോടുചേര്‍ന്ന റോഡിന്റെ വശങ്ങളില്‍ തീരസംരക്ഷണത്തിന് വേണ്ടി മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും മഴക്കാലദുരിതത്തില്‍നിന്ന്് കടലോരങ്ങളുടെ സംരക്ഷണവും, വികസനം, പരിപാലനം എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ചെലവിനായി ഏകദേശം 7881.40 കോടി രൂപ വക ഇരുത്തിയിട്ടുണ്ട്

തടവറക്കുള്ളിലെ ജീവിതമറിയാന്‍

        തടവറക്കുള്ളിലെ ജീവിതാനുഭവമറിയാന്‍ സര്‍ക്കാര്‍ പദ്ധതി. തെലുങ്കാനയിലാണ് വിസമയകരമായ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നത്. ഫീല്‍ ദി ജയില്‍ എന്ന പേരില്‍ അവര്‍ തുടങ്ങിയിരിക്കുന്ന പദ്ധതിയുടെ ഭാഗമായാല്‍ അഴിക്കുള്ളിലെ അനുഭവം നേരിട്ടറിയാനാകും. ടൂറിസത്തിന്റെ ഭാഗമായി പണമുണ്ടാക്കാന്‍ മേദക് ജില്ലാ ജയിലാണ് തെലുങ്കാന ഇതിനായി ഉപയോഗിക്കുന്നത്. 24 മണിക്കൂര്‍ കിടക്കാന്‍ വിനോസഞ്ചാരികള്‍ക്ക് 500 രൂപ നല്‍കിയാല്‍ ജയിലില്‍ പ്രവേശിക്കാം. എന്താണ് ജയിലിന്റെ പ്രത്യേകത എന്ന് ചിന്തിക്കുന്നവരുണ്ടാകാം. ജയില്‍ ചരിത്രത്തിന്റെ ഭാഗമാണ് എന്നതാണ് കാര്യം. കൊളോണിയല്‍ കാലത്ത് പണികഴിപ്പിച്ച രണ്ടു നൂറ്റാണ്ട് പഴക്കമുള്ള ഇടം ഇപ്പോള്‍ മ്യൂസിയമാണ്. ജില്ലാ ആസ്ഥാനമായ സങ്കാറെഡ്ഡിയിലാണ് ജയില്‍ നില്‍ക്കുന്നത്. അതേസമയം ജയിലിലാണ് കിടക്കുന്നതെങ്കിലും സംഗതി ഒരു രസകരമായ അനുഭവമായിരിക്കും. ടിക്കറ്റ് എടുത്ത് അകത്തു കയറിയാല്‍ തടവു പുള്ളികള്‍ ധരിക്കുന്ന യൂണിഫോം, ഭക്ഷണത്തിനുള്ള പാത്രങ്ങള്‍, കുളിക്കാനുള്ള സോപ്പ് തുടങ്ങി ജയില്‍ മാനുവല്‍ പ്രകാരം ഒരു തടവുപുള്ളിക്ക് നല്‍കുന്ന പരിചരണങ്ങള്‍ തന്നെ ഇവിടെ കിട്ടും. 1796 ല്‍ ഹൈദരാബാദിലെ നൈസാം ഭരണ കാലത്ത് നിര്‍മ്മിക്കപ്പെട്ട ജയില്‍ മൂന്ന് ഏക്കര്‍ ഭൂമിയിലായായിട്ടാണ് സ്ഥിതി ചെയ്യുന്നത്. 2012 വരെ ഇവിടെ തടവുകാര്‍ ഉണ്ടായിരുന്നു. ദിവസവും ആള്‍ക്കാര്‍ ഇവിടെയെത്തുന്നുണ്ടെങ്കിലും തടവറയ്ക്കുള്ളിലെ സുഖം അറിയാന്‍ ആരും തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് കരുതുന്നത്

എടക്കല്‍ ഗുഹയില്‍ തിരക്കേറുന്നു

        എടക്കല്‍ ഗുഹയിലേക്കു സഞ്ചാരികളുടെ തിരക്കേറുന്നു. കഴിഞ്ഞ രണ്ട് ഒഴിവ് ദിവസങ്ങളില്‍ 12,000 പേരാണ് ശിലായുഗത്തിലെ ചരിത്രശേഷിപ്പുകള്‍ കാണാന്‍ എടക്കലിലെത്തിയത്. മൂന്നുലക്ഷത്തിലധികം രൂപയാണ് എടക്കലില്‍ പ്രവേശനഫീസ് ഇനത്തില്‍ വരുമാനമുണ്ടായത്. ജില്ലയിലെ പ്രധാനവിനോദസഞ്ചാര കേന്ദ്രങ്ങമായ കുറുവാ ദ്വീപ് അടച്ചിട്ടിരിക്കുന്നതിനാല്‍ സഞ്ചാരികള്‍ ആദ്യം തെരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് എടക്കല്‍ ഗുഹ. ഞായറാഴ്ച രാവിലെമുതല്‍തന്നെ പ്രവേശനകവാടത്തില്‍ സന്ദര്‍ശകരുടെ നീണ്ടനിരയായിരുന്നു. ഈ ദിവസങ്ങളില്‍ ചെമ്പ്ര മലയിലേക്കുള്ള ട്രക്കിങ് ആനശല്യം കാരണം മുടങ്ങിയതോടെ മറ്റുകേന്ദ്രങ്ങളില്‍ വലിയ തിരക്കനുഭവപ്പെട്ടു. ബാണാസുര സാഗര്‍ ഡാമില്‍ പലര്‍ക്കും ബോട്ടിങ് നടത്താനായില്ല. ഡാമിന്റെ പരിസരത്തു വാഹനങ്ങളുടെ ബാഹുല്യം കാരണം മീന്‍മുട്ടി വെള്ളച്ചാട്ടത്തിലെത്താനാകാതെ ഏറെപ്പേരും തിരിച്ചുപോയി. വാഹനങ്ങളെ നിയന്ത്രിക്കാന്‍ പോലീസും ഡാം ജീവനക്കാരും നന്നേ പാടുപെട്ടു. സഞ്ചാരികളെക്കൊണ്ടുനിറഞ്ഞ മറ്റൊരു കേന്ദ്രം സൂചിപ്പാറ വെള്ളച്ചാട്ടമായിരുന്നു. ജില്ലയിലെ മറ്റു വെള്ളച്ചാട്ടങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ സൂചിപ്പാറയിലേക്ക് ആയിരക്കണക്കിനു സഞ്ചാരികളാണ് ഈ ദിവസങ്ങളില്‍ എത്തിയത്. മഴതുടരുന്നതിനാല്‍ വെള്ളച്ചാട്ടത്തിന്റെ ഭംഗിയേറിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിനു താഴെ സുരക്ഷിതമായി കുളിക്കാമെന്നതു തന്നെയാണ് സഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കുന്നത്

രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ തീവണ്ടിയുടെ പരീക്ഷണം വിജയകരം

    ന്യൂഡല്‍ഹി: സൗരോര്‍ജ്ജം ഉപയോഗിച്ച് ലൈറ്റുകളും ഫാനുകളും പ്രവര്‍ത്തിക്കുന്ന ആദ്യ ദീവണ്ടിയുടെ പരീക്ഷണ ഓട്ടം വിജയകരം. രാജസ്ഥാനിലെ ജോധ്പൂരിലായിരുന്നു പരീക്ഷണ ഓട്ടം. ഓരോ കോച്ചിന്റെയും മുകളില്‍ ഘടിപ്പിച്ചിട്ടുള്ള 18 സോളാര്‍ പാനലുകളില്‍ നിന്നാണ് തീവണ്ടിയിലെ ലൈറ്റുകളും ഫാനുകളും പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജം ലഭിക്കുന്നത്. എ സി കോച്ചുകള്‍ ഒഴികെയുള്ളവയിലാണ് പാനല്‍ ഘടിപ്പിക്കുകയെങ്കിലും എ സി കോച്ചുകളിലെ ഫാനുകളും ലൈറ്റുകളും സോളാര്‍ എനര്‍ജിയിലാണ് പ്രവര്‍ത്തിപ്പിക്കുക. ഇന്ത്യയിലെ സൗരോര്‍ജത്തിന്റെ ലഭ്യത പരമാവധി ഉപയോഗപ്പെടുത്തുന്ന പദ്ധതി നടപ്പിലാക്കുക വഴി പ്രതിവര്‍ഷം 90000 ലിറ്റര്‍ ഡീസല്‍ ഉപഭോഗം കുറക്കാനാകുമെന്നാണ് റെയില്‍വെ പ്രതീക്ഷിക്കുന്നത്. വൈദ്യുതി ഉപയോഗം കുറക്കുന്നതു വഴി ഒരു കോച്ചില്‍ നിന്ന് വര്‍ഷം തോറും 1,21,000 രൂപ ലാഭിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. ഒരു കോച്ചില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കാന്‍ നാലു ലക്ഷം രൂപയാണ് ചെലവു വരുന്നത്. 200 ടണ്ണിലേറെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് തീവണ്ടികള്‍ ശരാശരി പുറന്തള്ളുന്നത്. ഡീസല്‍ ഉപഭോഗം കുറക്കുക വഴി അന്തരീക്ഷ മലിനീകരണത്തിന്റെ തോതും ഗണ്യമായി കുറക്കാനാകും. റെയില്‍വെയുടെ ജോധ്പൂരിലുള്ള വര്‍ക്ഷോപ്പിലാണ് തീവണ്ടി നിര്‍മിച്ചത്. ഇത്തരത്തിലുള്ള അമ്പത് കോച്ചുകള്‍ ഉടന്‍ തയ്യാറാക്കാനാണ് റെയില്‍വെ ലക്ഷ്യമിടുന്നത്

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.