Monday, September 24th, 2018

തിരു: ജിഎസ്ടിയുടെ പേരില്‍ സാധനങ്ങളുടെ വില്‍പ്പനവില അനാവശ്യമായി വര്‍ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് മന്ത്രി ടിഎം തോമസ് ഐസക്. ഇത് നിയമവിരുദ്ധമാണ്. നിലവിലെ നികുതിനിരക്ക് അനുസരിച്ച് ബഹുഭൂരിപക്ഷം നിേത്യാപയോഗസാധനങ്ങള്‍ക്കും നികുതി കുറയും. ഇതിന്റെ നേട്ടം ജനങ്ങള്‍ക്ക് ലഭിക്കണം. ചില കേന്ദ്രങ്ങള്‍ നിലവിലെ പരമാവധി വിലക്ക്പുറമെ ജിഎസ്ടിയും ചുമത്തി സാധനങ്ങള്‍ വില്‍ക്കുന്നെന്ന ആക്ഷേപം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. എല്ലാ നികുതിയും ഉള്‍പ്പെട്ടതാണ് പരമാവധി വില്‍പ്പനവില. ജിഎസ്ടിയില്‍ 85 ശതമാനത്തോളം ചരക്കുകള്‍ക്കും നികുതിനിരക്ക് കുറഞ്ഞു. മൂല്യവര്‍ധിത നികുതി, അഡീഷണല്‍ എക്‌സൈസ് നികുതി, കേന്ദ്ര … Continue reading "വില വര്‍ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് തോമസ് ഐസക്‌"

READ MORE
യുവനടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നിര്‍ണായക അറസ്റ്റുകളിലേക്ക് വഴിമാറുന്നതായി സൂചന.
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് വജ്രങ്ങള്‍ കാണാനില്ലെന്ന് അമിക്കസ്‌ക്യൂറിയും മുതിര്‍ന്ന അഭിഭാഷകനുമായ ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.
കണ്ണൂര്‍: വളപട്ടണം മന്ന ശ്രീനിലയത്തിലെ മിഡ് വൈഫ് മീനാക്ഷിയുടെ മരണത്തോടെ കുറ്റിയറ്റത് സര്‍ക്കാര്‍ രേഖകളിലെ അവസാന സൂതി കര്‍മിണികളില്‍ ഒരാള്‍. ആശുപത്രികളും പ്രസവ സൗകര്യങ്ങളും അത്ര വ്യാപകമല്ലാതിരുന്ന കാലത്ത് നാടിന്റെ ആശ്രയം മീനാക്ഷിയായിരുന്നു. ഗര്‍ഭിണികളുടെ നിറവയറില്‍ തൊട്ട് പ്രസവത്തിന്റെ ഘട്ടങ്ങള്‍ മനസിലാക്കുന്നത് മുതല്‍ നവജാത ശിശുവിന്റെ പരിചരണംവരെ അവര്‍ ഏറ്റെടുത്തിരുന്നു. അവരുടെ കൈകളിലൂടെ ഭൂമിയിലേക്ക് പിറന്നുവീണ നൂറുകണക്കിനാളുകളാണ് ആ വിയോഗത്തില്‍ വേദനിക്കുന്നത്. തലശ്ശേരി, കൊടുവള്ളി, മാളികക്കടവ് എസ് എസ് കോണ്‍വെന്റ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു മീനാക്ഷിയുടെ പഠനം. എട്ടാംക്ലാസ് … Continue reading "മടങ്ങിയത് വളപട്ടണത്തിന്റെ സ്വന്തം സൂതി കര്‍മിണി"
ചരക്കു സേവന നികുതി (ജി എസ് ടി) സംബന്ധിച്ച പ്രഖ്യാപനം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിര്‍വഹിക്കുന്നതോടെ രാജ്യം ഒരു പുതുയുഗത്തിലേക്കാണ് പ്രവേശിക്കുന്നത്. ഒരുമണിക്കൂര്‍ നീളുന്ന ചടങ്ങില്‍ രാഷ്ട്രപതി നടത്തുന്ന പ്രഖ്യാപനത്തില്‍ പറയുന്ന കാര്യങ്ങളും ജി എസ് ടിയുടെ ഘടനയും ഭാവിയിലേക്കുള്ള കാല്‍വെയ്പ്പായിത്തീരുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമെന്ന നിലയിലാണ് ജി എസ് ടി കൊണ്ടുവന്നത്. ഇതുവരെയുണ്ടായിരുന്ന നികുതിഘടന പൊളിച്ചെഴുത്തിന് വിധേയമാവുകയാണ്. ഒട്ടേറെ പോരായ്മകളും തിരിച്ചടികളും നിഴലിച്ചുനിന്ന നിലവിലെ നികുതിഘടനയില്‍ … Continue reading "ജി എസ് ടി യില്‍ പ്രതീക്ഷയോടെ"
മുന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കില്ല.
കൊച്ചി: മലയാള സിനിമയിലെ പല നടന്‍മാര്‍ക്കും വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നും അത് അന്വേഷണവിധേയമാക്കണമെന്നും നടന്‍ ജഗദീഷ്. ചൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജഗദീഷിന്റെ വെളിപ്പെടുത്തല്‍. സിനിമയുമായി ബന്ധപ്പെട്ട ഒട്ടേറെ രഹസ്യങ്ങള്‍ തനിക്കറിയാം. പക്ഷെ, അത് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. കോടികളാണ് ഇപ്പോഴത്തെ വരുമാനം. വരുമാനത്തിലും കവിഞ്ഞ സ്വത്തുള്ള അനേകം നടന്‍മാരുണ്ട്. ഇപ്പോള്‍ അക്കാര്യം വെളിപ്പെടുത്തിയാല്‍ അസൂയ കൊണ്ട് പറയുന്നതാണെന്നേ കരുതൂ. അതുകൊണ്ട് താനുള്‍പ്പെടെയുള്ള എല്ലാ നടന്‍മാരുടെയും സ്വത്തു വിവരം അന്വേഷിക്കണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു. ചില നടീനടന്‍മാരുടെ … Continue reading "നടന്‍മാരുടെ സ്വത്തുവിവരം അന്വേഷിക്കണമെന്ന് ജഗദീഷ്"
കൊച്ചി: യുവനടി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കേസില്‍ അന്വേഷണം കൂടുതല്‍ സങ്കീര്‍ണമാകുന്നു. കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന പോലീസ് സംഘം കഴിഞ്ഞ ദിവസം കൊച്ചിയിലെ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് അതീവ രഹസ്യമായാണ് സംഘം പരിശോധനക്കെത്തിയത്. കേസിലെ പ്രതിയായ സുനി പണം ആവശ്യപ്പെട്ട് ദിലീപിനെഴുതിയ കത്തില്‍ രണ്ടിടത്ത് കാക്കനാട്ടെ ഒരു കടയെ പറ്റി പരാമര്‍ശിച്ചിരുന്നു. നടിയെ ആക്രമിച്ചതിന് പിന്നാലെ സുനി ഈ കടയിലെത്തിയതായും മൊഴിയുണ്ടായിരുന്നു.

LIVE NEWS - ONLINE

 • 1
  6 mins ago

  ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അടുത്തമാസം ആറുവരെ റിമാന്റുചെയ്തു

 • 2
  6 mins ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 3
  12 mins ago

  അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

 • 4
  18 mins ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 5
  1 hour ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 6
  2 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 7
  2 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  2 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

 • 9
  3 hours ago

  ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍