Saturday, July 20th, 2019
കാസര്‍കോട്: കുമ്പളയില്‍ പൂട്ടിക്കിടന്ന വീട് ഭാഗികമായി കത്തി നശിച്ചു. മുട്ടം അമ്പട്ടക്കുഴി നാസറിന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് തീ പിടുത്തമുണ്ടായത്. താമസക്കാരായ ഫാക്കിര്‍ മുഹമ്മദ് ഒരാഴ്ചയായി വീടുപൂട്ടി ബന്ധുവീട്ടിലായിരുന്നു. ഇന്ന് രാവിലെ വീട്ടില്‍ നിന്നും പുകയുയരുന്നത് കണ്ട അയല്‍വാസികളാണ് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും ഭാഗികമായി കത്തി നശിച്ചിരുന്നു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നു സംശയിക്കുന്നു.
കൊച്ചി/പത്തനംതിട്ട: നിലക്കലില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് മാത്രം മതിയെന്ന് ഹൈക്കോടതി. തീര്‍ത്ഥാടകര്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ ബസ്സുകള്‍ നിരത്തിലിറക്കാനുള്ള തൃശ്ശൂരി ലെ ശ്രീ വാവരു ട്രസ്റ്റിന്റെ വാദം കോടതി തള്ളി. സൗജന്യ സേവനത്തിന് ഉപയോഗിക്കന്ന വാഹനത്തിന്റെ വിശദാംശങ്ങള്‍ സംശയകരമെന്നും കോടതി പറഞ്ഞു.
കോഴിക്കോട്: ഇതരദേശ തൊഴിലാളിയെ വെട്ടുകല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി ജയ്‌സിംഗ് യാദവാ (35) ണ് മരിച്ചത്. കഴിഞ്ഞ ദിവസം വളയനാട് മാങ്കാവ് റോഡിലെ കുഴിക്കണ്ടത്ത് പറമ്പിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ജയ്‌സിംഗ് യാദവിന്റെ ബന്ധു ഭരതിനെ മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. പ്രിന്റിംഗ് പ്രസിലെ തൊഴിലാളിയാണ് ഭരത്. ഇയാളെ കാണാനായി ഇന്നലെ ഉത്തര്‍പ്രദേശിലെ സഹോദരനായ ജിതേന്ദ്രനും ഭരതിന്റെ ഭാര്യാ സഹോദരനുമായ ജയ്‌സിംഗ് യാദവും എത്തി. … Continue reading "അന്യസംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍"
കോഴിക്കോട്: കെ. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വഴിയില്‍ തടയുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ശബരിമലയില്‍ തെറ്റുപറ്റി എന്നു പറയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. സുരേന്ദ്രനോട് മനുഷ്യാവകാശ ധ്വംസനമാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിന് പിന്നില്‍. ഇതിന് കൂട്ടുനില്‍ക്കുന്ന ഉേദ്യാഗസ്ഥരും കണക്ക് പറയേണ്ടി വരുമെന്നും ശബരിമലയില്‍ നിരോധനാജ്ഞ ലംഘന സമരം തുടരുമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. സെക്രട്ടറിയറ്റിന് മുന്നില്‍ 3ന് നിരാഹാരം തുടങ്ങും. അയ്യപ്പഭക്തരെ ക്രിമിനലുകളെ പോലെ വേട്ടയാടുകയാണ്. ഇതിനെതിരെ പ്രതിഷേധം … Continue reading "മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയില്‍ തടയും; എംടി രമേശ്"
മരക്കൂട്ടത്തവെച്ച് അയ്യപ്പഭക്തരുടെ നേത്യത്വത്തില്‍ ഇവരെ തടയുകയായിരുന്നു.
25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
പത്തനംതിട്ട: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ ബന്ധുക്കളുടെ നിര്‍ദേശത്തില്‍ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ രക്ഷപെടുത്തി. മഞ്ഞനിക്കര സ്വദേശി പ്ലസ്ടു വിദ്യാര്‍ഥിയെയാണ് പോലീസ് രക്ഷപെടുത്തികൊണ്ടുവന്നത്. തട്ടിക്കൊണ്ടുപോയ സംഘത്തെ പെരുമ്പാവൂരില്‍ നിന്ന് പത്തനംതിട്ട പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ബന്ധുക്കളടക്കം അഞ്ചുപേരാണ് പിടിയിലായത്. പ്ലസ്ടു വിദ്യാര്‍ഥി മര്‍ദനമേറ്റ പരുക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ തന്റെ കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിലിടുകയായിരുന്നുവെന്ന് രക്ഷപെട്ട വിദ്യാര്‍ഥി പറഞ്ഞു. അക്രമികളുടെ കൈവശം മാരകായുധങ്ങളുണ്ടായിരുന്നു. വീട്ടില്‍ കയറി ആക്രമിച്ചതിന് ശേഷമാണ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയതെന്നും പോലീസും … Continue reading "സ്വത്തുതര്‍ക്കം; തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ രക്ഷപെടുത്തി"

LIVE NEWS - ONLINE

 • 1
  9 mins ago

  കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

 • 2
  21 mins ago

  സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

 • 3
  1 hour ago

  തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

 • 4
  1 hour ago

  സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

 • 5
  2 hours ago

  വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

 • 6
  2 hours ago

  വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

 • 7
  2 hours ago

  കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

 • 8
  3 hours ago

  ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

 • 9
  3 hours ago

  കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും