കാസര്‍കോട്: യുവാവിനെ ലോഡ്ജിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി കടമ്പൂര് പാലക്കല്‍ ഹൗസില്‍ പി എസ് ഷൈജുവിനെ (38)യാണ് കാസര്‍കോട് ആലിയ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷത്തോളമായി ഇയാള്‍ ഇവിടെ താമസിക്കുന്നുണ്ട്. കാസര്‍കോട്ട് ഷട്ടര്‍ നന്നാക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെ മുറി വൃത്തിയാക്കാനെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്നും പൂട്ടിയ നിലയില്‍ കണ്ടെത്തുകയും സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് ഷൈജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമായിരിക്കാം … Continue reading "ലോഡ്ജില്‍ യുവാവ് മരിച്ച നിലയില്‍"
READ MORE