Saturday, September 22nd, 2018

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് വജ്രങ്ങള്‍ കാണാനില്ലെന്ന് അമിക്കസ്‌ക്യൂറിയും മുതിര്‍ന്ന അഭിഭാഷകനുമായ ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.

READ MORE
റെയില്‍വേയില്‍ ബുക്ക് ചെയ്ത് യാത്രചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡായി ഇആധാറും ഉപയോഗിക്കാം.
  തിരു: കൊച്ചിയില്‍ ഇന്ന് നടക്കുന്ന കേരള സര്‍ക്കാറിന്റെ ചരക്ക് സേവന നികുതി (ജി.എസ്.ടി) സമാരംഭപരിപാടി യു.ഡി.എഫ്. ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ ഓര്‍ഡിനന്‍സ് കൊണ്ടു വന്നതില്‍ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്‌കരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയില്‍ ജമ്മുകശ്മീര്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ജി.എസ്.ടി. സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച നടന്നതാണ്. എന്നാല്‍, നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിച്ചിട്ടും അത് ചെയ്യാതെ ഓര്‍ഡനന്‍സായി ജി.എസ്.ടി. കൊണ്ടുവന്നത് പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തലകുട്ടിച്ചേര്‍ത്തു.    
കൊല്ലം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യപ്രവര്‍ത്തകരോട് രോഷാകുലരായി പ്രതികരിച്ച അമ്മ ഭാരവാഹികള്‍ക്കെതിരെ ജനരോഷം ഉയരുന്നു. മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായ നടനും എം എല്‍ എയുമായ മുകേഷിനെതിരെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റി തന്നെ രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരോടുള്ള രോഷപ്രകടനം ഒഴിവാക്കേണ്ടതായിരുന്നെന്ന അഭിപ്രായമാണ് ജില്ലാ നേതാക്കള്‍ക്കുള്ളത്. എം എല്‍ എയായ നടന്‍ ഗണേഷ് കുമാറിനും അമ്മ പ്രസിഡന്റ് ഇന്നസെന്റ് എം പിക്കെതിരെയും രൂക്ഷ പ്രതികരണമാണ് സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പെടെ നടത്തിയത്. … Continue reading "മാധ്യമങ്ങളോട് രോഷംപ്രകടിപ്പിച്ച മുകേഷിനെതിരെ സിപിഎമ്മില്‍ അതൃപ്തി"
തിരു: അരുവിക്കര എം.എല്‍.എ കെ.എസ് ശബരീനാഥന്‍ വിവാഹിതനായി. തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരെയാണ് ശബരീനാഥ് താലി ചാര്‍ത്തിയത്. കന്യാകുമാരിക്ക് സമീപത്തെ തക്കല ശ്രികുമാര സ്വാമി ക്ഷേത്രത്തില്‍ രാവിലെ 9.30നും 10.15 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. ചുവപ്പു നിറത്തിലുള്ള മനോഹരമായ പട്ടുസാരിയുടുത്തു മുല്ലപ്പൂ ചൂടി ദിവ്യ എത്തിയപ്പോള്‍ മേല്‍മുണ്ടു തോളില്‍ ചുറ്റി കസവുമുണ്ട് ധരിച്ചാണ് ശബരി ചടങ്ങിനെത്തിയത്. ലളിതമായ ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇന്നു വൈകിട്ട് 4 മുതല്‍ നാലാഞ്ചിറ ഗീരിദീപം … Continue reading "എംഎല്‍എ ശബരീനാഥ് വിവാഹിതനായി"
കണ്ണൂര്‍: ഫയര്‍ സര്‍വ്വീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഇതുവരെ ആര്‍ക്കും ഒരു ആക്ഷേപവും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ അവരുടെ അധികാരത്തിന്റെ പേരില്‍ എതിര്‍ അഭിപ്രായമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ പുതുതായി പണിതീര്‍ത്ത ഫയര്‍‌സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍പ്പണത്തില്‍ ഏറ്റവും വലുതാണ് ജീവാര്‍പ്പണം ഇത് അക്ഷരാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഫയര്‍ സര്‍വീസ് സേനാംഗങ്ങളാണ്. സ്വന്തം ജീവന്‍ പോലും കാര്യമാക്കാതെ പ്രവര്‍ത്തിക്കുന്നവരാണ് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍. ഒരാള്‍ക്ക് സംഭവിക്കുന്ന അപകടങ്ങള്‍ മുതല്‍ വലിയ ദുരന്തങ്ങള്‍ വരെ സംഭവിക്കുമ്പോള്‍ 101ല്‍ വിളിച്ചാല്‍ സഹായവുമായി … Continue reading "ഫയര്‍സര്‍വ്വീസിനെക്കുറിച്ച് ആര്‍ക്കും ആക്ഷേപം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി"
തിരു: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ കത്തിന്റേയും ഫോണ്‍വിളികളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വീണ്ടും മൊഴി എടുത്തത്. മലയാള സിനിമാ രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ച് നടി മൊഴിയില്‍ പറഞ്ഞതായാണ് സൂചന. ഒരു മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. അതേസമയം, പള്‍സര്‍ സുനിയും താനും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച നടന്‍ ദിലീപിനെതിരെ നടി പരാതി നല്‍കുമെന്നും സൂചനയുണ്ട്. നടിയും സുനിയും അടുത്ത സുഹൃത്തുക്കളാണെന്നും ഇവര്‍ … Continue reading "ദിലീപിനെതിരെ നടി പരാതി നല്‍കുമെന്ന് സൂചന"
  ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനമായ പി എസ് എല്‍ വി 38 വിജയകരമായി ഭ്രമണപഥത്തിലെത്തി. 712 കിലോ ഭാരമുള്ള കാര്‍ട്ടോസാറ്റ് ശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2 അടക്കം 31 ഉപഗ്രഹങ്ങളാണ് പി എസ് എല്‍ വി 38ല്‍ ഉള്ളത്.രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. നിശ്ചയിച്ച സമയമായ 23.18 മിനിറ്റു കൊണ്ടു തന്നെ ഉപഗ്രഹങ്ങളെ 505 കി മി ദൂരെയുള്ള ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിഞ്ഞതായി ഐ എസ് ആര്‍ ഒ അറിയിച്ചു. പാക്കിസ്ഥാനെതിരെ നടത്തിയ സര്‍ജിക്കല്‍ … Continue reading "അഭിമാനമായി പി എസ് എല്‍ വി ഭ്രമണപഥത്തില്‍"

LIVE NEWS - ONLINE

 • 1
  3 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 2
  4 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 3
  7 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 4
  9 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 5
  9 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 6
  9 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 7
  11 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 8
  12 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 9
  12 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള