Saturday, February 16th, 2019

കൊച്ചി/തൃശൂര്‍/കോട്ടയം: എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ നടന്ന എടിഎം കവര്‍ച്ചാ ശ്രമം നടത്തിയ കേസില്‍ പിടികൂടിയ പ്രതികളെ കേരളത്തില്‍ എത്തിച്ചു. മൂന്നുപേരെയാണു പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മോഷണത്തിനുശേഷം ഹരിയാന ഷിക്കപ്പുര്‍ മേവാത്തിലേക്കു കടന്ന സംഘത്തിലെ മുഖ്യപ്രതികളായ രാജസ്ഥാന്‍ സ്വദേശി പപ്പി മിയോ, ഹനീഫ്, നസീം ഖാന്‍ എന്നിവരാണു അറസ്റ്റിലായത്. ഇവരില്‍ ഫനീഫ്, നസീം ഖാന്‍ എന്നിവരെയാണ് കോട്ടയത്ത് ചങ്ങനാശേരിയില്‍ എത്തിച്ചിരിക്കുന്നത്. ഇവിടെനിന്നും ഇവരെ ഏറ്റുമാനൂരിലെ പോലീസിന്റെ ഹൈടെക് സെല്ലില്‍ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് അറിയാന്‍ സാധിച്ചത്. അതേസമയം … Continue reading "എടിഎം കവര്‍ച്ച: പ്രതികളെ കേരളത്തില്‍ എത്തിച്ചു"

READ MORE
കേന്ദ്രസര്‍ക്കാറാണ് ഭക്ഷ്യസുരക്ഷ പദ്ധതിയുടെ സോഫ്റ്റ്‌വെയര്‍ തയാറാക്കിയത്.
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ കഞ്ചാവ് സംഘത്തിന്റെ വീട് കയറിയുള്ള ആക്രമണത്തില്‍ പൊറത്തിശ്ശേരി കോരഞ്ചേരി നഗറില്‍ കുറുപ്പത്ത് വീട്ടില്‍ അശോകന്‍(55), ഭാര്യ അമ്മിണി(50), മകന്‍ അജിത്ത്(23) എന്നിവര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. കഞ്ചാവ് സംഘം സംഭവത്തിനുമുമ്പ് വേറെയൊരു സംഘവുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇവര്‍ അയല്‍വാസികളായ ഇവരുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. ഇവരെ മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ കേടുവരുത്തുകയുമായിരുന്നെന്ന് താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അശോകനും കുടുംബാംഗങ്ങളും പറഞ്ഞു.  
തൃശൂര്‍: പുതുക്കാട് പാലപ്പിള്ളിയിലെ തോട്ടത്തില്‍ നിന്ന് അനുമതിയില്ലാതെ റബ്ബര്‍ തടി കൊണ്ടുപോയ ലോറി വനം വകുപ്പ് അധികൃതര്‍ പിടികൂടി. വേലൂപ്പാടം പൗണ്ടിലെ വനം വകുപ്പ് ചെക് പോസ്റ്റിലാണ് ലോറി പിടികൂടിയത്. ജൂങ് ടോളി കമ്പനിയുടെ പാലപ്പിള്ളി എസേ്റ്ററ്റില്‍ നിന്ന് ഇടുക്കി പുളിക്കാനത്തേക്ക് റബ്ബര്‍ തടിയുമായി പോവുകയായിരുന്നു ലോറി. കമ്പനിയുടെ പഴയ പേരായ കൊച്ചിന്‍ മലബാര്‍ എസേ്റ്ററ്റിന്റെ പേരില്‍ ബ്രിട്ടീഷ് ഭരണകാലത്തെ അനുമതിയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും പുതിയ പേരില്‍ പെര്‍മിറ്റ് അനുവദിക്കാനാവില്ലെന്നുമാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. കമ്പനിയുടെ … Continue reading "അനുമതിയില്ലാതെ റബ്ബര്‍ തടി കൊണ്ടുപോയ ലോറി പിടിയില്‍"
തൃശൂര്‍: ചാവക്കാട് അഞ്ചങ്ങാടിയില്‍ എസ്ബിഐയുടെ എടിഎം തകര്‍ത്ത സംഭവത്തില്‍ ബീഹാര്‍ സ്വദേശി അറസ്റ്റിലായി. ബീഹാര്‍ സ്വദേശി ശരവണന്‍ ആണ് പിടിയിലായത്. എടിഎം തകര്‍ത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതി പിടിയിലായത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയിലാണ് ആക്രമണം നടന്നത്. എടിഎം മെഷീന്‍ കല്ലെടുത്ത് എറിഞ്ഞ് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യത്തില്‍ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവ സമയത്ത് ശരവണന്‍ മദ്യലഹരിയിലായിരുന്നു. എടിഎം തകര്‍ക്കാനുള്ള ശ്രമം വിഫലമായതോടെ ശരവണന്‍ മടങ്ങുകയായിരുന്നു. ചാവക്കാട് കെട്ടിടനിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്ത് വരികയാണ് ശരവണന്‍. ചാവക്കാട് കള്ള് … Continue reading "എടിഎം തകര്‍ത്ത സംഭവത്തില്‍ ബീഹാര്‍ സ്വദേശി അറസ്റ്റില്‍"
ഇന്ന് പുലര്‍ച്ചെയാണ് എ.ടി.എമ്മിന്റെ സ്‌ക്രീന്‍ തകര്‍ത്ത് മോഷണശ്രമം നടത്തിയത്.
രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് തൃശൂരില്‍ എ.ടി.എം കവര്‍ച്ച നടക്കുന്നത്.
തൃശൂര്‍: കൊടുങ്ങല്ലൂര്‍ നഗരത്തിലെ പ്രധാന ബേക്കറിയില്‍ തീപിടിത്തം. ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ ആളിപ്പടര്‍ന്നാണ് വന്‍ തീപിടിത്തം ഉണ്ടായത്. കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ വടക്കേ നടയിലെ സുപ്രീം ബേക്കറിയിലാണ് തീപിടിത്തമുണ്ടായത്. ബേക്കറിക്കു മുന്നില്‍ കായ വറുക്കുന്നതിനായുള്ള ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പടര്‍ന്നത്. സാധനങ്ങള്‍ ഉള്‍പ്പെടെ കത്തി അഞ്ച് ലക്ഷം രൂപയുടെ നാശമുണ്ടായി. പൂല്ലൂറ്റ് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചത്. ആളപായമില്ല.

LIVE NEWS - ONLINE

  • 1
    3 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 2
    5 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 3
    7 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 4
    11 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 5
    11 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 6
    11 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 7
    12 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 8
    12 hours ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 9
    12 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്