തൃശൂര്‍: ഹോട്ടലുകളില്‍ ഡിസംബര്‍ മുതല്‍ നിര്‍ബന്ധമായും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ ഭക്ഷ്യോപദേശക സമിതി യോഗത്തില്‍ തീരുമാനമായി. ഇതര സംസ്ഥാനത്തുനിന്നുള്ള ശബരിമല തീര്‍ഥാടകരില്‍നിന്ന് അമിതവില ഈടാക്കുന്നുവെന്ന പരാതിയിലാണ് ഈ നടപടി. തൃശൂര്‍, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നിവിടങ്ങളിലാണ് നിര്‍ബന്ധമായും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കേണ്ടത്. അമിത വില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് യോഗത്തില്‍ അധ്യക്ഷയായ എഡിഎം സി ലതിക പറഞ്ഞു. എഫ്സിഐ ഗോഡൗണുകളില്‍നിന്ന് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും. ഭക്ഷ്യധാന്യ ഗോഡൗണുകള്‍ എല്ലാ മാസവും പരിശോധിച്ച് സുരക്ഷിതമാണോ എന്ന് റിപ്പോര്‍ട്ട് … Continue reading "ഡിസംബര്‍ മുതല്‍ ഹോട്ടലുകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം"
READ MORE