Monday, September 24th, 2018
തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ സിഗ്‌നല്‍ സംവിധാനത്തില്‍ തകരാറ് മൂലം ട്രെയിനുകള്‍ വൈകി ഓടി. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് തൃശൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്തെ ഗേറ്റില്‍ സിഗ്‌നല്‍ തകരാറിലായത്. ഇതോടെ ട്രെയിനുകള്‍ കടത്തിവിടാനാവാതായി. രാവിലെ നിസാമുദ്ദീന്‍ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റാണ് ആദ്യം സ്റ്റേഷനില്‍ കുടുങ്ങിയത്. സിഗ്‌നല്‍ കിട്ടാതെ ട്രെയിന്‍ മുന്നോട്ടുപോകാനാകാതാകുകയും തൊട്ടുപിന്നാലെ വന്ന വണ്ടികളെല്ലാം ട്രാക്കില്‍ നിര്‍ത്തിയിടേണ്ടിവരികയായിരുന്നു. സിഗ്‌നല്‍ തകരാര്‍ പരിഹരിച്ചശേഷമാണ് ട്രെയിനുകള്‍ കടത്തി വിട്ടത്.
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ സപ്ലൈ ഓഫിസറെ ഉപരോധിച്ചു. റേഷന്‍ കാര്‍ഡിനും തിരുത്തലുകള്‍ക്കുമായി സൗജന്യ ഫോം ലഭ്യമാക്കുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകുന്ദപുരം സപ്ലൈ ഓഫിസറെ ഉപരോധിച്ചു. സപ്ലൈ ഓഫിസുകളിലും പഞ്ചായത്തുകളിലും സൗജന്യമായി അപേക്ഷാ ഫോം ലഭ്യമാക്കണമെന്ന മന്ത്രിയുടെ നിര്‍ദേശം പാലിക്കുന്നില്ലെന്നും അപേക്ഷാ ഫോമിന് സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കാന്‍ നിര്‍ദേശിക്കുന്ന സമീപനമാണ് സപ്ലൈ ഓഫിസുകളില്‍ നടക്കുന്നതെന്നും ആരോപിച്ചു. അപേക്ഷാ ഫോമിനും എഴുത്ത് ഫീസുമായി മുപ്പത് രൂപയോളമാണ് സ്ഥാപനങ്ങളും വ്യക്തികളും ഈടാക്കുന്നത്. ആവശ്യക്കാര്‍ക്ക് ഫോമുകള്‍ പഞ്ചായത്തില്‍ നിന്ന് കൈപ്പറ്റാന്‍ സംവിധാനം … Continue reading "സപ്ലൈ ഓഫിസറെ ഉപരോധിച്ചു"
തൃശൂര്‍: ചെറുതുരുത്തിയില്‍ ചന്ദന മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ചയാളെ വനപാലകര്‍ ഓടിച്ചിട്ട് പിടികൂടി. ആറ്റൂര്‍ വളവ് സ്വദേശി എടപ്പാറക്കല്‍ ചാത്തന്‍(61) ആണ് അറസ്റ്റിലായത്. മച്ചാട് റെയ്ഞ്ച് അകമല ഫോറസ്റ്റ് സ്‌റ്റേഷന്‍ ആറ്റൂര്‍ ബീറ്റില്‍ 1959 പലകത്തടം കശുമാവ് തോട്ടത്തില്‍ നിന്നും രണ്ട് ചന്ദന മരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ ഉച്ച രണ്ട് മണിയോടെ വനപാലകര്‍ പിടികൂടുകയായിരുന്നു. മരങ്ങള്‍ക്ക് പുറമെ ചെത്തി ഒരുക്കിയ ഒരു കിലോ ചന്ദനവും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ … Continue reading "ചന്ദന മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍"
തൃശൂര്‍: ചാവക്കാട് പഞ്ചവടി സെന്ററില്‍ കട കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ച്ചചെയ്ത കേസില്‍ യുവാവ് പിടിയിലായി. പൊന്നാനി കടവനാട് പുതുമാളിയേക്കല്‍ വീട്ടില്‍ തഫ്‌സീര്‍ യഹ്‌യയാണ് അറസ്റ്റിലായത്. കഴിഞ്ഞ 16നു രാത്രി എടക്കഴിയൂര്‍ പഞ്ചവടി സെന്ററിലെ അബ്ദുല്‍ ജലീലിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ക്കടയാണ് ഇയാള്‍ കുത്തിത്തുറന്നത്. വില്‍ക്കാന്‍ സൂക്ഷിച്ച അഞ്ച് മൊബൈല്‍ ഫോണുകളും കേടുതീര്‍ക്കാന്‍ വാങ്ങിയിരുന്ന രണ്ട് ഐ ഫോണുകളുമാണ് മോഷ്ടിച്ചത്. സംഭവത്തിനുശേഷം മോഷ്ടിച്ച ഫോണ്‍ വില്‍ക്കുന്നതിന് എറണാകുളം ചെറായിയിലുള്ള ഒരു മൊബൈല്‍ കടയില്‍ എത്തിയപ്പോള്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് കടയുടമ … Continue reading "കട കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച; പ്രതി പിടിയില്‍"
തൃശൂര്‍: മദ്യപിച്ച് തേക്കിന്‍കാട് മൈതാനത്ത് അപകടകരമായി കാറോടിച്ചവരെ നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടി പോലീസില്‍ ഏല്‍പിച്ചു. നടത്തറ ഐക്യനഗര്‍ മേലിക്കാട്ടില്‍ സുജിത്ത്(40), മരത്താക്കര കണ്ടന്‍കാവില്‍ ജയന്‍(48) എന്നിവരെയാണ് പോലീസില്‍ ഏല്‍പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.30ന് ആണ് സംഭവം. നെഹ്‌റു പാര്‍ക്ക് പരിസരത്തുനിന്നും മൈതാനം വഴി വടക്കുന്നാഥന്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലേക്കാണ് കാര്‍ പാഞ്ഞെത്തിയത്. നടയും റോഡും വേര്‍തിരിക്കുന്ന കല്‍കെട്ട് എടുത്തുചാടിയ കാര്‍ പുല്‍ത്തകിടി വഴി എംജി റോഡിനു മുഖാമുഖം എത്തിയെങ്കിലും ഗണപതി ക്ഷേത്രത്തിന്റെ കല്‍പടവ് കണ്ടതോടെ വന്ന … Continue reading "മദ്യപിച്ച് തേക്കിന്‍കാട് മൈതാനത്ത് കാറോടിച്ചവര്‍ പിടിയില്‍"
തൃശൂര്‍ കോട്ടപ്പുറം പാലത്തിന് സമീപമാണ് സംഭവം.

LIVE NEWS - ONLINE

 • 1
  2 hours ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 2
  3 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 3
  7 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 4
  7 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 5
  8 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 6
  9 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 7
  9 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  9 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

 • 9
  10 hours ago

  ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍