Tuesday, April 23rd, 2019
രാവിലെയാണ് വീടിനടുത്ത് വെച്ച് പ്രിയനന്ദന്‍ അക്രമത്തിനിരയായത്.
തലയില്‍ ചാണകവെള്ളം തളിച്ചു
അധികാര രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല.
തൃശൂര്‍: ചാവക്കാട് ഒമ്പത്‌വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും കാമുകനും പിടിയില്‍. അകലാട് കാട്ടിലെ പള്ളിക്ക് സമീപം കല്ലുവളപ്പില്‍ അലി(54)യെയും പെണ്‍കുട്ടിയുടെ മാതാവായ 33കാരിയെയുമാണ് ചാവക്കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കുട്ടിയെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും മറച്ചുവെച്ചതിനും പ്രേരണക്കുറ്റത്തിനുമാണ് മാതാവിെന അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാവ് വിവാഹത്തിനുശേഷം അലിയുമായി യുവതി അടുപ്പത്തിലായിരുന്നു. ഒമ്പതു വര്‍ഷമായി തുടരുന്ന ഈ ബന്ധം കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വീട്ടുകാര്‍ പിടികൂടി. പ്രതിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് വീട്ടുകാര്‍ പോലീസിനെ … Continue reading "ഒമ്പത്‌വയസ്സുകാരിക്ക് പീഡനം; മാതാവും കാമുകനും പിടിയില്‍"
തൃശൂര്‍: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും കൂടെ വന്നാല്‍ അയ്യായിരം രൂപ തരാമെന്ന് പറയുകയും ചെയ്ത ഓട്ടോ ടാക്‌സി ഡ്രൈവറെ സഹവിദ്യാര്‍ത്ഥികള്‍ കൈകാര്യം ചെയ്തു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലിലേക്ക് സന്ധ്യാ നേരത്ത് ഓട്ടോയിലെത്തിയ വിദ്യാര്‍ത്ഥിനിയോടാണ് ഓട്ടോഡ്രൈവര്‍ മോശമായി പെരുമാറിയത്. കൂടോ പോരുന്നോ, 5000 രൂപ തരാമെന്ന് പറഞ്ഞ ഡ്രൈവര്‍ വിദ്യാര്‍ത്ഥിനി ഓട്ടോയില്‍ നിന്നിറങ്ങുന്നത് തടയുകയും ചെയ്തു. ഇതോടെ വിദ്യാര്‍ത്ഥിനി ബഹളം വെച്ച് ആളെ കൂട്ടി. സമീപത്തെ ഹോസ്റ്റലില്‍ നിന്നുമെത്തിയ മറ്റ് വിദ്യാര്‍ത്ഥികള്‍ ഡ്രൈവറെ അത്യാവശ്യം … Continue reading "കൂടെ പോരുന്നോ, 5000 രൂപ തരാം"
തൃശൂര്‍: ഗുരുവായൂരപ്പന് 26 ലക്ഷം രൂപയുടെ വജ്രകിരീടം വഴിപാടായി ലഭിച്ചു. തെക്കേനടയില്‍00 ശ്രീനിധി ഇല്ലത്ത് ശിവകുമാര്‍ പത്‌നി വത്സല എന്നിവരാണ് വഴിപാട് സമര്‍പ്പണം നടത്തിയത്. പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിനുശേഷം ദേവസ്വം ഭരണസമിതിയംഗങ്ങളായ എ.വി. പ്രശാന്ത്, പി. ഗോപിനാഥന്‍, അഡ്മിനിസ്‌ട്രേറ്റര്‍ സി.വി. ശിശിര്‍ എന്നിവര്‍ ചേര്‍ന്ന് കിരീടം ഏറ്റുവാങ്ങി. ശംഖാഭിഷേകം കഴിഞ്ഞ് മേല്‍ശാന്തി കലിയത്ത് പരമേശ്വരന്‍ നമ്പൂതിരി കിരീടം ഗുരുവായൂരപ്പന് അണിയിച്ചു. ഈജിപ്തിലെ കെയ്‌റോയില്‍ ഉദ്യോഗസ്ഥനാണ് ശിവകുമാര്‍.
തൃശൂര്‍: ഇരിങ്ങാലക്കുട വിജയന്‍ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കവര്‍ച്ചഅടിപിടി കേസ്സില്‍ പിടിയിലായി. പുല്ലൂര്‍ ഗാന്ധിഗ്രാം പാറയില്‍ ശിവ(19) തൈവളപ്പില്‍ അഭിഷേക്(23) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ എം.കെ സുരേഷ്‌കുമാറും എസ്.ഐ സി.വി ബിബിനും സംഘവും പിടികൂടിയത്. ഈ മാസം പതിനേഴാം തിയ്യതി പൊറത്തിശ്ശേരി സ്വദേശിനിയായ സ്ത്രീയുടെ ഹോട്ടലില്‍ കയറി അക്രമം നടുത്തുകയും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നയാളെ ആക്രമിച്ച് പൊറോട്ട കല്ലില്‍ തലയിടിച്ചു പരുക്കേല്‍പ്പിക്കുകയും, കടയില്‍ നിന്ന് പണം കവര്‍ന്ന കേസ്സിലാണ് ഇപ്പോള്‍ അറസ്റ്റിലായത്.

LIVE NEWS - ONLINE

 • 1
  29 mins ago

  ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

 • 2
  55 mins ago

  സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

 • 3
  2 hours ago

  പൊരിവെയിലത്തും കനത്ത പോളിംഗ്

 • 4
  2 hours ago

  യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

 • 5
  2 hours ago

  വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

 • 6
  2 hours ago

  ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

 • 7
  4 hours ago

  മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

 • 8
  5 hours ago

  കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

 • 9
  17 hours ago

  തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ