Tuesday, June 25th, 2019
തൃശൂര്‍: കാടുകുറ്റി ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ സഹപാഠികള്‍ മുങ്ങിമരിച്ചു. പാനിക്കുളം ആന്റുവിന്റെ മകന്‍ ആഗ്‌നല്‍(13), ചിറമേല്‍ ഷൈമോന്റെ മകന്‍ മിനോഷ്(13) എന്നിവരാണ് മുങ്ങിമരിച്ചത്. ഇരുവരും മറ്റൊരു സഹപാഠിയുടെ കൂടെയാണ് കുളിക്കാനിറങ്ങിയത്. മിനോഷും ആഗ്‌നലും പുഴയിലെ ആഴമേറിയ ഭാഗത്ത് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുന്നതു കണ്ട സഹപാഠി സമീപവാസികളെ അറിയിച്ചു. ഇവരെത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടേയും മൃതദേഹങ്ങള്‍ ഇന്ന് 9ന് അന്നനാട് യൂണിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വീടുകളിലേക്ക് കൊണ്ടുപോകും. ആഗ്‌നലിന്റെ സംസ്‌കാരം 3ന് അന്നനാട് സെന്റ് സെബാസ്റ്റ്യന്‍സ് … Continue reading "കുളിക്കാനിറങ്ങിയ സഹപാഠികള്‍ മുങ്ങിമരിച്ചു"
ചാലക്കുടി സ്വദേശികളായ ആഗ്നസ്(13) മിനോഷ്(13) എന്നിവരാണ് മരിച്ചത്
തൃശൂര്‍: പെരിങ്ങോട്ടുകരയിലെ സോമശേഖര ക്ഷേത്രോത്സവം, പഴഞ്ഞി അരുവായി ചിറവരമ്പത്തുകാവ് പൂരം എന്നിവിടങ്ങളില്‍ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനകള്‍ ഇടഞ്ഞു. അരുവായി ചിറവരമ്പത്തുകാവില്‍ കൂട്ടിയെഴുന്നുളളിപ്പിന് ആനകളെ നിരത്തുന്നതിനിടെയാണ് മൂന്ന് ആനകള്‍ ഇടഞ്ഞോടിയത്. തിക്കിലും തിരക്കിലുംപെട്ട് രണ്ട് പേര്‍ക്ക് പരിക്കേറ്റു. അരമണിക്കൂറിനുളളില്‍ എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തെത്തി ആനകളെ തളച്ചു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ എഴുന്നുളളിപ്പ് നിര്‍ത്തിവച്ചു. കിഴക്കുംമുറി ദേശത്തിന്റെ ചെര്‍പ്പുളശേരി രാജശേഖരനാണ് എഴുന്നള്ളിച്ച്‌കൊണ്ടുവരുന്നതിനിടെ വൈകിട്ട് നാലരയോടെ പെരിങ്ങോട്ടുകര ദേവ തിയറ്ററിന് സമീപം ഇടഞ്ഞത്. അക്കാവിള വിഷ്ണുനാരായണന്‍, അരുണ്‍ അയ്യപ്പന്‍ എന്നീ ആനകളും ഒപ്പമുണ്ടായിരുന്നു. … Continue reading "ഉത്സവത്തിനിടെ രണ്ടിടങ്ങളില്‍ ആനകള്‍ ഇടഞ്ഞു"
തൃശൂര്‍: വെള്ളിക്കുളങ്ങര മുക്കണാംകുന്നിലെ കാട്ടില്‍ ആനക്കൂട്ടത്തെ കണ്ട് ഓടിയ ആദിവാസി യുവാവിനും യുവതിക്കും പരിക്കേറ്റു. ശാസ്താംപൂവം കോളനിയില്‍ കാടര്‍ വീട്ടില്‍ ബിജി(39), മനോജ്(27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ബിജിയുടെ പരിക്ക് ഗുരുതരമാണ്. ഒരാന ഇവരെ ആക്രമിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് നാലരയോടെ സംരക്ഷിത വനത്തില്‍ മുക്കണാംകുന്നിലായിരുന്നു സംഭവം. ഇരുവരും വനവിഭവങ്ങള്‍ ശേഖരിച്ച് തിരികെ വരികയായിരുന്നു. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൃശൂര്‍: ചാലക്കുടിയില്‍ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാരികളെ സംഘം ചേര്‍ന്ന്ആക്രമിച്ച കേസിലെ പ്രതിയെ ചാലക്കുടി ഡിവൈ എസ്പി കെ ലാല്‍ജിയും സംഘവും ചേര്‍ന്ന് പിടികൂടി. അടിമാലി വട്ടയാര്‍ പോസ്റ്റ് ഓഫീസ് പരിധിയിലെ കല്ലാര്‍ സ്വദേശി വേട്ടച്ചിറ വീട്ടില്‍ ഷിബു(30) ആണ് പിടിയിലായത്. എട്ടുവര്‍ഷം മുന്‍പ് ചാലക്കുടി-ആനമല സംസ്ഥാനപാതയിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിനെത്തിയ വയനാട് സ്വദേശികളായ പുരുഷന്‍മാരേയും സ്ത്രീകളേയും മലക്കപ്പാറ കപ്പായം സ്വദേശി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഷിബുവുമടങ്ങിയ പതിനഞ്ചോളം പേരടങ്ങിയ സംഘം നിസാരമായ കാര്യത്തിന്റെ പേരില്‍ ആക്രമിക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് … Continue reading "വിനോദ സഞ്ചാരികളെ ആക്രമിച്ച കേസ്; എട്ടുവര്‍ഷത്തിനുശേഷം പ്രതി പിടിയില്‍"
തൃശൂര്‍: കൊടുങ്ങല്ലൂര്‍ ലോകമലേശ്വരത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു. നായരമ്പലം വട്ടത്ര നാദിര്‍ഷായുടെ ഭാര്യ കൃഷ്ണ(26), മകന്‍ നദാല്‍(ഒന്നര) എന്നിവരാണ് ബൈപാസിനു പടിഞ്ഞാറു വശം സൗഹൃദ നഗറിലെ വാടക വീട്ടില്‍ മരിച്ചത്. കൃഷ്ണയുടെ മാതാവ് പെരിഞ്ഞനം പഞ്ചായത്ത് മുന്‍ അംഗം ലത സാജന്‍ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ നാദിര്‍ഷ നായരമ്പലത്തെ വീട്ടിലായിരുന്നു. കൊച്ചിയില്‍ ബന്ധുവിന്റെ വീട്ടിലേക്കു പോകുന്നതിന് ലതയും കൃഷ്ണയും ഇന്നലെ പുലര്‍ച്ചെ എഴുന്നേറ്റു. ലത അടുക്കളയിലേക്കു പോയ ഉടന്‍ തീ ആളുന്നതാണ് … Continue reading "കൊടുങ്ങല്ലൂരില്‍ അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു"
ഇന്ന് രാവിലെയാണ് സംഭവം.

LIVE NEWS - ONLINE

 • 1
  1 hour ago

  ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

 • 2
  3 hours ago

  റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

 • 3
  5 hours ago

  മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

 • 4
  6 hours ago

  മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

 • 5
  7 hours ago

  സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

 • 6
  7 hours ago

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

 • 7
  8 hours ago

  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

 • 8
  8 hours ago

  പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

 • 9
  8 hours ago

  ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു