Friday, April 19th, 2019

തൃശൂര്‍: ഒല്ലൂര്‍ തൈക്കാട്ടുശേരിയില്‍നിന്നും 50 പവന്‍ സ്വര്‍ണാഭരണങ്ങളും രൂപയും മോഷ്ടിച്ചയാളെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂര്‍ ആനക്കല്ല് കള്ളുഷാപ്പിന് സമീപം താമസിക്കുന്ന പട്ടിക്കാട് പുളിക്കല്‍ വീട്ടില്‍ സന്തോഷ്(38) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പകല്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന് ആളില്ലാത്ത വീടുകള്‍ കണ്ടെത്തി മോഷണം നടത്തുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു. ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി പതിനഞ്ചോളം മോഷണ കേസുകളില്‍ പ്രതിയാണിയാള്‍.

READ MORE
ചിലര്‍ തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്നു.
തൃശൂര്‍: മാളയില്‍ ദമ്പതികളെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ ഡ്രൈവര്‍ പിടിയില്‍. തെക്കന്‍താണിശ്ശേരി കൂഞ്ഞാട്ടുപറമ്പില്‍ രാഖില്‍(26) ആണു പിടിയിലായത്. വീടിന്റെ മുറി തള്ളിത്തുറന്ന് അകത്തുകടന്ന പ്രതി, ദമ്പതികളില്‍ ഭാര്യയുടെ ദേഹത്തു കത്തി കൊണ്ട് വരയുകയും ഭര്‍ത്താവിനെ കുത്തുകയും ചെയ്തുവെന്നാണ് കേസ്. മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നു മുന്‍പ് ഒഴിവാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. അക്രമം നടത്തിയ ശേഷം തിരുവനന്തപുരത്തേക്ക് പോയ രാഖില്‍ ആലുവയില്‍ തിരിച്ചെത്തി ബന്ധുവീട്ടില്‍ തങ്ങവെ പോലീസ് അറസ്റ്റ് … Continue reading "ദമ്പതികളെ ആക്രമിച്ച് ഡ്രൈവര്‍ പിടിയില്‍"
തൃശൂര്‍: കുന്നംകുളത്ത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. വേലൂര്‍ കുറുമാല്‍ ആശാരി സുജീഷ്(35) ആണ് അറസ്റ്റിലായത്. മുനിസിപ്പല്‍ ജവഹര്‍ സ്‌റ്റേഡിയത്തിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തുന്നതിനിടെയാണ് നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്.
തൃശൂര്‍: കാടുകുറ്റി ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ സഹപാഠികള്‍ മുങ്ങിമരിച്ചു. പാനിക്കുളം ആന്റുവിന്റെ മകന്‍ ആഗ്‌നല്‍(13), ചിറമേല്‍ ഷൈമോന്റെ മകന്‍ മിനോഷ്(13) എന്നിവരാണ് മുങ്ങിമരിച്ചത്. ഇരുവരും മറ്റൊരു സഹപാഠിയുടെ കൂടെയാണ് കുളിക്കാനിറങ്ങിയത്. മിനോഷും ആഗ്‌നലും പുഴയിലെ ആഴമേറിയ ഭാഗത്ത് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുന്നതു കണ്ട സഹപാഠി സമീപവാസികളെ അറിയിച്ചു. ഇവരെത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടേയും മൃതദേഹങ്ങള്‍ ഇന്ന് 9ന് അന്നനാട് യൂണിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വീടുകളിലേക്ക് കൊണ്ടുപോകും. ആഗ്‌നലിന്റെ സംസ്‌കാരം 3ന് അന്നനാട് സെന്റ് സെബാസ്റ്റ്യന്‍സ് … Continue reading "കുളിക്കാനിറങ്ങിയ സഹപാഠികള്‍ മുങ്ങിമരിച്ചു"
ചാലക്കുടി സ്വദേശികളായ ആഗ്നസ്(13) മിനോഷ്(13) എന്നിവരാണ് മരിച്ചത്
തൃശൂര്‍: പെരിങ്ങോട്ടുകരയിലെ സോമശേഖര ക്ഷേത്രോത്സവം, പഴഞ്ഞി അരുവായി ചിറവരമ്പത്തുകാവ് പൂരം എന്നിവിടങ്ങളില്‍ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനകള്‍ ഇടഞ്ഞു. അരുവായി ചിറവരമ്പത്തുകാവില്‍ കൂട്ടിയെഴുന്നുളളിപ്പിന് ആനകളെ നിരത്തുന്നതിനിടെയാണ് മൂന്ന് ആനകള്‍ ഇടഞ്ഞോടിയത്. തിക്കിലും തിരക്കിലുംപെട്ട് രണ്ട് പേര്‍ക്ക് പരിക്കേറ്റു. അരമണിക്കൂറിനുളളില്‍ എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തെത്തി ആനകളെ തളച്ചു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ എഴുന്നുളളിപ്പ് നിര്‍ത്തിവച്ചു. കിഴക്കുംമുറി ദേശത്തിന്റെ ചെര്‍പ്പുളശേരി രാജശേഖരനാണ് എഴുന്നള്ളിച്ച്‌കൊണ്ടുവരുന്നതിനിടെ വൈകിട്ട് നാലരയോടെ പെരിങ്ങോട്ടുകര ദേവ തിയറ്ററിന് സമീപം ഇടഞ്ഞത്. അക്കാവിള വിഷ്ണുനാരായണന്‍, അരുണ്‍ അയ്യപ്പന്‍ എന്നീ ആനകളും ഒപ്പമുണ്ടായിരുന്നു. … Continue reading "ഉത്സവത്തിനിടെ രണ്ടിടങ്ങളില്‍ ആനകള്‍ ഇടഞ്ഞു"
തൃശൂര്‍: വെള്ളിക്കുളങ്ങര മുക്കണാംകുന്നിലെ കാട്ടില്‍ ആനക്കൂട്ടത്തെ കണ്ട് ഓടിയ ആദിവാസി യുവാവിനും യുവതിക്കും പരിക്കേറ്റു. ശാസ്താംപൂവം കോളനിയില്‍ കാടര്‍ വീട്ടില്‍ ബിജി(39), മനോജ്(27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ബിജിയുടെ പരിക്ക് ഗുരുതരമാണ്. ഒരാന ഇവരെ ആക്രമിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് നാലരയോടെ സംരക്ഷിത വനത്തില്‍ മുക്കണാംകുന്നിലായിരുന്നു സംഭവം. ഇരുവരും വനവിഭവങ്ങള്‍ ശേഖരിച്ച് തിരികെ വരികയായിരുന്നു. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

LIVE NEWS - ONLINE

 • 1
  4 hours ago

  ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

 • 2
  5 hours ago

  രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 • 3
  8 hours ago

  ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

 • 4
  9 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 5
  9 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 6
  9 hours ago

  ബാലപീഡനത്തിനെതിരെ നടപടി

 • 7
  10 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 8
  11 hours ago

  കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

 • 9
  12 hours ago

  എല്ലാം ആലോചിച്ചെടുത്ത തീരുമാനം