Wednesday, February 20th, 2019

തൃശൂര്‍: ചാലക്കുടി പോട്ട പറക്കൊട്ടിലിങ്കല്‍ ക്ഷേത്രത്തിന് സമീപം വീട് പൂര്‍ണമായും കത്തിനശിച്ചു. മേപ്പറമ്പന്‍ തിലകന്റെ ഓടിട്ട വീടാണ് കത്തിയമര്‍ന്നത്. വീടിനുള്ളിലുണ്ടായിരുന്ന പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചത് കൂടുതല്‍ നാശത്തിനിടയാക്കി. തിലകന്‍ പുതിയ വീട് പണിയുന്നതു കാരണം തത്കാലം താമസിക്കുന്നതിന് പണിത വീട്ടിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്നലെ വൈകീട്ട് 6.15നാണ് സംഭവം. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സമീപവാസികള്‍ തീ കണ്ട് ആളുകളെ കൂട്ടുകയും ചാലക്കുടി പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. പക്ഷേ പാടത്തിനടുത്തായിരുന്നതിനാല്‍ അഗ്‌നിരക്ഷാസേനയുടെ വാഹനമുള്‍പ്പെടെയുള്ളവ എത്തിക്കാനായില്ല. സമീപത്തെ പൈപ്പില്‍നിന്ന് വെള്ളമെടുത്താണ് … Continue reading "പോട്ടയില്‍ വീട് കത്തിനശിച്ചു"

READ MORE
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു. ജയില്‍ വളപ്പിന് പുറത്തെ കൃഷിസ്ഥലത്ത് ട്രാക്ടര്‍ ഓടിക്കാന്‍ ഇറക്കിയ തടവുകാരനാണ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഓടിരക്ഷപ്പെട്ടത്. കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിഞ്ഞിരുന്ന ഇരിങ്ങാലക്കുട സ്വദേശി രഞ്ജന്‍ ആണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വിയ്യൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. 2005 മുതല്‍ ശിക്ഷ അനുഭവിക്കുകയാണ് രഞ്ജന്‍. കൃഷിയാവശ്യത്തിനു ജയിലില്‍ ഉപയോഗിക്കുന്ന ട്രാക്ടര്‍ 10 വര്‍ഷമായി ഓടിച്ചിരുന്നത് രഞ്ജനാണെന്നു ജയില്‍ അധികൃതര്‍ പറയുന്നു. ട്രാക്ടര്‍ കൃഷിസ്ഥലത്തുപേക്ഷിച്ച് … Continue reading "കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു"
തൃശൂര്‍: വിവാഹവേദിയില്‍ വൈകിയതിന് ഫോട്ടോഗ്രാഫറെ മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. അഷ്ടമിച്ചിറ മാരേക്കാട് കളപ്പുരയ്ക്കല്‍ ബിജു(42), കോള്‍ക്കുന്ന് കണ്ണന്‍കാട്ടില്‍ ശരത്ത്(30), പഴൂക്കര അണ്ണല്ലൂര്‍ തോട്ടത്തില്‍ അനില്‍(29) എന്നിവരാണ് അറസ്റ്റിലായത്. ചാലക്കുടി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡു ചെയ്തു. കേസില്‍ ബിജുവാണ് ഒന്നാംപ്രതി.
തൃശൂര്‍: അതിരപ്പിള്ളി കോട്ടാമല വനത്തിനോട് ചേര്‍ന്ന പറമ്പില്‍ വൈദ്യുതിക്കെണിവെച്ച് വന്യമൃഗങ്ങളെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. സ്ഥലമുടമ വെട്ടിക്കുഴി കോലാനിക്കല്‍ ജോണി(65)യെയാണ് കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ അറസ്റ്റുചെയ്തത്. എട്ട് ഏക്കര്‍ വരുന്ന പറമ്പില്‍ കാട്ട്പന്നി, വെരുക്, മാന്‍ തുടങ്ങിയ കാട്ടുമൃഗങ്ങളെ പിടിക്കാന്‍ നിരവധി സജ്ജീകരണങ്ങള്‍ ഇയാള്‍ ചെയ്തതായി വനപാലകര്‍ പറഞ്ഞു. വൈദ്യുതി പ്രവഹിപ്പിച്ച് ഷോക്കേല്‍പ്പിച്ച് കൊല്ലാന്‍, പറമ്പില്‍ ഇരുമ്പുകമ്പികള്‍ ഇടുകയും ചെറിയ മൃഗങ്ങളെ പിടിക്കാന്‍ കൂടുകള്‍ വക്കുകയും ചെയ്തു. ഏകദേശം 400 മീറ്റര്‍ നീളത്തില്‍ … Continue reading "വന്യമൃഗങ്ങളെ കൊല്ലാന്‍ വൈദ്യുതി കെണിവെച്ചയാള്‍ പിടിയില്‍"
ബ്രിട്ടോയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത് അദ്ദേഹം ഹൃദ്രോഗമുള്ള ആളാണെന്നായിരുന്നു
തൃശൂര്‍: മോഷ്ടിച്ച കാറില്‍ സ്പിരിറ്റ് കടത്തിയ കേസിലെ പ്രതി 10 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. പാലക്കാട് ആലത്തൂര്‍ എരിമയൂര്‍ സ്വദേശി തോട്ടുപാലം സക്കീര്‍ ഹുസൈനെ(42)യാണ് എസ്‌ഐ ജയേഷ് ബാലനും സംഘവും അറസ്റ്റ് ചെയ്തത്. 2009ല്‍ മംഗലശേരിയില്‍ നിന്ന് ഇയാള്‍ മോഷ്ടിച്ച കാറില്‍ നിന്നാണ് ഒലവക്കോട് വച്ച് പോലീസ് 22 കന്നാസ് സ്പിരിറ്റ് പിടിച്ചെടുത്തത്. അന്ന് പിടിയിലായവരില്‍ നിന്നും തുമ്പു കിട്ടിയെങ്കിലും സക്കീര്‍ ഹുസൈനെ പിടികൂടാനായില്ല. ക്വട്ടേഷന്‍ സംഘത്തലവന്‍ മരട് അനീഷിന്റെ സഹായിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. … Continue reading "മോഷ്ടിച്ച കാറില്‍ സ്പിരിറ്റ് കടത്തിയ പ്രതി 10 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍"
തൃശൂര്‍: വെങ്കിടങ്ങ് പഞ്ചായത്തിന്റെ വിവിധ മേഖലയില്‍ പേപ്പട്ടി പത്തോളം പേരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. കോടമുക്ക് സ്വദേശി പാണ്ടിയത്ത് ദാസന്റെ ഭാര്യ നിഷയുടെ കഴുത്തിലും കരുവന്തല കറുപ്പംവീട്ടില്‍ റഷീദിന്റെ മകന്‍ റിസ്വാന്റെ അരയ്ക്ക് താഴെയും പരിക്കേറ്റിട്ടുണ്ട്. റിസ്വാന് ആഴത്തില്‍ മുറിവേറ്റു. സൈക്കിളില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം. കരുവന്തല നാരായണപറമ്പത്ത് അനില്‍, കാളിയേക്കല്‍ സ്വദേശി കുളങ്ങരത്ത് നസീറിന്റെ ഭാര്യ സാബിദ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എല്ലാവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ച ഉച്ചയോടെ തളര്‍ന്ന പേപ്പട്ടി ചത്തു. പിന്നീട് … Continue reading "പേപ്പട്ടി പത്തോളം പേരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു"
രാവിലെയാണ് വീടിനടുത്ത് വെച്ച് പ്രിയനന്ദന്‍ അക്രമത്തിനിരയായത്.

LIVE NEWS - ONLINE

 • 1
  10 hours ago

  ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

 • 2
  12 hours ago

  കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 3
  15 hours ago

  പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

 • 4
  18 hours ago

  എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

 • 5
  19 hours ago

  കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

 • 6
  19 hours ago

  പീതാംബരനെ സിപിഎം പുറത്താക്കി

 • 7
  19 hours ago

  പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

 • 8
  19 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

 • 9
  19 hours ago

  പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍