Wednesday, September 19th, 2018

തൃശൂര്‍ : സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് പരാതി നല്‍കിയ ബംഗലുരുവിലെ വ്യവസായി എം കെ കുരുവിളയെ സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പോലീസ് അസ്റ്റു ചെയ്തു. തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശിയില്‍ നിന്നും 52.35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പേരമംഗലം പൊലീസ് കുരുവിളയെ അറസ്റ്റ് ചെയ്തത്. സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനെന്ന പേരില്‍ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗവും മറ്റൊരാളും തന്നില്‍ നിന്നും തട്ടിയെടുത്തെന്ന് കുരുവിള ചില ചാനലുകളില്‍ കൂടി ആരോപിച്ചിരുന്നു. … Continue reading "മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച വ്യവസായി അറസ്റ്റില്‍"

READ MORE
തൃശ്ശൂര്‍ : കൊടുങ്ങല്ലൂരില്‍ സ്‌കൂള്‍ ബസ് മരത്തിലിടിച്ച് മൂന്ന് കുട്ടികള്‍ക്കും ആയക്കും നിസ്സാര പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂര്‍ ശാന്തിനികേതന്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്.
തൃശൂര്‍: വാഹനാപകടങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കാനായി തൃശൂര്‍ സിറ്റി പോലീസ്‌ ഡോക്യുമെന്ററി ഫിലിം നിര്‍മിക്കുന്നു. നിര്‍മാണത്തിലും അഭിനയത്തിലും കാക്കി സ്‌പര്‍ശവുമായി എത്തുന്ന ‘കണ്ണീര്‍ കിരണങ്ങള്‍’ എന്ന ഡോക്യുമെന്ററി ഉടന്‍ പ്രദര്‍ശനത്തിനെത്തും. റോഡപകടങ്ങള്‍ കുറക്കാമെന്നതാണ്‌ ചിത്രത്തിന്റെ സന്ദേശം. ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരാണ്‌ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും അണിനിരക്കുന്നത്‌. ചിത്രത്തിന്റെ സംവിധായകനാണ്‌ ജോബി. ഓട്ടോ െ്രെഡവറായ ജോബി ചിത്രത്തിലെ പോലീസല്ലാത്ത ഏക കാക്കിസാന്നിധ്യം. തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മീഷണര്‍ പി വിജയനാണ്‌ കണ്ണീര്‍ കിരണങ്ങളുടെ കഥ, തിരക്കഥ തൃശൂര്‍ റെയ്‌ഞ്ച്‌ ഐ … Continue reading "ട്രാഫിക്‌ നിയമങ്ങളുമായി ഒരു സിനിമ"
തൃശൂര്‍ : വിഖ്യാതമായ തൃശൂര്‍പൂരത്തിന് ഇന്ന് കൊടിയേറും. രാവിലെ 11.30 നും പന്ത്രണ്ട് മഇക്കുമായി തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലാണ് കൊടിയേറ്റം നടക്കന്നത്. കൊടിയേറ്റത്തിനു ശേഷം രണ്ടു ഭഗവതിമാരും പുറത്തേക്ക് എഴുന്നള്ളും. പാറമേക്കാവിന്റെ മണികണ്ഠനാല്‍ പന്തലിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു കഴിഞ്ഞു. 22 ന് പുലര്‍ച്ചെയാണ് വെടിക്കെട്ട്.
കുതിരാന്‍ : നാട്ടുകാരുടെ പ്രതിഷേധത്തിന് മുമ്പില്‍ അധൃകൃതര്‍ കടമ നിര്‍വഹിച്ചു. കുതിരാനിലെ തകര്‍ന്ന ഇരുമ്പ് പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതോടെയാണ് ഇതുവഴിയുള്ള ഗതാഗതം സുഗമമായത്. നേരത്തെ പാലത്തിലെ ടാറിംഗ് ഇളകിയതു മൂലം ഒരു വശത്തു കൂടെ മാത്രമേ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിഞ്ഞിരുന്നുള്ളൂ. പാലത്തിലെ കുഴികള്‍ മാത്രമടച്ച് രക്ഷപ്പെടാന്‍ അധികൃതര്‍ നടത്തിയ ശ്രമം നാട്ടുകാര്‍ തടഞ്ഞതോടെയാണ് കൃത്യമായ രീതിയില്‍ ടാറംഗ് നടത്തി അധിൃതര# തലയൂരിയത്.
തുശൂര്‍ : തീവണ്ടിയില്‍ യുവതിയെ ആക്രമിക്കുന്നത് ചോദ്യം ചെയ്ത മലയാളി യുവാവിനെ തള്ളിയിട്ട സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഇടുക്കി തൊമ്മന്‍കുത്ത് സ്വദേശി മനുവിനെയാണ് നാലംഗ അന്യസംസ്ഥാനതൊഴിലാളി സംഘം ഓടുന്ന ട്രെയിനുള്ളില്‍ നിന്നും ട്രാക്കിലേക്ക് തള്ളിയിട്ടത്. ഇയാളുടെ രണ്ട് കൈപ്പത്തികളും മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ആലുവയില്‍ വെച്ച് സംഘം ട്രെയിനുള്ളില്‍ പെണ്‍കുട്ടിയെ ആക്രമിക്കുന്നത് കണ്ട മനു ഇത് ചോദ്യം ചെയ്തപ്പോഴായിരുന്നു സംഭവം. ട്രെയിന്‍ വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ബാത്ത്‌റൂമിന് സമീപത്തേക്ക് നീങ്ങിയ മനുവിനെ സംഘം പിന്തുടര്‍ന്ന് … Continue reading "യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു"
തൃശൂര്‍ : നൂറു വര്‍ഷം പഴക്കമുള്ള ഓട മൂടിയെന്ന് കാട്ടി കരാറുകാരനെതിരെ പരാതി. പട്ടാളം റോഡ് സ്വദേശിയായ കൃഷ്ണവേണിയാണ് മേയര്‍ക്കും കോര്‍പറേഷന്‍ സെക്രട്ടറിക്കും പരാതി നല്‍കിയത്. ഇതുവഴി മഴവെള്ളം ഒഴുകിപ്പോകുന്ന ഏക ഓവുചാലാണ് കോര്‍പറേഷന്റെ കാര്‍ പാര്‍ക്കിങ് ആരംഭിക്കുന്നതിന് ടെണ്ടര്‍ എടുത്ത കരാറുകാരന്‍ അടച്ചതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഇതോടെ മഴക്കാലത്തു തന്റെ വീട്ടിലേക്ക് വെള്ളം കയറുമെന്നാണ് ഇവരുടെ ആക്ഷേപം.

LIVE NEWS - ONLINE

 • 1
  2 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 2
  4 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 3
  5 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 4
  6 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 5
  8 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 6
  8 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 7
  8 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 8
  9 hours ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 9
  9 hours ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല