Wednesday, November 14th, 2018

തൃശൂര്‍: ആള്‍ മറയില്ലാത്ത കിണറ്റില്‍ വീണ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. കേച്ചേരി മഴുവഞ്ചേരി മക്കനങ്ങാടി കരിക്കാട്ട് ഖനീഫയുടെ മകള്‍ അനഹ(16)യാണ് കിണറ്റില്‍ വീണത്. കിണറ്റില്‍നിന്നു വെള്ളം കോരുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. നാട്ടുകാര്‍ കിണറ്റില്‍ ഇറങ്ങി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും ഫയര്‍ഫോഴ്‌സ് എത്തിയാണ് കരയക്കുകയറ്റിയത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

READ MORE
തൃശൂര്‍: വാഴാനി പുഴയുടെ വടക്കാഞ്ചേരി മേഖലയിലെ മലിനീകരണം കണ്ടെത്താനും തടയാനുമുള്ള നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ ആരംഭിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍.ജി. മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.എസ്. മുരളീധരന്‍, കെ. സോമന്‍ എന്നിവരുടെ നേതൃത്വത്തിലാണു സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്. എരുമപ്പെട്ടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനു കീഴിലുള്ള 24 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ രണ്ടു പേര്‍ വീതമുള്ള 12 ടീമുകളായി തിരിഞ്ഞു പുഴയ്ക്കു സമീപമുള്ള വടക്കാഞ്ചേരി മേഖലയിലെ വീടുകള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ … Continue reading "മലിനീകരണം കണ്ടെത്താന്‍ സര്‍വെ"
തൃശൂര്‍: തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് കോടിയുടെ പദ്ധതികള്‍. ഇന്നലെ നടന്നപഞ്ചായത്ത് ഗ്രാമസഭയിലാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. സ്വകാര്യ കുളങ്ങള്‍ക്ക് 16 ലക്ഷം, തരിശ്ഭൂമി കൃഷിയോഗ്യമാക്കാന്‍ എട്ട് ലക്ഷം, വെള്ളക്കെട്ട് ഒഴിവാക്കാന്‍ 18 ലക്ഷം, കടല്‍തീര സംരക്ഷണം ആറ് ലക്ഷം, മാലിന്യനിര്‍മാജനം 16 ലക്ഷം, സ്വകാര്യ ഭൂമിയുടെ ഭൂവികസനപ്രവര്‍ത്തനങ്ങള്‍ക്ക് 30 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തിയത്. യോഗം പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ ബാബു വല്ലത്ത് അധ്യക്ഷത വഹിച്ചു.
തൃശൂര്‍: വ്യവസായി എംകെ കുരുവിള വീണ്ടും അറസ്റ്റില്‍. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തൃശൂര്‍ ഈസ്റ്റ് പോലീസാണ് കുരുവിളയെ അറസ്റ്റുചെയ്തത്. കുരുവിള എട്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന പേരാമംഗലം സ്വദേശിയുടെ പരാതി പ്രകാരമാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് പറഞ്ഞ് പരിചയപ്പെട്ടവര്‍ തന്റെ കൈയില്‍ നിന്ന് പണം തട്ടിയെന്ന ആരോപണവുമായി രംഗത്തുവന്ന ശേഷം നിരവധി പരാതികളാണ് കുരുവിളയ്‌ക്കെതിരെ രജിസ്ടര്‍ ചെയ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ബന്ധുവെന്നും പേഴ്‌സണല്‍ സ്റ്റാഫെന്നും പറഞ്ഞ് പരിചയപ്പെട്ടവര്‍ സോളാര്‍ പ്ലാന്റിന്റെ പേരില്‍ തന്റെ കൈയില്‍ നിന്നും ഒരു … Continue reading "എംകെ കുരുവിള വീണ്ടും അറസ്റ്റില്‍"
തൃശൂര്‍: ആക്രി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനെ എത്തുന്നവര്‍ വീടുകളില്‍നിന്ന് സാധനങ്ങളും മോഷ്ടിക്കുന്നു. കാണിപ്പയ്യൂര്‍ ബ്ലോക്ക് റോഡ്, സ്‌കൂള്‍ പരിസരം, മാന്തോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് കഴിഞ്ഞ ദിവസം സമാന രീതിയില്‍ മോഷണം നടന്നത്. എല്‍പി സ്‌കൂളിനുടത്ത് ഒരു വീട്ടിലെ കയ്യാലയില്‍നിന്ന് 60 കിലോ ചെമ്പു പട്ടയാണ് സംഘം കൊണ്ടുപോയത്. മിന്നല്‍ ജാലകത്തിന് എര്‍ത്ത് ചെയ്യാന്‍ പിടിപ്പിക്കുന്ന വന്‍ വിലയുള്ള ചെമ്പ് പട്ടയാണ് നഷ്ടപ്പെട്ടത്. ബ്ലോക്ക് റോഡിലെ ഒരു വീട്ടില്‍ ആക്രി പെറുക്കാന്‍ എത്തിയവര്‍ വീട്ടമ്മയുമായി പുറകില്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് … Continue reading "ആക്രി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനെ മോഷണം"
തൃശൂര്‍: കടത്തിണ്ണയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന തമിഴ് സ്ത്രീകളുടെ പണം കവര്‍ന്ന രണ്ടു പേര്‍ അറസ്റ്റില്‍. എടക്കഴിയൂര്‍ പഞ്ചവടി പൂക്കയില്‍ കമറുദ്ദീന്‍(34), എടക്കഴിയൂര്‍ വാക്കയില്‍ ദിലീഫ്(37) എന്നിവരെയാണ് അഡീഷണല്‍ എസ്്.ഐ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഗുരുവായൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്തെ കടത്തിണ്ണയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന തമിഴ് സ്ത്രീകളുടെ 700രൂപയാണ് പ്രതികള്‍ കവര്‍ന്നത്. ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തി ഉപജീവനം കഴിച്ചു വരുന്ന സ്ത്രീകളുടെ പണമാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്.
തൃശൂര്‍: ജനല്‍കമ്പി വളച്ച് വീടിനു അകത്തുകടന്ന് മോഷണം നടത്തുന്ന ബോഡിബില്‍ഡര്‍ പിടിയില്‍. കൂര്‍ക്കഞ്ചേരി, കണ്ണംകുളങ്ങര ഭാഗങ്ങളില്‍ നടന്ന നിരവിധ മോഷണകേസുകളിലെ പ്രതി കണ്ണന്‍കുളങ്ങര പട്ടാട്ടില്‍ ഗോപി (34) യാണ് പിടിയിലായത്. വീടുകളില്‍ ജനല്‍ വഴി അകത്ത് കടന്ന് സ്വര്‍ണാഭരണങ്ങളും പണവും മൊബൈല്‍ഫോണുകളും മോഷ്ടിക്കുകയാണ് ഇയാളുടെ രീതി. നെടുപുഴ പ്രിന്‍സിപ്പല്‍ എസ് ഐ അനില്‍ കുമാര്‍ ടി മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. മോഷ്ടിച്ച ഏതാനും മൊബൈല്‍ഫോണുകളും കാമറയും പോലീസ് കണ്ടെടുത്തു.
തൃശൂര്‍ : ഗതാഗതം നിയന്ത്രിക്കുന്നതിനിടെ പോലീസുകാരന്‍ ലോറിയിടിച്ച് മരണപ്പെട്ടു. തൃശ്ശൂര്‍ മണ്ണുത്തി ദേശീയപാതയില്‍ പുലര്‍ച്ചെ 4.50 ഓടെയാണ് സംഭവം. എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ നിഷാദ് (23) ആണ് കൊല്ലപ്പെട്ടത്. ദേശീയപാത 47 ല്‍ റീടാറിംഗ് നടക്കുന്ന പട്ടിക്കാടിനടുത്ത് കല്ലിടുക്കില്‍ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു നിഷാദ്. റോഡില്‍ വെള്ളം നനയ്ക്കാന്‍ എത്തിച്ച ടാങ്കറിനു പിന്നില്‍ നില്‍ക്കുകയായിരുന്ന ഇദ്ദേഹത്തെ പാലക്കാട് ഭാഗത്തു നിന്ന് അമിത വേഗതയില്‍ എത്തിയ മിനി ലോറി ഇടിക്കുകയായിരുന്നു. ടാങ്കറിനും ലോറിക്കുമിടയില്‍ ഞെരിഞ്ഞമര്‍ന്നാണ് നിഷാദ് … Continue reading "ഗതാഗതം നിയന്ത്രിക്കുന്നതിനിടെ പോലീസുകാരന്‍ ലോറിയിടിച്ചു മരിച്ചു"

LIVE NEWS - ONLINE

 • 1
  16 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  17 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  18 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  18 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  21 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  22 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  22 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  23 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  23 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി