Tuesday, September 18th, 2018

തൃശൂര്‍: ഡിജെ മ്യൂസിക് ഷോ 31ന് ഹോട്ടല്‍ ട്രിച്ചൂര്‍ ടവറില്‍ നടക്കും. ആറ് ഡിജെമാരുടെ നേതൃത്വത്തില്‍ ആറു മണിക്കൂര്‍ നീളുന്ന ഷോ ആണ് ഒരുക്കുന്നത്. ക്രേസീസ് എന്റര്‍ടെയ്ന്‍മെന്റ് ഹോം ആണ് സംഘാടകര്‍. സംഗീതം അറിഞ്ഞ് ആസ്വദിക്കുന്നതിനായി പ്രത്യേക വിഷ്വല്‍ എഫക്ട്‌സും സജ്ജമാക്കിയിട്ടുണ്ട്.

READ MORE
തൃശൂര്‍: പാലക്കാട്-കൊച്ചി ദേശീയ പാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്കുകള്‍ ഉയര്‍ത്തി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. പത്ത് മുതല്‍ 25 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നിരക്കു വര്‍ധിപ്പിക്കാന്‍ നേരത്തെ ദേശീയ പാത അതോറിറ്റി കരാറുകാര്‍ക്ക് അനുമതി നല്‍കിയിരുന്നു. കാറുകള്‍ക്ക് ഇരുവശത്തേക്കുമായി 95 രൂപയാണ് പുതിയ നിരക്ക്. ചെറുചരക്കുവാഹനങ്ങള്‍ക്ക് 165 രൂപയും ട്രക്കുകള്‍ക്ക് 330 രൂപയും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് 536 രൂപയുമാണ് പുതിയ … Continue reading "പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് ഉയര്‍ത്തി"
ഒല്ലൂര്‍: ഒറയാപുറം പാടശേഖര സംരക്ഷണത്തിനായി കുട്ടികളുടെ കൂട്ടായ്മ ഒരുങ്ങുന്നു.500 ഏക്കറോളം വിസ്തൃതിയുണ്ടായിരുന്ന ഒറയാപുറം പാടശേഖരം ഇപ്പോള്‍ 50 ഏക്കറായി ചുരുങ്ങിയതോടെയാണ് അതിനെ സംരക്ഷിക്കാന്‍ കുട്ടികള്‍ തീരുമാനിച്ചത്. പുതുതലമുറ കൃഷിയില്‍നിന്നും അകന്നിട്ടില്ലെന്നും കൃഷിക്കാരായി വളരാനാണു തങ്ങള്‍ക്കു താല്‍പര്യമെന്നുമുള്ള സന്ദേശമുയര്‍ത്തിയാണ് കുട്ടികള്‍ കാര്‍ഷിക രംഗത്തിറങ്ങുന്നത്. അഞ്ചേരി ഒറയാപുറം പാടശേഖരത്തിനു സമീപം താമസിക്കുന്ന കുട്ടികളാണു ഗ്രാമത്തിനു വേണ്ടി പോരിനിറങ്ങുന്നത്. ഹരിത വര്‍ഷിണി എന്ന പേരില്‍ കൃഷിയെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയുണ്ടാക്കുകയാണ് ആദ്യം ഇവര്‍ ചെയ്തത്. ആദ്യഘട്ടമായി 50 സെന്റ് പാടത്തു നെല്‍കൃഷി നടത്തി. … Continue reading "ഒറയാപുറം പാടശേഖര സംരക്ഷണത്തിനായി കുട്ടികളുടെ കൂട്ടായ്മ"
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തില്‍ ചെറുകിട ജലസേചന വകുപ്പിന്റെ കീഴിലുള്ള പത്താഴക്കുണ്ട് ഡാമിന്റെ ചോര്‍ച്ച പരിഹരിക്കാന്‍ രണ്ടുകോടി എട്ടുലക്ഷം രൂപയുടെ പദ്ധതിക്കു ഭരണാനുമതി. 1972-ല്‍ കമ്മീഷന്‍ ചെയ്ത ഡാം നിര്‍മാണകാലഘട്ടത്തിലെ അഴിമതിയുടെയും അനാസ്ഥയുടെയും ഭാഗമായാണ് ചോര്‍ന്നൊലിച്ചുതുടങ്ങിയത്.
തൃശൂര്‍: കെപിസിസി ന്യൂനപക്ഷസെല്‍ ജില്ലാകണ്‍വീനര്‍ ലാല്‍ജി കൊള്ളന്നൂരിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. രജീഷ്, വൈശാഖ്, രവി, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. മൊബൈല്‍ഫോണ്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. ബൈക്കിലെത്തിയ രണ്ടംഗസംഘം കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ലാല്‍ജിയെ വെട്ടിക്കൊലപ്പെടുത്തിയത്. കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരും അതിനെത്തുടര്‍ന്നുണ്ടായ വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.  
  ചാലക്കുടി: നഗരത്തില്‍ നിയമലംഘനം നടത്തിയോടുന്ന 40 ബസുകള്‍ പോലീസ് പിടികൂടി. സ്വകാര്യ ബസുകളില്‍ പലതിലും ടിക്കറ്റ് നല്‍കുന്നില്ലെന്നും വാതിലുകള്‍ കെട്ടിവച്ചോടുന്നതായും എയര്‍ ഹോണ്‍ ഉപയോഗിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. ഇവരില്‍ നിന്നും പിഴ ഈടാക്കി. ടിക്കറ്റ് നല്‍കാത്തതിന് 500 രൂപയും എയര്‍ ഹോണ്‍ ഉപയോഗത്തിനും വാതില്‍ കെട്ടിവച്ചോടിയതിനും 100 രൂപ വീതവുമാണു പിഴ ഈടാക്കിയത്.
തൃശൂര്‍: സ്വര്‍ണമാല പൊട്ടിച്ചോടിയ മോഷ്ടാവിനെ സാഹസികമായി പിടികൂടിയ വീട്ടമ്മയുടെ ധൈര്യം പ്രശംസിക്കപ്പെടുന്നു. കൂര്‍ക്കഞ്ചേരി സോമില്‍ റോഡില്‍ കൊട്ടിയാട്ടില്‍ മനോജിന്റെ ഭാര്യ വിനീതയാണ് പോലീസിന്റെ പ്രത്യേക പ്രശംസക്ക് പാത്രമായത്. മോഷ്ടാവിനെ പിടികൂടുന്നതില്‍ അസാമാന്യമായ മനക്കരുത്ത് കാണിച്ച വിനീതയ്ക്ക് സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശ് 3000 രൂപ പുരസ്‌കാരമായി സമ്മാനിച്ചു. ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ് സംഭവം. നാലുവയസുകാരന്‍ മകന്‍ അഭിനന്ദിനെ പാട്ടുരായ്ക്കലുള്ള ഇഎന്‍ടി സ്‌പെഷലിസ്റ്റ് ഡോ. സുധീറിന്റെ അടുത്തേക്ക് കൊണ്ടുവന്നതായിരുന്നു വിനീത. വരാന്തയില്‍ ഇരിക്കുന്ന സമയം വിനീതയുടെ … Continue reading "മോഷ്ടാവിനെ സാഹസികമായി പിടികൂടിയ വീട്ടമ്മക്ക് പോലീസിന്റെ ആദരം"
ഗുരുവായൂര്‍: ജോയിന്റ് ആര്‍ടി ഓഫിസിന് മുന്നില്‍ അനധികൃത പിരിവെന്ന് വ്യാപക പരാതി. ഗുരുവായൂര്‍ കിഴക്കെനടയില്‍ നഗരസഭയുടെ മഞ്ജുളാല്‍ ഷോപ്പിംഗ്് കോംപ്ലക്‌സിന് മുന്നിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്ന് കരാറുകാരന്‍ അനധികൃതപണ പിരിവ് നടത്തുന്നത്. ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥ കാരണം റോഡിന് സമീപം വാഹനം പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. സംഭവത്തില്‍ ഇടപെട്ട നഗരസഭ അധികൃതരോടും കരാറുകാരുടെ തൊഴിലാളികള്‍ ധിക്കാരപരമായി പെരുമാറിയതായി പരാതിയുണ്ട്.

LIVE NEWS - ONLINE

 • 1
  3 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  5 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  6 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  9 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  10 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  11 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  11 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  13 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  13 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍