Tuesday, June 25th, 2019

      തൃശൂര്‍: മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ കൂടി മരിച്ചു. ബംഗാള്‍ സ്വദേശി പാപ്പി(18), മുളങ്ങ് മാലിപ്പറമ്പില്‍ പ്രസാദ്(35) എന്നിവരാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. സ്‌ഫോടനത്തില്‍ പാലക്കാട് വണ്ടിത്താവളം നന്ദിയോട് ഏന്തല്‍പാലം സ്വദേശി സഞ്ജിത്(24) സംഭവസ്ഥലത്തും പാലക്കാട് എരുമയൂര്‍ പൂങ്കുളം സ്വദേശി ധനേഷ് (20) ഇന്നലെ പുലര്‍ച്ചെ ആശുപത്രിയിലും മരിച്ചിരുന്നു. പരുക്കേറ്റ 14 പേരില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, കെട്ടിട … Continue reading "ഗ്യാസ് സിലിണ്ടര്‍ അപകടം;മരണം നാലായി"

READ MORE
      തൃശൂര്‍ : രഹസ്യകാമറ ഉപയോഗിച്ച് സ്ത്രീയുടെ നഗ്‌ന ഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതി പിടിയില്‍. പൂത്തോള്‍ പോട്ടയില്‍ ലെയിനില്‍ വാടകക്ക് താമസിച്ചിരുന്ന പുറനാട്ടുകര മാനിടം റോഡില്‍ പാണേങ്ങാടന്‍ ഡാനിയെ (ഡാനിയല്‍46)യാണ് വെസ്റ്റ് സി.ഐ ടി.ആര്‍ രാജേഷും സംഘവും അറസ്റ്റു ചെയ്തത്. 2009 ലാണ് സംഭവം. സുഹൃത്തിനെയും സ്ത്രീയെയും വീട്ടിലേക്കു വിളിച്ചുവരുത്തി ഫോട്ടോയെടുക്കുകയായിരുന്നു. പിന്നീട് സ്ത്രീയില്‍ നിന്ന് വന്‍തുക ആവശ്യപ്പെട്ടു. തുക നല്‍കിയില്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പരാതിയെ തുടര്‍ന്ന് കേസ് എടുത്തുവെങ്കിലും ഇയാള്‍ … Continue reading "നഗ്‌ന ഫോട്ടോകളെടുത്ത് ഭീഷണി: പ്രതി പിടിയില്‍"
      തൃശൂര്‍: മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മാണശാലയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധനേഷ് (20) ആണ് മരിച്ചത്. തിങ്കളാഴ്ച ഉണ്ടായ അപകടത്തില്‍ പാലക്കാട് വണ്ടിത്താവളം സ്വദേശി സഞ്ജിത്ത് (സഞ്ജു23) മരിച്ചിരുന്നു. പതിനേഴുപേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ തൃശൂര്‍ ജൂബിലി, മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുളങ്ങ് വടക്കുമുറി കൊറ്റിക്കല്‍ ബാലന്റെ വീടിന്റെ ടെറസിലാണ് സ്വര്‍ണാഭരണ നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. ആഭരണം വിളക്കുവാന്‍ … Continue reading "ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; മരണം രണ്ടായി"
        തൃശ്ശൂര്‍ : മുളങ്ങിലെ ആഭരണനിര്‍മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. നെന്മാറ സ്വദേശി സഞ്ജുവാണ് മരിച്ചത്. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നിലഗുരുതരമാണ്. കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആഭരണനിര്‍മാണശാലയിലാണ് അപകടമുണ്ടായത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന തെര്‍മോകോളിലേക്ക് തീ പടര്‍ന്നതാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാനിടയാക്കിയത്. പരിക്കേറ്റവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒഡീഷ സ്വദേശികള്‍ ഉള്‍പ്പടെ 25 പേരാണ് ഇവിടെ ജോലിചെയ്യുന്നത്.
    തൃശൂര്‍ : വംശീയതക്കു തണലൊരുക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. തൃശൂരില്‍ യുഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോദിയും സിപിഎം പാര്‍ട്ടിയും ഒരുപോലെയാണ. സിപിഎം വിരോധമുള്ളവരെ കൊന്നൊടുക്കുമ്പോള്‍ മോദി വര്‍ഗീയതവളര്‍ത്താന്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്യുന്നു. ബിജെപിയും സിപിഎമ്മും പ്രാധാന്യമില്ലാത്ത മുന്നണിയായി മാറിക്കഴിഞ്ഞുവെന്നും സുധീരന്‍ പറഞ്ഞു.  
    തൃശൂര്‍: പെരിഞ്ഞനം കൊലപാതകം ടിപി മോഡല്‍ വധമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ പൊലീസ് നിഷ്പക്ഷ അന്വേഷണം നടത്തും. പൊലീസ് അന്വേഷണത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. കൊല്ലപ്പെട്ട നവാസിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.  
      തൃശൂര്‍: പെരിഞ്ഞനത്തു ആളുമാറി യുവാവിനെ വെട്ടിക്കൊന്ന കേസില്‍ മൂന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടി പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. അറസ്റ്റിലായ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാമദാസ് അടക്കമുള്ള പ്രതികളെ ഇന്നു പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. രാമദാസിനെ കൂടാതെ മൂന്നു പാര്‍ട്ടി പ്രവര്‍ത്തകരടക്കം എട്ടു പേരാണു വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്. അതേസമയം, എല്‍സി സെക്രട്ടറി രാമദാസിനു വേണ്ട നിയമസഹായം പാര്‍ട്ടി നല്‍കുമെന്നു സിപിഎം ജില്ല സെക്രട്ടറി എ.സി. മൊയ്തീന്‍ വ്യക്തമാക്കി. പെരിഞ്ഞനം ജംഗ്ഷനു … Continue reading "നവാസ് വധം; മൂന്നു സിപിഎം പ്രവര്‍ത്തകര്‍ കൂടി പിടിയില്‍"
        തൃശൂര്‍: പാണ്ടി, പഞ്ചാരി മേളവിദ്വാന്‍ വാദ്യമേളകുലപതി തൃപ്പേക്കുളം അച്യുതമാരാര്‍(93) അന്തരിച്ചു. മേളകലയ്ക്ക് സമാദരണീയസ്ഥാനം സമ്പാദിച്ചു കൊടുത്ത മേളാചാര്യന്മാരില്‍ പ്രധാനിയാണ് തൃപ്പേക്കുളം അച്യുതമാരാര്‍. 1921ല്‍ ചേര്‍പ്പിനടുത്ത് ഊരകത്തു സീതാരാമന്‍ എമ്പ്രാന്തിരിയുടെയും പാപ്പമാരസ്യാരുടെയും മകനായി ജനിച്ച അച്യുതമാരാര്‍ പിന്നീടു തൃപ്പേക്കുളം എന്ന കുടുംബപ്പേരിലാണു പ്രശസ്തനായത്. തൃപ്പേക്കുളം ഗോവിന്ദമാരാര്‍, അന്നമനട പരമേശ്വരമാരാര്‍, നെല്ലിക്കല്‍ നാരായണ പണിക്കര്‍ എന്നിവരായിരുന്നു ഗുരുക്കന്മാര്‍. അവരുടെ ശൈലിതന്നെയാണു തൃപ്പേക്കുളം പ്രചരിപ്പിച്ചത്. തിമില, ഇടയ്ക്ക, തകില്‍, ചെണ്ട ഇവയിലെല്ലാം ഒരു പോലെ പ്രാഗത്ഭ്യം … Continue reading "മേളകലയുടെ കുലപതി തൃപ്പേക്കുളം അച്യുതമാരാര്‍ അന്തരിച്ചു"

LIVE NEWS - ONLINE

 • 1
  3 hours ago

  മണിമലയാറ്റില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

 • 2
  4 hours ago

  ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

 • 3
  6 hours ago

  ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

 • 4
  7 hours ago

  റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

 • 5
  9 hours ago

  മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

 • 6
  11 hours ago

  മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

 • 7
  12 hours ago

  സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

 • 8
  12 hours ago

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

 • 9
  12 hours ago

  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്